കാർ നിയന്ത്രണം വിട്ടു മറിഞ്ഞു ; വാഹനാപകടത്തിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം

തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിൽ വാഹനാപകടം. ഈ അപകടത്തിൽ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദയാണ് മരിച്ചത്. 20 വയസ്സായിരുന്നു. അപകടത്തിൽ എട്ടോളം പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമായിരിക്കുന്ന അവസ്ഥയാണ് ഉള്ളത്.
പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത് . ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു .
എറണാകുളം സ്വദേശികളായ ഫ്രെഡി , അഭിരാമി , തൃശൂർ സ്വദേശി വൈശാൽ , സുകില , അനാമിക എന്നിവർക്കായിരുന്നു പരുക്കേറ്റത്. ഇവർ കടലൂർ ജില്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗൗരി നന്ദയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.
https://www.facebook.com/Malayalivartha