സഹോദരന്റെ മക്കളെ കൊലപെടുത്തി യുവാവ്

ബെംഗളുരുവില്‍ യുവാവ് സഹോദരന്റെ മക്കളെ ക്രൂരമായി കൊലപെടുത്തി. ഹെബ്ബഗോഡി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കമ്മസാന്ദ്രയിലാണ് നടുക്കുന്ന ഇരട്ടകൊല. ഒന്‍പതു വയസുകാരന്‍ മുഹമ്മദ് ഇഷാഖ്, ഏഴുവയസുകാരന്‍ മുഹമ്മദ് ജുനൈദ് എന്നിവര്‍ ആണ് മരിച്ചത്.
അഞ്ചു വയസ് പ്രായമുള്ള സഹോദരന്‍ മുഹമ്മദ് രോഹന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.വൈകീട്ട് നാല് മണിയോടെ ആണ് സംഭവം. കുട്ടികളുടെ അച്ഛന്‍ ചാന്ദ് പാഷയുടെ സഹോദരന്‍ കാസിം ആണ് കൊലപാതകം നടത്തിയത്. അതേസമയം കൊലപാതക കാരണം വ്യക്തമായിട്ടില്ല. മാതാപിതാക്കള്‍ ജോലിക്കായി പുറത്തും മുത്തശ്ശി പച്ചക്കറി വാങ്ങാന്‍ കടയിലും പോയ സമയത്തായിരുന്നു കൊലപാതകം നടത്തിയത്.
കാസിം മാനസിക പ്രശ്‌നം ഉള്ളയാളാണെന്നാണ് കുടുംബം പറയുന്നത്.ഇരുമ്പു വടി കൊണ്ട് അടിക്കുകയും ഇഷ്ടിക കൊണ്ട് തലയ്ക്ക് അടിക്കു?കയും ചെയ്യുകയായിരുന്നു. തലയ്‌ക്കേറ്റ് ഗുരുതര പരുക്കാണ് കുട്ടികളുടെ മരണത്തിന് കാരണമായത്. ഹെബ്ബഗോഡി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതക ശേഷം പ്രതി വീട്ടില്‍ തന്നെ തുടര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha