ശക്തമായ മഴയും ചുഴലിക്കാറ്റും.... നിരവധി ജില്ലകളില്‍ ചുഴലിക്കാറ്റിലും മഴയിലും കനത്ത നാശനഷ്ടം...

സംസ്ഥാനത്ത് കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. പാലക്കാട്, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കണ്ണൂര്‍ പേരാവൂരില്‍ ചുഴലിക്കാറ്റില്‍ വീടിന് മുകളില്‍ മരം വീണ് വയോധികന് ദാരുണാന്ത്യം. കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടന്‍ ചന്ദ്രന്‍ (78) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയുണ്ടായ കനത്ത ചുഴലിക്കാറ്റിലാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റില്‍ മരം വീടിന് മുകളില്‍ പതിക്കുകയായിരുന്നു.
നെന്മാറ, മണ്ണാര്‍കാട്, ഒറ്റപ്പാലം ഭാഗങ്ങളില്‍ രാവിലെയും കനത്ത മഴ തുടരുകയാണ്. മണ്ണാര്‍കാട് തച്ചമ്പാറയില്‍ വീടിന് മുകളില്‍ മരം വീണു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആറു പേര്‍ താമസിച്ചിരുന്ന വീട്ടിലെ രണ്ടു പേര്‍ക്ക് നിസാര പരിക്കേറ്റു. 71 വയസുള്ള സ്ത്രീക്കും 21 വയസുള്ള യുവതിക്കുമാണ് പരിക്കേറ്റത്.
കണ്ണൂരില്‍ കനത്ത മഴയിലും കാറ്റിലും കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മുമ്പില്‍ തേക്ക് മരം വീണു. കാസര്‍കോട് ഭാഗത്തേക്ക് പൂര്‍ണമായി ഗതാഗതം തടസപ്പെട്ടു. കണ്ണൂര്‍ ഭാഗത്തേക്കുള്ള പാതയില്‍ ഭാഗികമായി ഗതാഗതം പുനഃസ്ഥാപിച്ചു. ഒളിക്കലില്‍ ശക്തമായ കാറ്റില്‍ വൈദ്യുതി തൂണ്‍ മറിഞ്ഞുവീണു. കോട്ടയം മറ്റക്കരയില്‍ വീടിന് മുകളില്‍ മരവീണു. മണ്ണൂര്‍പള്ളി സ്വദേശി അനൂപ ജോര്‍ജും രണ്ട് മക്കളുമാണ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്നാല്‍, ഒരു കുട്ടിയുടെ തലക്ക് ചെറിയ പരിക്കേറ്റു. അപകടസമയത്ത് ഇവര്‍ മൂന്നു പേരുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മരം വീണതോടെ വീട് പൂര്‍ണമായി വാസയോഗ്യമല്ലാതായി മാറി.
"
https://www.facebook.com/Malayalivartha