വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്.... സ്‌കൂള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍.

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. മാനേജരെ പുറത്താക്കിയ സംസ്ഥാന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ ഏറ്റെടുത്തു. സ്‌കൂളിന്റെ താല്‍കാലിക ചുമതല കൊല്ലം ഡി.ഇ.ഒക്ക് കൈമാറി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തിലാണ് നടപടി വിശദീകരിച്ചത്.
സി.പി.എം ലോക്കല്‍ കമ്മിറ്റിയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള എയ്ഡഡ് സ്‌കൂളാണിത്. കെ.ഇ.ആര്‍ റൂള്‍ ഏഴ് പ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്റെ അസാധാരണ നടപടി. മാനേജറിന്റെ വിശദീകരണം തള്ളിയാണ് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്.
അപകടകരമായ രീതിയില്‍ സ്‌കൂളിന് മുകളിലൂടെ ത്രീഫേസ് ലൈന്‍ കടന്നു പോയിട്ട് നടപടി സ്വീകരിച്ചില്ല, പഞ്ചായത്തിന്റെ ക്രമപ്പെടുത്തല്‍ ഇല്ലാത്ത ഒരു സൈക്കിള്‍ ഷെഡ് നിര്‍മിച്ചു എന്നീ ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് നടപടി. വിദ്യാര്‍ഥികളുടെ സുരക്ഷയില്‍ വലിയ വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് മന്ത്രി ശിവന്‍കുട്ടി .
അതേസമയം ശാസ്താംകോട്ട തേവലക്കര കോവൂര്‍ ബോയ്‌സ് സ്‌കൂളില്‍ ജൂലൈ 17ന് രാവിലെ 9.40നാണ് ദാരുണ സംഭവം നടന്നത്. സ്‌കൂള്‍ കെട്ടിടത്തോട് ചേര്‍ന്ന സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പ് എടുക്കാന്‍ കയറിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും തേവലക്കര വലിയപാടം മിഥുന്‍ഭവനില്‍ മനുവിന്റെ മകനുമായ മിഥുന്‍ (13) ആണ് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്.
"
https://www.facebook.com/Malayalivartha