കേരളത്തിലെ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ സംരക്ഷിക്കാനാണ് സംഘപരിവാർ നീക്കം...ക്ഷേത്രസംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടനകളെ ശക്തിപ്പെടുത്താനും തീരുമാനമായി.. ദുരൂഹമരണങ്ങൾ എന്ന നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിച്ച സാഹചര്യത്തിലാണ്..

‘‘എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വിഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസ്സിലാക്കുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’’, ജാസ്മിൻ ജാഫർ സമൂഹ മാധ്യമത്തിൽ കുറിച്ചു.ക്ഷേത്രത്തിന്റെ കുളപ്പടവുകളിലും നടപ്പുരയിലും വച്ച് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ജാസമിൻ റീൽസ് ആയി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ ആറാട്ട് പോലെയുള്ള ചടങ്ങുകൾ നടക്കുന്ന തീർഥക്കുളത്തിന്റെ പരിപാവനത ലംഘിച്ച് ഹൈക്കോടതിയുടെ നിരോധന മേഖലയിൽ വിഡിയോ ചിത്രീകരിച്ചതിന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ ടെംപിൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി കോടതിക്ക് അയച്ചു. കോടതി നിർദേശപ്രകാരം അന്വേഷണം നടത്തും.
ധര്‍മ്മസ്ഥലയിലെ പരാതിക്കാരനായ മുന്‍ശുചീകരണത്തൊഴിലാളിക്ക് പിന്നാലെ കൂടുതല്‍ അറസ്റ്റിലേക്ക് എസ്.ഐ.ടി കടന്നു. വെളിപ്പെടുത്തൽ ആദ്യം റിപ്പോർട്ട് ചെയ്ത യൂട്യൂബ് ചാനൽ ഉടമയെ അന്വേഷണസംഘം ചോദ്യം ചെയ്തു. സമീർ എന്നയാളെയാണ് ബെൽത്തങ്ങാടിയിലെ ഓഫീസിൽ എസ്.ഐ.ടി ചോദ്യം ചെയ്യുന്നത്. ഇയാൾക്ക് ഗൂഢലോചനയിൽ പങ്കുണ്ടെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ നേരത്തെ ആരോപിച്ചിരുന്നു.അറസ്റ്റ് മുൻകൂട്ടി കണ്ട ഇയാൾ നേരെത്തെ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. അറസ്റ്റിലായ ശുചീകരണത്തൊഴിലാളി മാണ്ഡ്യ സ്വദേശി സി.എന്‍ ചിന്നയ്യയുടെ മൂത്ത സഹോദരനും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ തുടരുകയാണ്. ചിന്നയ്യയ്ക്ക് സാമ്പത്തിക–നിയമ സഹായം നല്‍കിയവരെ അടക്കം ചോദ്യം ചെയ്യും. അതേസമയം, ധര്‍മ്മസ്ഥല കേസില്‍ പരാതിയില്‍ നിലപാട് മാറ്റിയ സുജാതഭട്ടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.
മകളെ കാണാനില്ലെന്ന വെളിപ്പെടുത്തല്‍ ഭീഷണി മൂലമെന്നാണ് സുജാത ഭട്ട് പറഞ്ഞത്. അനന്യ ഭട്ട് എന്ന മകളില്ലെന്നും എസ്.ഐ.ടിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും സുജാത ഭട്ട് പറഞ്ഞിരുന്നു. ധർമസ്ഥലയിൽ നൂറിലധികം മൃതദേഹങ്ങൾ കുഴിച്ചിട്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. പൊലീസ് എസ്ഐടി വിഭാഗം ധർമസ്ഥലയിലെ 17 ഇടങ്ങളിൽ കുഴിയെടുത്തു പരിശോധിച്ച ശേഷം തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.ധര്‍മ്മസ്ഥല കേസില്‍ എന്‍ഐഎ അന്വേഷണം വന്നാല്‍ കള്ളി പൊളിയും എന്നറിയാവുന്ന കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് അത് സമ്മതിക്കില്ലെന്ന് ഉറപ്പായിരുന്നു. ഒരിയ്‌ക്കലും എന്‍ഐഎ അന്വേഷണം അനുവദിക്കില്ലെന്ന കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ പ്രസ്താവന ചൊവ്വാഴ്ച വന്നപ്പോള്‍ അതില്‍ ദക്ഷിണകന്നഡയിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഞെട്ടലുണ്ടായില്ല. കാരണം കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് അനുവദിക്കില്ലെന്ന് ഉറപ്പായിരുന്നു.
