ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച ഓവലില്‍ തുടങ്ങും

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച ഓവലില്‍ തുടങ്ങും. പരമ്പരയില്‍ 2-1ന് മുന്നിലാണ് ആതിഥേയര്‍. അവസാന കളിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര 2-2ന് സമനിലയില്‍ പിടിക്കാം.
ഇംഗ്ലണ്ടിനെ സംബന്ധിച്ച് അഞ്ചാം ടെസ്റ്റ് സമനിലയിലായാലും പരമ്പര ലഭിക്കും. ഇംഗ്ലണ്ട് പര്യടനത്തിന്റെ തുടക്കം മുതല്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ ചൊവ്വാഴ്ച ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറും ഓവല്‍ ചീഫ് ക്യൂറേറ്റര്‍ ലീ ഫോര്‍ട്ടിസുമായുണ്ടായ രൂക്ഷമായ വാഗ്വാദം വരെയെത്തിയിട്ടുണ്ട്.
സമനിലയിലായ നാലാം ടെസ്റ്റിലെ കൈകൊടുക്കല്‍ വിവാദം കെട്ടടങ്ങും മുമ്പാണ് ഗംഭീറും ഫോര്‍ട്ടിസും തമ്മിലെ തര്‍ക്കവും. സഹപരിശീലകര്‍ക്കൊപ്പം ഇന്നലെ ഓവലില്‍ പിച്ച് പരിശോധനക്കെത്തിയതായിരുന്നു ഗംഭീര്‍. ഈ സമയത്ത് ഗ്രൗണ്ട് സ്റ്റാഫിലൊരാള്‍ വന്ന് ഇവരോട് വിക്കറ്റില്‍നിന്ന് രണ്ടര മീറ്റര്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് പരിശീലകനെ ചൊടിപ്പിച്ചത്.
https://www.facebook.com/Malayalivartha