Widgets Magazine
02
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൈനയെ വിറപ്പിക്കാൻ റോഡ്..! ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗതാഗതവും സൈനിക നീക്കവും.. ഭൂട്ടാനില്‍ ഇന്ത്യ നിര്‍മിച്ച റോഡ് കണ്ട് ഞെട്ടുകയാണ് ചൈന..


രണ്ട് ആണവ അന്തർവാഹിനികളെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ് യുഎസ്.. റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു..


ഞെട്ടിക്കുന്ന കുറിപ്പുമായി വിനോദ് കോവൂർ.. 'രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവന്‍ തട്ടിയെടുത്തു.., പ്രിയപ്പെട്ടവരെ മുഴുവൻ കാണാതെ ആ കണ്ണുകൾ അടയില്ല..ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോന്ന് തോന്നി..


മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ഹമാസിന് നേരേ യുദ്ധം തുടരുമെന്ന് ഇസ്രായേൽ: ആയുധശേഖരത്തിൽ കുറവ്...


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ...

ഞെട്ടിക്കുന്ന കുറിപ്പുമായി വിനോദ് കോവൂർ.. 'രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവന്‍ തട്ടിയെടുത്തു.., പ്രിയപ്പെട്ടവരെ മുഴുവൻ കാണാതെ ആ കണ്ണുകൾ അടയില്ല..ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോന്ന് തോന്നി..

02 AUGUST 2025 07:24 PM IST
മലയാളി വാര്‍ത്ത

‘പ്രകമ്പനം’ എന്ന സിനിമയിലാണ് നവാസ് അവസാനമായി അഭിനയിച്ചത്. വിനോദ് കോവൂര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പ്:നവാസ്ക്ക എന്തൊരു പോക്കാ ഇത്...വിവരം അറിഞ്ഞപ്പോൾ Fake news ആവണേന്ന് ആഗ്രഹിച്ചു. പക്ഷേ.....കളമശ്ശേരി മോർച്ചറിയുടെ മുമ്പിൽ വച്ച് ഇന്നലെ രാത്രി 11 മണിക്ക് ചേതനയറ്റ ശരീരം കണ്ടപ്പോൾ ആദ്യം അഭിനയിച്ച് ഉറങ്ങുകയാണോന്ന് തോന്നി കവിളത്ത് തട്ടി നവാസ്ക്കാന്ന് വിളിച്ച് നോക്കി... കണ്ണ് അൽപ്പം തുറന്ന് കിടന്നിരുന്നു അപ്പോൾ, പ്രിയപ്പെട്ടവരെ മുഴുവൻ കാണാതെ ആ കണ്ണുകൾ അടയില്ല. ജീവനറ്റ ശരീരം മോർച്ചറിയിലേക്കു കയറ്റിയതിന് ശേഷം വീട്ടിലേക്കുള്ള യാത്രയിൽ നവാസ്ക്കയുടെ ഓർമകൾ മാത്രമായിരുന്നു.

ചോറ്റാനിക്കര സിനിമാ സെറ്റിൽ 5 മണി വരെ അഭിനയിച്ച് താമസിക്കുന്ന ഹോട്ട റൂമിൽ എത്തി യഥാർഥ ജീവിതത്തിലെ റോളും പൂർത്തിയാക്കി നവാസ്ക്ക കാലായവനികക്കുള്ളിൽ മറഞ്ഞു.ഇത്രയേയുള്ളു മനുഷ്യൻ്റെ കാര്യം. ഏതു നിമിഷവും പൊട്ടി പോകുന്ന ഒരു നീർകുമിളയാണ് നമ്മുടെ ഓരോരുത്തരുടേയും ജീവൻ. സെറ്റിൽ വച്ച് നെഞ്ചു വേദനയുണ്ടായ് എന്നും ഡോക്ടറെ വിളിച്ച് സംസാരിച്ചെന്നും ഷൂട്ടിനു ബുദ്ധിമുട്ടാവണ്ടാന്ന് കരുതി ആശുപത്രിയിൽ പോകാതെ അഭിനയ ജോലിയിൽ മുഴുകി. ഷൂട്ട് കഴിഞ്ഞിട്ട് പോകാമെന്ന് കരുതിയിട്ടുണ്ടാകും പക്ഷേ. അപ്പഴേക്കും രംഗ ബോധമില്ലാത്ത കോമാളി വന്ന് ജീവൻ തട്ടിയെടുത്തു.

