എ. കെ. ജി. സെന്ററിൽ ഒരാഴ്ചക്കകം സർവേ ! ഗവർണറെ നമിച്ച് കേരളം ഇനി കേരള ഭൂമി കേരളയ്ക്ക്...

സിപിഎമ്മിന്റെ മുന്‍ സംസ്ഥാന കമ്മിറ്റി ഓഫിസായ പാളയത്തെ എകെജി പഠന ഗവേഷണ കേന്ദ്രം (പഴയ എകെജി സെന്റര്‍) സ്ഥിതി ചെയ്യുന്ന 55 സെന്റ് ഭൂമിയില്‍ 40 സെന്റ് ഭൂമിയും അനധികൃതമായി കൈവശം വച്ചിരിക്കുന്നതാണെന്ന പരാതിയില്‍ തുടര്‍നടപടികള്‍ക്കു സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തുടക്കമിട്ടു. വിഷയം സംബന്ധിച്ച് സര്‍വകലാശാലയിലുള്ള എല്ലാ രേഖകളും ശേഖരിക്കാന്‍ റജിസ്ട്രാറുടെ ചുമതലയുള്ള ഡോ. മിനി കാപ്പനു നിര്‍ദേശം നല്‍കിയതായി ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
യഥാര്‍ഥത്തില്‍ എത്ര സെന്റ് സ്ഥലമാണ് നല്‍കിയതെന്നത് അടക്കമുള്ള രേഖകള്‍ സര്‍വകലാശാലയില്‍ ഉണ്ടാകുമെന്നും അതുള്‍പ്പെടെ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വി.സി. പറഞ്ഞു. സ്ഥലം നല്‍കിയതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയ്ക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നതുള്‍പ്പെടെ പരിശോധിച്ചതിനു ശേഷം എല്ലാ രേഖകളും സഹിതം അടുത്തു ചേരുന്ന സിന്‍ഡിക്കറ്റില്‍ വിഷയം അവതരിപ്പിക്കും. സര്‍വകലാശാലയുടെ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സിന്‍ഡിക്കറ്റാണ് തീരുമാനമെടുക്കേണ്ടതെന്നും വി.സി. പറഞ്ഞു. ഇതിനൊപ്പം തന്നെ റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്കു നല്‍കുമെന്നും വി.സി. അറിയിച്ചു. ഭൂമിപ്രശ്‌നം സംബന്ധിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി നല്‍കിയ പരാതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വി.സിയോടു റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് റജിസ്ട്രാറുടെ ചുമതലയുള്ള ഡോ. മിനി കാപ്പനോട് രേഖകള്‍ സമാഹരിക്കാന്‍ വി.സി. നിര്‍ദേശം നല്‍കിയത്. ഇടത് അനുകൂല സിന്‍ഡിക്കറ്റ് വിഷയത്തില്‍ എന്തു തീരുമാനമെടുക്കുമെന്നതു നിര്‍ണായകമാണ്. സര്‍വകലാശാലാ വിഷയങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ കടുത്ത പോര് തുടരുന്നതിനിടെയാണ് സിപിഎമ്മിനു തലവേദനയായി ഭൂമിപ്രശ്‌നം വി.സി. ഡോ. മോഹനന്‍ കുന്നുമ്മലിന്റെയും ഗവര്‍ണറുടെയും മുന്നിലേക്ക് എത്തിയിരിക്കുന്നത്.
പഴയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 55 സെന്റ് ഭൂമിയില്‍ 40 സെന്റ് ഭൂമിയും അനധികൃതമായി കൈവശം വച്ചിരിക്കുന്നതാണെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമായതായെന്നു ചൂണ്ടിക്കാട്ടിയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു പരാതി നല്‍കിയത്. ഇപ്പോഴും റവന്യു രേഖകളില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയായി തുടരുന്ന ഈ സ്ഥലത്തിന് കരം ഒടുക്കിയിട്ടില്ലെന്നും സര്‍വേ വകുപ്പില്‍ നിന്നും വഞ്ചിയൂര്‍ വില്ലേജ് ഓഫിസില്‍ നിന്നും രേഖകള്‍ ലഭിച്ചതായും കമ്മിറ്റി വ്യക്തമാക്കിയിരുന്നു. സിപിഎം കയ്യേറിയിരിക്കുന്ന സര്‍വകലാശാല വക ഭൂമി തിരിച്ചു പിടിക്കണമെന്നാണ് കമ്മിറ്റി ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
1977 ഓഗസ്റ്റ് 20ന് എ.കെ.ആന്റണി മന്ത്രിസഭയുടെ കാലത്താണ് എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി ഭൂമി അനുവദിച്ചത്. അന്ന് അനുവദിച്ചത് 15 സെന്റ് ഭൂമി മാത്രമാണെങ്കിലും സര്‍വകലാശാലയുടെ 55 സെന്റ് ഭൂമി സിപിഎം കൈവശമുണ്ടെന്നാണ് വിവരാവകാശ രേഖ. ഭൂമി അനുവദിച്ച ഉത്തരവിന്റെ പകര്‍പ്പ് കലക്ടറേറ്റിലോ, താലൂക്ക് ഓഫിസിലോ, വില്ലേജ് ഓഫിസിലോ, സര്‍വേ വകുപ്പിലോ ലഭ്യമല്ലെന്നു ക്യാംപെയ്ന്‍ കമ്മിറ്റി അറിയിച്ചു.
അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമിയില്‍ തണ്ടപ്പേര് പിടിക്കാത്തതിനാല്‍ ഇപ്പോഴും പുറമ്പോക്ക് ഭൂമിയായി വഞ്ചിയൂര്‍ വില്ലേജ് ഓഫിസ് റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുമൂലം വസ്തുക്കരം സ്വീകരിക്കാന്‍ റവന്യു വകുപ്പ് തയാറായിട്ടുമില്ല. എന്നാല്‍ 10.33 ലക്ഷം രൂപ കോര്‍പറേഷന് കെട്ടിട നികുതിയായി പ്രതിവര്‍ഷം അടയ്ക്കുന്നുണ്ട്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയതും ടിസി നമ്പര്‍ അനുവദിച്ചതും കെട്ടിടനികുതി സ്വീകരിച്ചതും ഗുരുതരമായ കൃത്യവിലോപമാണ്.
ഗവേഷണ സ്ഥാപനം എന്ന പേരില്‍ കെട്ടിട നികുതിയിലും വൈദ്യുതി നിരക്കിലും എകെജി സെന്റര്‍ ഇളവു നേടിയിരുന്നു. എകെജി സെന്റര്‍ ക്രമക്കേടുകള്‍ നിയമസഭയിലും ദേശീയ തലത്തിലും വിവാദമായി. എകെ ആന്റണിയും കെ .കരുണാകരനും ചേര്‍ന്നാണ് വിവാദങ്ങള്‍ അവസാനിപ്പിച്ചതെന്നും ചെരിയാന്‍ ഫിലിപ്പ് അന്ന് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദേഹത്തിന്റെ പ്രസ്താവന.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇതാണ്,
എ കെ ജി സെന്റര്‍ ഒരു വഞ്ചനയുടെ സ്മാരകമാണ്.
1977 ല്‍ എകെജിയുടെ സ്മാരകമായി ഒരു പഠന ഗവേഷണ കേന്ദ്രത്തിന് സര്‍ക്കാര്‍ നല്‍കിയ 35 സെന്റ് ഭൂമിയില്‍ പാര്‍ട്ടി ഓഫീസ് സ്ഥാപിച്ച സി പി എം നേതൃത്വം സര്‍ക്കാരിനെ കബളിപ്പിക്കുകയാണ് ചെയ്തത്.
പൗരപ്രമുഖര്‍ അടങ്ങിയ എകെജി സ്മാരക കമ്മറ്റിയുടെ പേരില്‍ നല്‍കിയ ഭൂമി ക്രമേണ പാര്‍ട്ടി നേതാക്കള്‍ മാത്രമടങ്ങിയ ഒരു ട്രസ്റ്റിന് കൈമാറി.
