ആലപ്പുഴ മാരാരിക്കുളത്ത് റെയില്‍വേ ട്രാക്കിലേക്ക് വീണ മരം നീക്കി....

ആലപ്പുഴ മാരാരിക്കുളത്ത് റെയില്‍വേ ട്രാക്കിലേക്ക് വീണ മരം നീക്കി. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചു. എട്ടുമണിയോട് കൂടിയാണ് ട്രാക്കിലേക്ക് മരം വീണത്. തുടര്‍ന്ന് കോഴിക്കോട് ജനശതാബ്ദി ഉള്‍പ്പടയുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു.
അതേസമയം കോഴിക്കോട് ജനശതാബ്ദി ഒന്നര മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. 8.30നാണ് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ കോഴിക്കോട് ജനശതാബ്ദി എത്തിയത്. ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടുക.
നിലവില്‍ ആലപ്പുഴ ജില്ലയില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
https://www.facebook.com/Malayalivartha