 

വേദന വന്ന സമയത്തേ ഡോക്ടറെ പോയി കണ്ടിരുന്നെങ്കിൽ എന്ന് ചിന്തിച്ച് പോയി. ‘എങ്കിലു’കൾക്ക് ഇവിടെ സ്ഥാനമില്ലല്ലോ. നവാസ്ക്കയുടെ സമയം വന്നു നവാസ്ക്ക പോയി. അത്ര തന്നെ. കഴിഞ്ഞ ‘അമ്മ’യുടെ കുടുംബ സംഗമത്തിൽ പാട്ടുപാടിയും വ്യത്യസ്ത കോമഡി കാണിച്ചും എല്ലാവരുടെ പ്രശംസയ്ക്കും പാത്രമായിരുന്നു നവാസ്ക്ക ഞാൻ ഒന്ന് കെട്ടിപിടിച്ചോട്ടെന്ന് പറഞ്ഞ് കെട്ടിപിടിച്ചത് ഓർക്കുന്നു. ഒരുമിച്ച് കുറേ സ്റ്റേജ് പ്രോഗ്രാമുകൾ അതിലുപരി ഒരു സഹോദര സ്നേഹമായിരുന്നു നവാസ്ക്കയ്ക്ക്. ഇനി നവാസ്ക്ക ഓർമകളിൽ മാത്രം വിശ്വസിക്കാൻ പ്രയാസം. പടച്ചോൻ നവാസ്ക്കയുടെ കബറിടം വിശാലമാക്കി കൊടുക്കട്ടെ.

കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു. ഇന്നലെ രാത്രി മുഴുവൻ മോർച്ചറിയിൽ കിടക്കേണ്ടി വന്നു, ഇന്ന് പോസ്റ്റ്മാർട്ടം, സഹിക്കാനാകുന്നില്ല നവാസ്ക്ക. ഉച്ചയ്ക്കു ശേഷം ആലുവയിലെ വീട്ടിലേക്ക് പോകണം ഒരു നോക്കു കൂടി കാണാൻ. ശരിക്കും പേടിയാവുകയാണ്,അമ്പത്തിയൊന്നാമത്തെ വയസിലാണ് നവാസ്ക്കയുടെ മരണം. ഒരു ഗ്യാരണ്ടിയുമില്ലാത്ത ജീവിതമാണ് നമ്മുടെ ഓരോരുത്തരുടെയും. വേഷം തീർന്നാൽ വേദി ഒഴിയണ്ടേ ആരായാലും. പ്രണാമം...എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മറ്റു രാജ്യങ്ങളിലേക്ക് പഠനത്തിനായോ ജോലിക്കോ പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്  (1 hour ago)

കലാഭവന്‍ നവാസിന്റെ പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

വാഹന പരിശോധനയ്ക്കിടെ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍  (2 hours ago)

ഭൂട്ടാനും ആശ്വാസം  (2 hours ago)

RUSSIA റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍  (3 hours ago)

ഞെട്ടിക്കുന്ന കുറിപ്പുമായി വിനോദ് കോവൂർ  (3 hours ago)

പ്രൊഫ. എം കെ സാനു അന്തരിച്ചു  (3 hours ago)

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജയില്‍ മോചിതരായി  (3 hours ago)

മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുന്നതുവരെ ഹമാസിന് നേരേ യുദ്ധം തുടരുമെന്ന് ഇസ്രായേൽ: ആയുധശേഖരത്തിൽ കുറവ്...  (5 hours ago)

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ...  (5 hours ago)

അൻസിലിനെ ഇല്ലാതാക്കിയതിന് പിന്നിൽ സാമ്പത്തിക തർക്കങ്ങളും പുതിയ കാമുകനെ കിട്ടിയതും; കോളേജ് പഠനകാലത്ത് തന്നെ പ്രണയം ഹോബിയാക്കിയ അഥീനയ്ക്ക് നിരവധി യുവാക്കളുമായി അടുപ്പം...  (6 hours ago)

എടിഎം കൗണ്ടറുകളിൽ നിറയ്ക്കുന്ന പണവുമായി വാഹനം നടുറോഡിൽ; പിഴത്തുകയെ ചൊല്ലി തർക്കം: യുവാവിന്റെ കോളറില്‍ കുത്തിപ്പിടിച്ചും, മുഖത്തടിച്ചും കലിപ്പ് തീർത്ത് ട്രാഫിക് പൊലീസ് ഡ്രൈവർ: ഒടുവിൽ സ്ഥലം മാറ്റം നൽകി  (6 hours ago)

നവാസിന് ഷൂട്ടിങ് സെറ്റില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ; ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ: മരണം ഉൾക്കൊള്ളാനാകാതെ സഹപ്രവർത്  (6 hours ago)

പ്രത്യേക തീവണ്ടികളില്‍ റിസര്‍വേഷന്‍  (9 hours ago)

Malayali Vartha Recommends