സര്‍ക്കാരുമായുള്ള ധാരണ ലംഘിച്ചതിനെതിരെ കേസ് കൊടുക്കുമെന്ന് ഞാന്‍ പ്രഖ്യാപിച്ച ശേഷമാണ് എകെജി പഠന ഗവേഷണ കേന്ദ്രവും ലൈബ്രറിയും തുടങ്ങിയത്. ഇഎംഎസിന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് പഠന കേന്ദ്രത്തിന് വേണ്ടി മാത്രമാണ് റവന്യൂ വകുപ്പിന്റെ 15 സെന്റും കേരള യൂണിവേഴ്‌സിറ്റിയുടെ 20 സെന്റും അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണി അനുവദിച്ചത്.
1977 ല്‍ എ കെ ജി സ്മാരക കമ്മറ്റിയുടെ രൂപീകരണത്തിന് ഇഎംഎസ് വിളിച്ചു കൂട്ടിയ യോഗത്തില്‍ ഞാനും പങ്കെടുത്തിരുന്നു. കുന്നുകുഴിയിലെ വീട്ടിലേക്ക് എന്നും നടന്നു പോകുന്ന വഴിയിലെ പഴയ ഗ്യാസ് ഹൗസ് നിന്നിരുന്ന സ്ഥലം ഞാനാണ് നിര്‍ദ്ദേശിച്ചത്.
1987 ല്‍ എ കെ.ജി സെന്റര്‍ യൂണിവേഴ്‌സിറ്റിയുടെ എട്ട് സെന്റ് ഭൂമി അനധികൃതമായി കയ്യേറിയതായി ചില മാധ്യമങ്ങളില്‍ ആരോപണമുണ്ടായി. ഇക്കാര്യം യൂണിവേഴ്‌സിറ്റി സെനറ്റില്‍ ഞാന്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ ഭൂമി അളന്നപ്പോള്‍ അധികമുണ്ടെന്ന് കണ്ടെത്തി. ഗവേഷണ സ്ഥാപനം എന്ന പേരില്‍ കെട്ടിട നികുതിയിലും വൈദ്യുതി നിരക്കിലും ഇളവു നേടിയിരുന്നു. എകെജി സെന്റര്‍ ക്രമക്കേടുകള്‍ നിയമസഭയിലും ദേശീയ തലത്തിലും വിവാദമായി.
ഇതിനിടെ ദില്ലിയില്‍ വെച്ച് ഇ എം എസിനെ കണ്ടപ്പോള്‍ വിശ്വാസപൂര്‍വ്വം അദ്ദേഹം എന്നോടു പറഞ്ഞ കാര്യങ്ങള്‍ എകെ ആന്റണി, കെ.കരുണാകരന്‍ എന്നിവരെ ധരിപ്പിച്ചു. എകെജിയോടും ഇഎംഎസിനോടും ആദരവു പുലര്‍ത്തിയിരുന്ന അവരും കെപിസിസിയും രാഷ്‌ട്രീയ മാന്യതയുടെ പേരിലാണ് വിവാദം അവസാനിപ്പിച്ചത്.
എല്ലാ രാഷ്‌ട്രീയക്കാർക്കും പ്രാപ്യമാകുന്ന വിധത്തിൽ പഠനഗവേഷണ കേന്ദ്രം സ്ഥാപിക്കുകയെന്ന വാദമുയർത്തി ഭൂമി വാങ്ങിയെങ്കിലും ഒടുവിൽ സിപിഎമ്മിന്റെ പാർട്ടി ഓഫീസായാണ് ഇത് മാറിയത്
1977 ആഗസ്റ്റ് 20 ലെ സർക്കാർ ഉത്തരവ് പ്രകാരം 34.408 സെന്റ് ഭൂമിയാണ് എ കെ ജി സ്മാരക കമ്മിറ്റിക്ക് നൽകിയത് . അതേ വർഷം മെയ് 25 ന് സ്മാരക കമ്മിറ്റി സെക്രട്ടറി നൽകിയ അപേക്ഷയിന്മേലാണ് സർക്കാർ അനുമതി നൽകിയത് .പിന്നീട് സ്മാരക ട്രസ്റ്റുണ്ടാക്കി അതിന്റെ പേരിൽ 15 സെന്റ് ഭൂമി കൂടി സർവകലാശാലയിൽ നിന്ന് കൈവശപ്പെടുത്തി.
