പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു...

പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്നലെ വൈകിട്ടാണ് അന്ത്യം. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം ഫ്രണ്ട്‌സ്, തെനാലി, വസൂല്‍രാജ എംബിബിഎസ്, റെഡ് തുടങ്ങിയ ചിത്രങ്ങളില്‍ അവതരിപ്പിച്ച വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാളത്തില്‍ സെല്ലുലോയിയ്ഡ്, ഭ്രമരം എന്നീ സിനിമകളില്‍ അഭിനയിച്ചു. എസ് കൃഷ്ണമൂര്‍ത്തി എന്നാണ് യഥാര്‍ത്ഥ പേര്. ഹിന്ദിയിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.
ഹാസ്യാഭിനയത്തില്‍ തന്റേതായ ശൈലി ഉണ്ടായിരുന്ന മദന് പുന്നഗൈ മന്നന്‍ (ചിരികളുടെ രാജാവ്) എന്ന് വിളിപ്പേര് ഉണ്ടായിരുന്നു. കരിയറില്‍ 600 ല്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് . കെ ബാലചന്ദറിന്റെ സംവിധാനത്തില്‍ 1992 ല്‍ പുറത്തെത്തിയ വാനമൈ ഇല്ലൈ എന്ന എന്ന ചിത്രത്തിലൂടെയാണ് നടനായി അരങ്ങേറിയത്.
അഭിനയത്തിന് പുറമെ സംഗീതത്തിലും പരിശീലനം നേടിയിരുന്നു . വെസ്റ്റേണ്‍ ക്ലാസിക്കല്‍ സംഗീതത്തിലും കര്‍ണാടക സംഗീതത്തിലും അവഗാഹമുണ്ടായിരുന്ന അദ്ദേഹം എ ആര്‍ റഹ്മാന്റെ ഗുരുവായും അറിയപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha