യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് ഈ രണ്ടാംഘട്ട നടപടികൾ..കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് തീരുമാനം പ്രഖ്യാപിച്ചത്..

സഭയിൽ സ്വീകരിക്കേണ്ട തുടർനടപടികളുടെ കാര്യത്തിൽ നിയമോപദേശം തേടും. ഗുരുതര ലൈംഗിക ആരോപണങ്ങൾ നേരിടുന്ന പാലക്കാട്ടെ യുവ എംഎൽഎയെ കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് ഇന്നലെയാണ് സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് ഈ രണ്ടാംഘട്ട നടപടികൾ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് തീരുമാനം പ്രഖ്യാപിച്ചത്.
കൂടുതൽ ശബ്ദരേഖകളും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തിൽ എംഎൽഎ സ്ഥാനത്തുനിന്നു രാജിവയ്പ്പിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അതു വേണ്ടെന്നുവച്ചു. രാജിക്ക് രാഹുലും വഴങ്ങിയിരുന്നില്ല. പാർട്ടി തീരുമാനത്തോടു പ്രതികരിച്ചിട്ടുമില്ല.രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത് തല്‍ക്കാലം മുഖം രക്ഷിച്ച കോണ്‍ഗ്രസിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണ്. രാഹുല്‍ വിഷയം കോണ്‍ഗ്രസിന്റെ സമരാവേശങ്ങളെ ശരിക്കും കെടുത്തിയിട്ടുണ്ടെന്നതാണ് വസ്തുത.
മറുവശത്ത് രാഹുലിന്റെ വീഴ്ച്ചയില്‍ സിപിഎം വളരെ സന്തോഷതതിലാണ്. എംഎല്‍എ സ്ഥാനം രാജിവെക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിനേക്കാള്‍ സിപിഎമ്മിന് താല്‍പ്പര്യം രാജിവെക്കാത്ത രാഹുലിനെയാണ്. കാരണം ഈവിഷയം നിയമസഭാ തിരഞ്ഞെടുപ്പു വരെ ഇടയ്ക്കിടെ കത്തിച്ചു നിര്‍ത്താന്‍ സിപിഎം ശ്രമിക്കും. ഇതിനുള്ള മരുന്നുകള്‍ രാഹുല്‍ തന്നെ ഉണ്ടാക്കി കൊടുത്തിട്ടുണ്ടാകുമെന്നാണ് നിഗമനം. ഇപ്പോഴത്തെ സംഭവങ്ങളുടെ ബാക്കിപത്രമായി ശബ്ദരേഖകള്‍ അടക്കം ഇനിയും പുറത്തുവന്നാല്‍ അത്ഭുതപ്പെടാനില്ല.
അതുകൊണ്ട് തന്നെ രാഹുല്‍ രാജിവെക്കാത്തതില്‍ സിപിഎമ്മും ഉള്ളില്‍ ചിരിക്കുകയാണ്. രാഹുല്‍ വിഷയം ഉയര്‍ത്തി കോണ്‍ഗ്രസിനെ മൊത്തത്തില്‍ നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് സിപിഎം നടത്തുന്നത്.
https://www.facebook.com/Malayalivartha

























