മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജയിംസ് കെ.ജോസഫിന്റെ സംസ്‌കാരം ഇന്ന് ..... വൈകുന്നേരം 4ന് മുട്ടട ഹോളി ക്രോസ് ദേവാലയത്തിലാണ് സംസ്‌കാരം

മുന്‍ അക്കൗണ്ടന്റ് ജനറല്‍ (എ.ജി) ജയിംസ് കെ.ജോസഫിന്റെ(77) സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം 4ന് മുട്ടട ഹോളി ക്രോസ് ദേവാലയത്തിലാണ് സംസ്‌കാരം. രാവിലെ 9 മുതല്‍ തിരുവനന്തപുരം പി.ടി.പി നഗറിലെ ടി.സി 6-1389-2 വസതി സില്‍വര്‍ ഓക്കില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം 3ന് വസതിയിലെ പ്രാര്‍ത്ഥന ആരംഭിക്കും. തുടര്‍ന്നുള്ള ശുശ്രൂഷകള്‍ ദേവാലയത്തില്‍ നടക്കും.
ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജയിംസ് കെ.ജോസഫ് തിങ്കളാഴ്ചയാണ് അന്തരിച്ചത്. കേരള,തമിഴ്‌നാട്,മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ അക്കൗണ്ടന്റ് ജനറലായിരുന്നു. കെ.എസ്.ആര്‍.ടി.സി,വ്യവസായ വികസന കോര്‍പ്പറേഷന്‍ എന്നിവയുടെ എം.ഡിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദീപികയുടെ മാനേജിംഗ് എഡിറ്ററുമായിരുന്നു. മുന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ പൊന്‍ക്കുന്നം കരിക്കാട്ടുക്കുന്നേല്‍ എം.ഇ.ജോസഫിന്റെ മകനാണ്. ഭാര്യ:ഷീലാ ജയിംസ് (മുന്‍ മന്ത്‌റി ബേബി ജോണിന്റെ മകള്‍).മക്കള്‍:ശാലിനി ജയിംസ്,തരുണ്‍ ജയിംസ്,രശ്മി ജയിംസ്.
https://www.facebook.com/Malayalivartha