പുറങ്കടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ 3യില്‍ നിന്ന് എണ്ണയും കണ്ടെയ്നറുകളും വീണ്ടെടുക്കുന്ന ദൗത്യം പുനരാരംഭിക്കുന്നു...

പുറങ്കടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എം.എസ്.സി എല്‍സ 3യില്‍ നിന്ന് എണ്ണയും കണ്ടെയ്നറുകളും വീണ്ടെടുക്കുന്ന ദൗത്യം പുനരാരംഭിക്കുന്നു.
വിദേശരാജ്യങ്ങളില്‍ നിന്ന് കൊല്ലം പോര്‍ട്ടിലെത്തുന്ന 20 അംഗ സാല്‍വേജ് ഓപ്പറേഷന്‍ വിദഗ്ദ്ധ സംഘം ഇന്ന് ടഗ്ഗില്‍ കപ്പല്‍ മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് പോകുന്നതാണ്.
കടലില്‍ മുങ്ങി എം.എസ്.സി എല്‍സ-3യില്‍ പരിശോധന നടത്തിയ ശേഷം പ്രതിസന്ധികളില്ലെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ എണ്ണ നീക്കല്‍ ആരംഭിക്കാനാണ് സാദ്ധ്യതയേറെയുള്ളത്. അതിനുശേഷം കണ്ടെയ്‌നറുകള്‍ നീക്കും. സാല്‍വേജ് ഓപ്പറേഷനായി കൂറ്റന്‍ കപ്പലും രണ്ട് ദിവസത്തിനുള്ളില്‍ ഈ ഭാഗത്തേക്ക് എത്തും.
കപ്പലില്‍ നിന്ന് ശേഖരിക്കുന്ന എണ്ണ ടാങ്കുകളില്‍ നിറച്ച് കൊല്ലം പോര്‍ട്ടിലെത്തിക്കുകയും ചെയ്യും. വീണ്ടെടുക്കാനായാല്‍ കണ്ടെയ്‌നറുകളും കൊല്ലം പോര്‍ട്ടിലെത്തിക്കും. സാല്‍വേജ് ഓപ്പറേഷനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കാനായി കൊല്ലം പോര്‍ട്ട് അധികൃതര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഒഫ് ഷിപ്പിംഗ് രണ്ടാഴ്ച മുമ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടായിരുന്നു. മുംബയ് ആസ്ഥാനമായ മെര്‍ക്ക് എന്ന സാല്‍വേജ് ഓപ്പറേഷന്‍ കമ്പനിയുടെ നേതൃത്വത്തിലാണ് ദൗത്യം പുനരാരംഭിക്കുന്നത്.
"
https://www.facebook.com/Malayalivartha


























