Widgets Magazine
03
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യത: മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...


റഷ്യയിലുടനീളമുള്ള നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം... റഷ്യയുടെ എണ്ണ ശുദ്ധീകരണ ശാലയിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം ഉണ്ടായി..മൂന്ന് പേർ കൊല്ലപ്പെട്ടു...


കനത്ത സുരക്ഷയില്‍ ഡല്‍ഹിയില്‍... രാജീവ് ചന്ദ്രശേഖരനെ പ്രകോപിപ്പിച്ച് മാധ്യമങ്ങള്‍; കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെത്തിച്ചു; കേസ് റദ്ദാക്കാന്‍ ഊര്‍ജിത ശ്രമം


മഴ വീണ്ടും ശക്തമാകുന്നു... ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു


സാഹിത്യലോകത്ത് സൗമ്യപ്രകാശമായി നിലകൊണ്ട പ്രൊഫ. എം കെ സാനു മാഷ് വിടവാങ്ങി... സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് രവിപുരം ശ്മശാനത്തില്‍

കൊടും മഴ വരുന്നു 1.8 m ഉയരത്തിൽ വീശിയടിച്ച് തിരമാല,ഈ ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

03 AUGUST 2025 11:36 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.

മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്.

 



ഇന്ന് രാവിലെ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട്

03/08/2025: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

04/08/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ

05/08/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

06/08/2025: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്

മഞ്ഞ അലർട്ട്

03/08/2025:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, മലപ്പുറം

04/08/2025:തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്

05/08/2025: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്

06/08/2025: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ


കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജാഗ്രതാ നിർദേശം. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട്‌ മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലാണ് ജാഗ്രതാ നിർദേശം. ഈ തീരങ്ങളിൽ നാളെ (ഓഗസ്റ്റ് 3) വൈകുന്നേരം 5.30 മുതൽ ഓഗസ്റ്റ് 4 രാത്രി 8.30 വരെ 1.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കന്യാകുമാരി തീരത്ത് നാളെ പകൽ 11.30 മുതൽ 4ന് പകൽ 11.30 വരെ 1.6 മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

മുന്നറിയിപ്പുകൾ

 



കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും ർണമായി ഒഴിവാക്കേണ്ടതാണ്

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യത: മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...  (21 minutes ago)

അന്‍സിലിന്റെ അടിവയറു മുതൽ നാക്ക് വരെ പുണ്ണ്..! അഥീനക്ക് കൂട്ട് രണ്ടാമന്‍? തന്നെ ജയിലിലെ കാമുകൻ വീട്ടിൽ..!  (44 minutes ago)

"ഡാ പാസ്റ്ററെ..വീടുകളിൽ കയറിയാൽ കാൽ വെട്ടും" 'അവനെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം..ദൃശ്യങ്ങൾ പുറത്ത്  (57 minutes ago)

എ. കെ. ജി. സെന്ററിൽ ഒരാഴ്ചക്കകം സർവേ ! ഗവർണറെ നമിച്ച് കേരളം ഇനി കേരള ഭൂമി കേരളയ്ക്ക്...  (1 hour ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല  (1 hour ago)

എം.എസ്.സി എല്‍സ 3യില്‍ നിന്ന് എണ്ണയും കണ്ടെയ്നറുകളും  (1 hour ago)

നവാസിക്കാ ...വാപ്പാ..ഖബർ കെട്ടിപിടിച്ച് നെഞ്ച്പൊട്ടി നിലവിളി കരഞ്ഞ് തളർന്ന് രഹനയും മക്കളും, ആ വലിയ വീട്ടിൽ ഇപ്പോൾ  (1 hour ago)

രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു..  (1 hour ago)

മിന്നല്‍ പണിമുടക്കുകളും പ്രതിഷേധങ്ങളും യാത്രക്കാരെ വലച്ചു  (2 hours ago)

പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍...  (2 hours ago)

ഇന്ന് അഞ്ച് മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാകും...  (2 hours ago)

കൊടും മഴ വരുന്നു 1.8 m ഉയരത്തിൽ വീശിയടിച്ച് തിരമാല,ഈ ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

 മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും രാജ്ഭവനില്‍...  (2 hours ago)

RUSSIA ഈ കളി റഷ്യ തൂക്കും  (3 hours ago)

. ഇന്ത്യയുടെ ലോങ്ജംപ് താരം ശ്രീശങ്കറിന് വെങ്കലമെഡല്‍....  (3 hours ago)

Malayali Vartha Recommends