കസഖ്‌സ്താനില്‍ നടന്ന കൊസനോവ് മെമ്മോറിയല്‍ അത്‌ലറ്റിക് മീറ്റ്... ഇന്ത്യയുടെ ലോങ്ജംപ് താരം ശ്രീശങ്കറിന് വെങ്കലമെഡല്‍....

കസഖ്‌സ്താനില്‍ നടന്ന കൊസനോവ് മെമ്മോറിയല്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യയുടെ ലോങ്ജംപ് താരം ശ്രീശങ്കറിന് വെങ്കലമെഡല്‍. പരിക്കിനെ തുടര്‍ന്ന് ഒരിടവേളക്കുശേഷം തിരിച്ചെത്തി പങ്കെടുത്ത മല്‍സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം മെഡലാണ്.
ശനിയാഴ്ച കസഖ്‌സ്താനിലെ അല്‍മാറ്റിയില്‍ നടന്ന ലോക കോണ്ടിനെന്റല്‍ അത്‌ലറ്റിക് മീറ്റിലാണ് 26 കാരനായ മലയാളി അത്‌ലറ്റിന്റെ മെഡല്‍നേട്ടം. മല്‍സരത്തിലെ തന്റെ ആദ്യചാട്ടത്തില്‍ തന്നെ 7.94മീറ്റര്‍ ചാടി മെഡല്‍ വേട്ടക്കാരുടെ പട്ടികയില്‍ ഇടംനേടി. ശ്രീശങ്കറിന്റെ മികച്ചദൂരം 8.41 മീറ്ററാണ്.
ആദ്യശ്രമത്തിനുശേഷം പിന്നീടുള്ള നാലു ചാട്ടങ്ങളിലും മുന്നേറാനായില്ല. 7.73മീ, 7.58മീ, 7.57മീ, 7.80മീ, 7.79മീ എന്നിങ്ങനെയാണ് ദൂരം താണ്ടിയത്്. കാല്‍മുട്ടിനേറ്റ പരിക്കിന് ശേഷമുളള മൂന്നാം മല്‍സരമാണ്.
പരിക്ക് മൂലം 2024 ഒളിമ്പിക്‌സ് മല്‍സരവും നഷ്ടമായിരുന്നു. പുണെയില്‍ നടന്ന ഇന്ത്യന്‍ ഓപണ്‍ അത്‌ലറ്റിക് മീറ്റില്‍ 8.05മീറ്റര്‍ ചാടി സ്വര്‍ണമെഡല്‍ നേടിയായിരുന്നു തിരിച്ചുവരവ്.
തുടര്‍ന്ന് പോര്‍ച്ചുഗലില്‍ നടന്ന മിയ സിഡാഡില്‍ 7.75 മീറ്റര്‍ ചാടി ജേതാവായിരുന്നു. പരിക്കേല്‍ക്കുന്നതിന് മുമ്പ് ശ്രീശങ്കര്‍ പങ്കെടുത്ത അന്തര്‍ദേശീയ മല്‍സരം ചൈനയിലെ ഗ്വാങ്‌ചോയില്‍ നടന്ന ഏഷ്യന്‍ഗെയിംസാണ്.
https://www.facebook.com/Malayalivartha