ചൈനയെ വിറപ്പിക്കാൻ റോഡ്..! ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗതാഗതവും സൈനിക നീക്കവും.. ഭൂട്ടാനില്‍ ഇന്ത്യ നിര്‍മിച്ച റോഡ് കണ്ട് ഞെട്ടുകയാണ് ചൈന..

എങ്ങനെയൊക്കെ ഏതൊക്കെ വഴികളിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാം എന്ന് നോക്കിയിരിക്കുകയാണ് ചൈന . അതിനു വേണ്ടി പഠിച്ച പണി പതിനെട്ടും പയറ്റുമ്പോൾ ഇന്ത്യൻ ഒരുമുഴം മുൻപേ എറിഞ്ഞ ചരിത്രമാണ് ഉള്ളത് . ഇപ്പോഴിതാ ചൈനയെ ഞെട്ടിച്ചു കൊണ്ട് ഇന്ത്യ .ചൈനയില്‍ നിന്ന് തുടര്‍ച്ചയായി അതിര്‍ത്തി പ്രകോപനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ഭൂട്ടാനുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തുന്നതിനിടെ മറ്റൊരു സര്‍ജിക്കല്‍ സട്രൈക്ക്! ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഗതാഗതവും സൈനിക നീക്കവും മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുടെ നിര്‍ണായക നീക്കം.
2017-ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടായ ഡോക്‌ലാമിന് സമീപം ഭൂട്ടാനില്‍ ഇന്ത്യ നിര്‍മിച്ച റോഡ് കണ്ട് ഞെട്ടുകയാണ് ചൈന.ഭൂട്ടാനിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ബേയുല്‍ ഖെന്‍പജോങ്ങിലെ നദീതീരത്ത് ടൗണ്‍ഷിപ് നിര്‍മാണം നടത്തിയിരുന്നു ചൈന. വടക്കുകിഴക്കന്‍ ഭൂട്ടാനിലേക്ക് ചൈന അനധികൃതമായി കടന്നുകയറുന്നതിന്റെ വിവരങ്ങള്‍ സാറ്റൈലറ്റ് ചിത്രത്തിലാണ് കഴിഞ്ഞ വര്‍ഷം തെളിഞ്ഞത്. ഭൂട്ടാനുമായുള്ള അതിര്‍ത്തി ചര്‍ച്ചകള്‍ക്കിടയിലാണ് ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. 2020 മുതല്‍ ഇവിടെ ചൈനയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നു.
അത് പിന്നീട് ദ്രുത ഗതിയിലാക്കി. ഭൂട്ടാന്‍ രാജകുടുംബത്തിന്റെ പൈതൃക സ്വത്തുക്കള്‍ ഉള്‍പ്പെടുന്ന പര്‍വതപ്രദേശങ്ങളിലുംചൈനയുടെ കടന്നുകയറ്റമുണ്ടെന്നാണ് സൂചന. എന്നിട്ടും ഇതു തടയാന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. എട്ടു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള രാജ്യമായ ഭൂട്ടാന്, ലോകത്തിലെ വന്‍ശക്തികളിലൊന്നായ ചൈനയുടെ അനധികൃത കടന്നുകയറ്റം തടയുന്നതിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂട്ടാനെ സൈനികമായി സഹായിക്കുന്ന റോഡ് ഇന്ത്യ പൂര്‍ത്തിയാക്കുന്നത്. ഇതോടെ ഡോക്‌ലാം പ്രവിശ്യയിലേക്ക് ഇന്ത്യയ്ക്ക് കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും എത്താനാകും.
ഇതിന്റെ ഭാഗമായി ഭൂട്ടാനില്‍ നിര്‍മിച്ച റോഡിലൂടെ സാധനങ്ങള്‍ വേഗത്തിലെത്തിക്കുന്നതും സൈനിക നീക്കവും എളുപ്പത്തില്‍ സാധ്യമാകും.ഡോക്‌ലാമില്‍ നിന്ന് ഏകദേശം 21 കിലോമീറ്റര്‍ അകലെയുള്ള ഭൂട്ടാനിലെ ഹാ താഴ്‌വരയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റോഡ്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ഏകദേശം 254 കോടി രൂപ ചെലവിട്ടാണ് റോഡ് നിര്‍മിച്ചിരിക്കുന്നത്. ഭൂട്ടാന്‍ പ്രധാനമന്ത്രി തോബ്ഗേ ഷെറിങ് വെള്ളിയാഴ്ച റോഡ് ഉദ്ഘാടനം ചെയ്തു.
ഭൂട്ടാനിലെ തദ്ദേശീയരെ സഹായിക്കുന്നതിനും ആവശ്യമെങ്കില്‍ സുരക്ഷാസേനയുടെ സഞ്ചാരം മെച്ചപ്പെടുത്തുന്നതിനും ഈ റോഡ് സഹായിക്കും. ടിബറ്റ് സ്വയംഭരണ മേഖലയിലെ ചുംബി താഴ്‌വരയിലേക്ക് നീളുന്നതാണ് ഈ റോഡ്. ചുംബി താഴ്‌വരയില്‍ ചൈന സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഭൂട്ടാന്‍ സൈന്യത്തെ വേഗത്തില്‍ ചുംബി താഴ്‌വരയ്ക്ക് സമീപമുള്ള അതിര്‍ത്തിയിലെത്തിക്കാന്‍ ഈ റോഡ് സഹായിക്കും.
https://www.facebook.com/Malayalivartha