എട്ടാം ക്ലാസുകാര്‍ക്കും ഡിഗ്രിക്കാര്‍ക്കും കുടുംബശ്രീയില്‍ ഒഴിവ്...അപേക്ഷിക്കേണ്ടതിങ്ങനെ

പുതിയ തൊഴില്‍ ഒഴിവുകള്‍ പുറത്തിറക്കി കുടുംബശ്രീ. ട്രൈബല്‍ ആനിമേറ്റര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നത് സംബന്ധിച്ച തൊഴില്‍ വിജ്ഞാപനമാണ് കുടുംബശ്രീ പുറത്തിറക്കിയിരിക്കുന്നത്. യോഗ്യതയും താല്‍പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ തപാല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ട്രൈബല്‍ ആനിമേറ്റര്‍ കോ-ഓര്‍ഡിനേറ്റര്‍, ട്രൈബല്‍ ആനിമേറ്റര്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് എട്ട് ആണ്. നിയമനം താല്‍ക്കാലികമായിരിക്കും. ഏതെങ്കിലും തരത്തിലുള്ള അപേക്ഷ ഫീസ് പ്രസ്തുത തസ്തികകളിലേക്ക് ആവശ്യമില്ല. രേഖ പരിശോധന, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. യോഗ്യത, ശമ്പളം, പ്രായപരിധി എന്നിവയെ കുറിച്ച് ചുവടെ കൊടുത്തിരിക്കുന്നു.
ട്രൈബല്‍ ആനിമേറ്റര്‍ കോ-ഓര്‍ഡിനേറ്റര്‍
ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദം ഉള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായപരിധി 20 വയസിനും 45 വയസിനും ഇടയില്‍ ആയിരിക്കണം. നിലവില്‍ എസ് ടി അനിമേറ്ററായി ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 16000 രൂപയാണ് ശമ്പളമായി ലഭിക്കുക. മാസത്തില്‍ 20 പ്രവര്‍ത്തിദിനങ്ങള്‍ കണക്കാക്കി 2000 രൂപ യാത്ര ചെലവില്‍ അനുവദിക്കുന്നതാണ്. ഈ തസ്തികയില്‍ നിലവില്‍ ഒരു ഒഴിവ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ട്രൈബല്‍ ആനിമേറ്റര്‍
എട്ടാം ക്ലാസ് പാസായവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരുടെ പ്രായപരിധി 18 വയസിനും 40 വയസിനും ഇടയില്‍ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 12000 രൂപ ശമ്പളമായി ലഭിക്കും. ഈ തസ്തികയില്‍ കൂടുതല്‍ ഒഴിവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. മാസത്തില്‍ 20 ദിവസമായിരിക്കും പ്രവൃത്തിദിനമായി കണക്കാക്കുക.
അപേക്ഷിക്കേണ്ട വിധം
അപേക്ഷകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കി ബയോ-ഡാറ്റ, വിദ്യാഭ്യാസ യോഗ്യതകള്‍, പ്രായം, പ്രവൃത്തി പരിചയം, ഫോട്ടോ സഹിതമുള്ള വിലാസ തെളിവ് തുടങ്ങിയവ സഹിതം 'ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, പട്ടം, തിരുവനന്തപുരം-695004' എന്ന വിലാസത്തില്‍ 2025 ആസ്റ്റ് 08 ന് വൈകുന്നേരം 5.00 മണിക്കോ അതിനുമുമ്പോ ലഭിക്കുന്ന തരത്തില്‍ അയയ്ക്കണം
വിശദവിവരങ്ങള്‍ക്ക് www.kudumbashree.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. വെബ്‌സൈറ്റില്‍ ഹോം പേജില്‍ കോണ്‍ടാക്‌സ് എന്ന ടാബില്‍ അവസരങ്ങള്‍ എന്ന പേജിലെ കരിയറില്‍ ക്ലിക്ക് ചെയ്താല്‍ രണ്ട് തസ്തികകളിലേക്കും കുടുംബശ്രീ പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha