ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി മാലിന്യപ്പെട്ടിയില്‍ തള്ളി

ബംഗളൂരുവില്‍ ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി മാലിന്യപ്പെട്ടിയില്‍ തള്ളിയ യുവാവ് പിടിയില്‍. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു കൊലപാതകം പുറത്തറിഞ്ഞത്. മാലിന്യം നിക്ഷേപിക്കാന്‍ സമീപവാസി കൊട്ടയ്ക്ക് സമീപം എത്തിയപ്പോള്‍ അസാധാരണമായ രീതിയിലുള്ള ചാക്ക്‌കെട്ട് കണ്ടതിനെ തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് മൃതേദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കയ്യും കാലും ബന്ധിച്ച നിലയില്‍ മുഖത്ത് ഉള്‍പ്പെടെ മാരകമായ മുറിവുകളോടെ ആയിരുന്നു മൃതദേഹം. തുടര്‍ന്ന് സിസിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
ബംഗളൂരുവിലെ ഹൗസ് കീപ്പിങ് സ്ഥാപനത്തിലെ ജീവനക്കാരാണ് കൊല്ലപ്പെട്ട പുഷ്പയും പ്രതി മുഹമ്മദ് ഷംസുദ്ദീനും. വിവാഹിതരെന്ന് അയല്‍വാസികളോട് പറഞ്ഞായിരുന്നു ഇരുവരും പ്രദേശത്ത് താമസിച്ചിരുന്നത്. ആശയും ഷംസുദ്ധീനും നേരത്തെ വിവാഹിതരാണ്. ആശയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. കുടുംബവുമായി പിരിഞ്ഞ് താമസിക്കുകയാണ് ഷംസുദ്ധീന്‍.
https://www.facebook.com/Malayalivartha