പിന്നീട് 1987 – 91 ലെ നായനാർ സർക്കാരിന്റെ കാലത്ത് ഭൂമിക്കും കെട്ടിടത്തിനും നികുതിയിളവും നൽകി . എട്ടുവർഷത്തെ മുൻ കാല പ്രാബല്യത്തോടെയാണ് നികുതിയിളവ് നൽകിയത് . പാർട്ടി നേതാക്കളുടെ താമസസ്ഥലമായും പാർട്ടി ആസ്ഥാനമായും ഉപയോഗിക്കുന്ന സ്ഥാപനം നിൽക്കുന്ന സ്ഥലത്തിനാണ് നികുതിയിളവ് നൽകിയിരിക്കുന്നത്.
നിലവിൽ സ്മാരക കമ്മിറ്റിയുടെ പേരിലാണോ ട്രസ്റ്റിന്റെ പേരിലാണോ ഭൂമിയെന്നത് ഇപ്പോഴും വ്യക്തമല്ല . ഇതിനെച്ചൊല്ലി നിരവധി വാദപ്രതിവാദങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഒടുവിൽ ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുകയായിരുന്നു.
സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫിസ് വരുന്നതോടെ നിലവിലെ എകെജി സെന്റർ പഠന ഗവേഷണ കേന്ദ്രമായി പ്രവർത്തിക്കുമെന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പഠന ഗവേഷണ കേന്ദ്രത്തിന് സൗജന്യമായി പതിച്ചുനൽകിയ ഭൂമിയിൽ കഴിഞ്ഞ നാല് ദശാബ്ദമായി സിപിഎം ആസ്ഥാനം പ്രവർത്തിച്ചുവെന്നതിന് തെളിവാണ്.
ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ ഗവർണർക്കും കേരള സർവകലാശാല വിസിക്കും നിവേദനം നൽകി.
1988ൽ എകെജി സെന്ററിന് ചുറ്റുമതിൽ കെട്ടിയപ്പോൾ പതിച്ചുനൽകിയതിലും കൂടുതൽ ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. കാർഷിക ആവശ്യങ്ങൾക്ക് പതിച്ചു നൽകിയ ഭൂമി കാർഷികേതര ആവശ്യങ്ങൾക്ക് ഉപയോഗിച്ചതിന്റെ പേരിൽ ശക്തമായ നടപടികൾ സ്വീകരിച്ച സർക്കാരാണ് ഗവേഷണ കേന്ദ്രത്തിനായി സ്വന്തം പാർട്ടിക്ക് പതിച്ചു ലഭിച്ച ഭൂമി ദുരുപയോഗം ചെയ്തിരിക്കുന്നതെന്നും നടപടി സ്വീകരിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ നേതാക്കൾ ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നു.. ശാസ്ത്രീയ സോഷ്യലിസത്തെ കുറിച്ച് പഠനം നടത്താൻ ഒരു ലൈബ്രറി, കോൺഫ്രൻസ് ഹാൾ, ഓഫീസ് എന്നിവയ്ക്ക് ആവശ്യമുള്ള സ്ഥലം ഗ്യാസ് ഹൗസ് ജംഗ്ഷനിൽ വിവേകാനന്ദ സെന്റിനറി ഹോളിന്റെ കിഴക്ക് ഭാഗത്ത് യൂണിവേഴ്സിറ്റി ഓഫീസിന്റെ തെക്ക് ഭാഗത്തുള്ള സർവകലാശാല ഭൂമി പതിച്ച് നൽകണം എന്നായിരുന്നു ഇ കെ നായനാർ ആവശ്യപ്പെട്ടത്. ഇതിലേക്കായി സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എംപി മന്മഥൻ, സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡണ്ട് സി നാരായണപിള്ള, ലക്ഷ്മി എൻ മേനോൻ എന്നിവർ ഉൾപ്പെട്ട എകെജി സ്മാരക കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് നായനാർ അപേക്ഷയിൽ പറഞ്ഞിരുന്നു. സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ളയുടെ സ്വാധീനത്തിൽ 1978 മാർച്ച് 14ന് ചേർന്ന യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗം 15 സെൻറ് സ്ഥലം കൂടി സിപിഎം ഗവേഷണ കേന്ദ്രത്തിന് വിട്ടു നൽകി. സർക്കാരിന്റെ മുൻകൂർ അനുമതി ലഭിക്കാതിരുന്നതിനാൽ ഇതിന് പട്ടയം പിടിക്കാനായില്ല. 1978 മാർച്ച് 22ന് എകെജി സെന്ററിന് തറക്കല്ലിട്ടു. 