സര്‍ക്കാര്‍ ഓഫിസിലെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കാന്‍ വീണ്ടും സര്‍ക്കാര്‍ ശ്രമം...

സര്‍ക്കാര്‍ ഓഫിസിലെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ വീണ്ടും ശ്രമമാരംഭിച്ചു. ശനിയാഴ്ച കൂടി അവധി ദിനമാക്കാനാണ് സര്‍ക്കാര്‍ ആലോചനയിലുള്ളത്.
ഇക്കാര്യത്തില്‍ അഭിപ്രായം തേടാന്‍ പൊതുഭരണ വകുപ്പ് അടുത്ത മാസം 11 ന് സര്‍വീസ് സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. ഒരു സര്‍വീസ് സംഘടനയില്‍ നിന്നും രണ്ട് പ്രതിനിധികള്‍ വീതം യോഗത്തില്‍ പങ്കെടുക്കാനാണ് കത്തില്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഇതുസംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഇ-മെയിലില്‍ അറിയിക്കാനുള്ള വിലാസവും സംഘടനകള്‍ക്ക് നല്‍കിയ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും യോജിപ്പായതിനാല്‍ നടപ്പാകാനാണ് സാധ്യതയേറെയുള്ളത്.
https://www.facebook.com/Malayalivartha