ചികിത്സയെടുക്കാന്‍ ഏറെ മടിയുള്ളവരാണ് മലയാളികള്‍.. 51-ാം വയസ്സില്‍ നമ്മെ വിട്ടുപോയ നടന്‍ കലാഭവന്‍ നവാസിന്റെ മരണം ചില സൂചനകള്‍ നല്‍കുന്നുണ്ട്..നെഞ്ചുവേദന വന്നാല്‍ ഉടനടി തന്നെ ചികിത്സ തേടുക..

51-ാം വയസ്സില്‍ നമ്മെ വിട്ടുപോയ നടന്‍ കലാഭവന്‍ നവാസിന്റെ മരണം ചില സൂചനകള്‍ നല്‍കുന്നുണ്ട്.പൊതുവെ സമയത്തിന് ചികിത്സയെടുക്കാന്‍ ഏറെ മടിയുള്ളവരാണ് മലയാളികള്‍. ചെറിയ നെഞ്ചുവേദന വന്നാല്‍പോലും അത് ഗ്യാസാണെന്ന് പറഞ്ഞ് സ്വയം ചികില്‍സ നടത്തുകയാണ് നാം ചെയ്യുക. എന്നാല്‍ ഇത് അങ്ങേയറ്റം അപകടരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിങ്ങള്‍ മദ്ധ്യവയസ്സ് കഴിഞ്ഞവാരാണെങ്കില്‍ നെഞ്ചുവേദന വന്നാല്‍ ഉടനടി തന്നെ ചികിത്സ തേടുകയാണ് വേണ്ടത.്
നെഞ്ചുവേദന തോന്നിയാല്‍, 'ഗ്യാസായിരിക്കും, ഈ ജോലി കഴിയട്ടെ, നാട്ടിലെത്തട്ടെ', എന്നിങ്ങനെ എസ്‌ക്യൂസ് കണ്ടെത്താതെ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ പോവുകയാണ് വേണ്ടത്. ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനും അത്യാവശ്യം ഫസ്റ്റ് എയിഡ് നല്‍കാനുമുള്ള ഫെസിലിറ്റീസ് ഒക്കെ ഇന്ന് കേരളത്തിലെ ഏത് പഞ്ചായത്തിലുമുണ്ട്.കലാഭവന്‍ നവാസും നെഞ്ചുവേദനയെ സീരിയസായി എടുത്തില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
നെഞ്ചുവേദന തോന്നിയിട്ട് ഷൂട്ടിംഗ് തടസ്സപ്പെടുമല്ലോ എന്നോര്‍ത്താണത്രേ നവാസ് ഉടന്‍ തന്നെ ചികിത്സ തേടാതിരുന്നത്എന്നാണ് അടുത്ത സുഹൃത്തായ നടന്‍ വിനോദ് കോവൂര്‍ പറയുന്നത്. കൂടാതെ നെഞ്ചെരിച്ചില്‍ ഉണ്ടായ വിവരം ഭാര്യാപിതാവിനെ ഫോണി അറിയിച്ചിരുന്നു. കുടുംബ ഡോക്ടര്‍ അഹമ്മദ് കാരോത്തുകുഴിയെ കാണാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ചു രാവിലെ 6.57നു നവാസ്, ഡോ. അഹമ്മദിനെ ഫോണില്‍ വിളിച്ചു. ഗ്യാസിന്റെ പ്രശ്‌നം ആയിരിക്കുമോ എന്ന സംശയവും പ്രകടിപ്പിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ഡോ. അഹമ്മദ്, ഇതു സാധാരണ നെഞ്ചെരിച്ചില്‍ അല്ലെന്നും ഉടന്‍ ഏതെങ്കിലും ആശുപത്രിയില്‍ എത്തണമെന്നും പറഞ്ഞു.
ഇസിജി എടുത്തു തനിക്ക് അയയ്ക്കാനും ആവശ്യപ്പെട്ടു. ഷൂട്ടിങ് ഉള്ളതിനാല്‍ അത് ചെയ്തില്ല.പിന്നാലെയാണ് മരണം സംഭവിക്കുന്നത് . നിങ്ങള്‍ പുക വലിക്കാറില്ല, മദ്യാപിക്കില്ല, പ്രമേഹമില്ല, അമിതവണ്ണമില്ല, കൊളസ്ട്രോളില്ല, ബിപിയില്ല, വ്യായാമം ചെയ്യുന്നുണ്ട് എന്നതൊന്നും ഹാര്‍ട്ട് അറ്റായ്ക്ക് വരാതിരിക്കാന്‍ കാരണമാവുന്നില്ല. അതുകൊണ്ടുതന്നെ നെഞ്ചുവേദന വന്നാല്‍ ഉടനടിെൈ വദ്യസഹായം തേടുകയാണ് വേണ്ടത്. വര്‍ധിക്കുന്ന ഹൃദ്രോഗ മരണങ്ങള്‍..
അടുത്തകാലത്തായി സഡന്‍ അറ്റാക്കുകള്‍ കേരളത്തില്‍ വര്‍ധിച്ചിട്ടുണ്ട്. കേരളത്തില്‍ ആകെയുള്ള മരണസംഖ്യയില്‍ 14 ശതമാനത്തിലേറെയും ഹൃദ്രോഗത്തെത്തുടര്‍ന്നാണ്. ഒരു ലക്ഷം കേരളീയരില്‍ 382 പുരുഷന്മാരും 128 സ്ത്രീകളും ഹൃദ്രോഗത്തിന് അടിമപ്പെട്ടിരിക്കുന്നുവെന്നാണ് കണക്ക്.പാരമ്പര്യവും ജനിതകപരവുമായ കാരണങ്ങളാല്‍ ഹൃദയാഘാതം വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ഒരിക്കലും നെഞ്ചുവേദനയെ അവഗണിക്കരുത് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോഹിതദാസിനെയും പത്മരാജനെപ്പോലെയുള്ള പ്രതിഭകളെ കൊണ്ടുപോയതും ഇതേ സഡണ്‍ അറ്റാക്ക് എന്ന സൈലന്റ് കില്ലറാണ്.
അടുത്തിടെയായി യുവാക്കൾക്കിടയിലെ ഹൃദയാഘാതനിരക്ക് വർധിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ മാത്രം ഹൃദ്രോഗസംബന്ധമായ രോഗങ്ങൾ കാരണം മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻവർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഹൃദയാഘാത മരണങ്ങൾ മൂന്നുവർഷം കൊണ്ട് കുത്തനെ ഉയർന്നുവെന്നാണ് കണക്കുകളിലുള്ളത്. 2020-ൽ 28,759 2021-ൽ 28,413 2022-ൽ 32,457 എന്നിങ്ങനെയാണ് കണക്കുകൾ.
നിരന്തരം ചെക്കപ്പുകൾ നടത്തുകയും ഹൃദയാരോഗ്യം പരിശോധിക്കുകയും ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്.മുൻകാലങ്ങളിൽ പ്രായമായവരിൽ മാത്രം കൂടുതലായി കണ്ടിരുന്ന ഹൃദയാഘാത മരണങ്ങൾ മുപ്പതുകളിലും നാൽപതുകളിലും സാധാരണമാവുകയും ചെയ്തു.
https://www.facebook.com/Malayalivartha