1988 ൽ നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ സിപിഎം സഹയാത്രികനായ വൈസ് ചാൻസലർ ജിബി മോഹൻ തമ്പിയും സിൻഡിക്കേറ്റ് അംഗമായ സിപിഎം നേതാവ് ജി സുധാകരനും ചേർന്ന് സർവ്വകലാശാലയുടെ കൂടുതൽ ഭൂമി സിപിഎം കേന്ദ്രത്തിന് രഹസ്യമായി വിട്ടുകൊടുത്തു. സർവകലാശാലയുടെ ചെലവിൽ എകെജി സെന്ററിന് മതിൽ നിർമ്മിക്കുകയും ചെയ്തു. എന്നാൽ സിപിഎം പറയുന്നത് എകെ ആന്റണി 34.4 സെൻറ് വസ്തു വിട്ടുകൊടുത്തെന്നാണ്. ഫയലുകൾ നേരത്തെ മാറ്റിയത് കൊണ്ട് സത്യം കണ്ടുപിടിക്കാൻ ആകില്ലെന്ന ധാരണ സിപിഎമ്മിൽ ഉണ്ട് . എന്നാൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സിപിഎമ്മിന്റെയും സഹയാത്രികനായ ഡോക്ടർ ബി ഇക്ബാൽ വി സി ആയിരിക്കവേ പ്രസിദ്ധീകരിച്ച സർവകലാശാല ചരിത്രത്തിൽ വിവേകാനന്ദ സെന്റനറിന് 50 സെന്റ്, എകെജി സെന്ററിന് 15 സെൻറർ എന്നിവ സർക്കാർ അനുവദിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗവർണർ സർവകലാശാലയുടെ റിപ്പോർട്ട് തേടിയതോടെ സിപിഎം കേന്ദ്രങ്ങളിൽ ഞെട്ടൽ ഉണ്ടായിരിക്കുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായവ്യത്യാസം ഉടലെടുത്തപ്പോൾ തന്നെ അപകടം മണത്തറിഞ്ഞ സിപിഎം പുതിയ പാർട്ടി ആസ്ഥാനം പടുത്തുയർത്തി അതിലേക്ക് ആസ്ഥാനം മാറ്റിയിട്ടുണ്ടെങ്കിലും സർവകലാശാല ഭൂമി വിട്ടുകൊടുക്കാൻ ഇവർ തയ്യാറായില്ല.ഇതാണ് വിവാദമാകാൻ പോകുന്നത്. സർവകലാശാല സ്ഥലം തിരിച്ചെടുക്കാൻ തീരുമാനിച്ചാൽ കോടതിയെ സമീപിക്കുന്നതിന് പകരം വിട്ടുകൊടുക്കാനാണ് പാർട്ടി തീരുമാനം.പുതിയ സെന്റർ ഉദ്ഘാടനം ചെയ്തതോടെ ഫലത്തിൽ പഴയ സെന്ററിന്റെ സ്ഥലം ഉപയോഗശൂന്യമായി . സ്ഥലത്തിന്റെ പിറകെ പോയാൽ തങ്ങൾക്ക് തട്ടു കിട്ടുമെന്നാണ് പാർട്ടി കരുതുന്നത്.സർക്കാറിന് സംസ്ഥാനത്തെ സർവകലാശാലകളിലുള്ള പിടി പൂർണമായി അയഞ്ഞ സാഹചര്യമാണുള്ളത്. ഗവർണറും അദ്ദേഹത്തിന്റെ വി.സി.മാരും ചേർന്ന് സി പി എമ്മിനെ നശിപ്പിക്കും എന്ന് പിണറായിയും കൂട്ടുകാരും വിശ്വസിക്കുന്നു. ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ വി.സി. നിയമനം സർക്കാരിനെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. യൂണിവേഴ്സിറ്റിയിലെ അഴിമതിയാണ് പാർട്ടിയെ പ്രതിസന്ധിയിലാക്കിയത്.
https://www.facebook.com/Malayalivartha