കേരള തീരത്ത് റെഡ് ടൈഡ് ഭീഷണി; മീൻ ലഭ്യതയിൽ കുത്തനെ കുറവ്: കനത്ത ആശങ്ക...

കേരളതീരത്തെ റെഡ്ടൈഡ് പ്രതിഭാസം (തീരത്തോട് ചേർന്ന് സമുദ്രജലത്തിലുണ്ടാകുന്ന നിറവ്യത്യാസം) മത്സ്യലഭ്യതയെ ബാധിച്ചു. കോഴിക്കോട്, തൃശൂർ, എറണാകുളം തീരത്താണ് ചുവപ്പ് കടൽ പ്രതിഭാസം വ്യാപകം. മേയ് 31ന് നിരോധനം നീങ്ങിയതിന് അടുത്ത ദിവസങ്ങളിൽ മീൻ കിട്ടിയിരുന്നു. പിന്നീട് കിളിമീനും കണവയും കുറഞ്ഞു. ട്രോളിംഗ് നിരോധനം കഴിഞ്ഞിട്ടും വടക്കൻകേരളത്തിലെ ബോട്ടുകൾക്കും വള്ളങ്ങൾക്കും കിളിമീനും കണവയും കുറയാൻ കാരണമിതാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.മുനമ്പത്ത് കഴിഞ്ഞവർഷം കിട്ടിയതിന്റെ പകുതി മീനേ ഇപ്പോഴുള്ളു.
വള്ളങ്ങൾക്കും ചൂണ്ട വള്ളങ്ങൾക്കും കിട്ടാറുള്ള അയലയും മത്തിയും നെയ്മീനും കുറഞ്ഞു. വർക്കല മുതൽ അമ്പലപ്പുഴവരെയുളള കൊല്ലം പരപ്പ് സമുദ്രമേഖലയിൽ കണവ, കിളിമീൻ, ഉലുവമീൻ, കരിക്കാടി,നാരൻ എന്നിവ ലഭ്യമാണ്.ഇവിടെ ചുവപ്പ്കടൽ കാര്യമായി അനുഭവപ്പെട്ടില്ല. തമിഴ്നാട്ടിലെ മുട്ടം, കുളച്ചിൽ, തേങ്ങാപട്ടണം മേഖലകളിലെ ബോട്ടുകളും കൊല്ലം പരപ്പിൽ എത്താറുണ്ട്.
https://www.facebook.com/Malayalivartha

























