വാഹന പരിശോധനക്കിടെ വയനാട് ചുരത്തിലെ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയില്‍....

വാഹന പരിശോധനക്കിടെ വയനാട് ചുരത്തിലെ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്. വയനാട് ചുരം കഴിഞ്ഞ് ലക്കിടി പ്രവേശന കവാടത്തിനരികെയുള്ള ഓറിയന്റല്‍ കോളജിന് പിറകില്‍ ഒളിച്ചിരിക്കുകയായിരുന്നു യുവാവ്. ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ കോളജിന് പിറകില്‍ നിന്ന് യുവാവ് ഇറങ്ങി വരുന്നത് കണ്ട പ്രദേശവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. ഉടന്‍ തന്നെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. യുവാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ്
ഇന്നലെയാണ് വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട യുവാവ് കൊക്കയിലേക്ക് എടുത്തു ചാടിയത്. ഒമ്പതാം വളവിലായിരുന്നു സംഭവം. യുവാവിന്റെ വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ പാക്കറ്റില്‍ സൂക്ഷിച്ച എം.ഡി.എം.എ കണ്ടെത്തി.
കൊക്കയില്‍ ചാടിയതിന് പിന്നാലെ യുവാവ് എഴുന്നേറ്റ് നടക്കുന്നത് പൊലീസ് കണ്ടിരുന്നു. തുടര്‍ന്ന് താമരശ്ശേരി, വൈത്തിരി സ്റ്റേഷനിലെ പൊലീസുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കാടുമൂടിയ പ്രദേശത്ത് യുവാവിനെ കണ്ടെത്താനായി കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്‌നിശമനസേനയും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടന്നിരുന്നു.
"
https://www.facebook.com/Malayalivartha