കാരണം കോണ്‍ഗ്രസ് എംപിയായ ശശികാന്ത് സെന്തിലിന്റെ ഇടപെടല്‍ വരെ ആരോപിക്കപ്പെടുന്ന, മാവോയിസ്റ്റ് മീഡിയകളുടെ കര്‍ണ്ണാടകയിലെ പിടിമുറുക്കല്‍ ആരോപിക്കപ്പെടുന്ന കേസാണിത്. ദക്ഷിണകന്നട ജില്ലയില്‍ ജനസംഖ്യാഘടനയില്‍ മാറ്റം വരുത്താനുള്ള ഗൂഢോലോചന ആരോപിക്കപ്പെടുന്ന കേസാണിത്. അതിനാല്‍ എന്‍ഐഎ അന്വേഷണം വന്നാല്‍ ഒരു ഹിന്ദു ആരാധനലായത്തിന് നേരെ നടന്ന ഗൂഢാലോചന മുഴുവന്‍ പൊളിയുമെന്ന് ഉറപ്പാണ്.പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം മതിയെന്നായിരുന്നു ചൊവ്വാഴ്ച ജി. പരമേശ്വര പ്രഖ്യാപിച്ചത്. “എങ്ങനെ കേസ് അന്വേഷിക്കണമെന്ന് എസ് ഐ ടിയോട് പറയേണ്ട കാര്യമില്ല. ആവശ്യമായ അന്വേഷണം പൊലീസ് നടത്തും. ഇത്ര സമയത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് പറയാനാവില്ല. “- ജി. പരമേശ്വര പറഞ്ഞു.
എങ്ങിനെയാണ് മദ്യപാനിയായ ശുചീകരണത്തൊഴിലാളിയെ വിശ്വസിച്ച് അരക്കോടി ചെലവഴിച്ച് 17 ഇടങ്ങളില്‍ കുഴിക്കാന്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരുങ്ങിയത്? മദ്യപാനിയായ ഒരാൾ താന്‍ നൂറുകണക്കിന് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് പറഞ്ഞയുടന്‍ സംസ്ഥാനത്തെ ഡിജിപി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറായതെന്തുകൊണ്ട്?കേസില്‍ യഥാര്‍ത്ഥപ്രതികള്‍ ഇപ്പോഴും ഇരുട്ടത്താണ്. ധര്‍മ്മസ്ഥല ട്രസ്റ്റിന്റെ കൈവശമുള്ള വിശാലമായ ഭൂമി വെട്ടിപ്പിടക്കാനുള്ള ചിലരുടെ ഗൂഢശ്രമമാണ് ഇതിന് പിന്നില്‍ എന്നത് ഉറപ്പാണ്. പക്ഷെ അത്ര എളുപ്പത്തില്‍ ഒരു ഹിന്ദു ക്ഷേത്രത്തെ അടിമുടി തകര്‍ക്കാനാകും എന്നതിന്റെ ഡ്രസ് റിഹേഴ്സലാണ് കര്‍ണ്ണാടകയില്‍ നടന്നത്. നാളെ ശബരിമലയിലും ഗുരുവായൂരിലും അയോധ്യയിലും ഇതുപോലെ കാര്യങ്ങള്‍ സംഭവിക്കില്ലേ എന്നാണ് ബി ജെ. പി. ചോദിക്കുന്നത്. എഐ സഹായത്തോടെ ഭയപ്പെടുത്തുന്ന വീഡിയോ ഉള്‍പ്പെടെ ഉപയോഗിച്ച് ആദ്യമായി ധര്‍മ്മസ്ഥല ക്ഷേത്രഭൂമി പെണ്‍കുട്ടികളുടെ കൂട്ടക്കുരുതിക്കളമാണെന്ന് ലോകത്തെ അറിയിച്ച സമീറിനെ അറസ്റ്റ് വൈകിയതെന്തിന് ? ഈ കേസില്‍ മാധ്യമങ്ങളെ മുഴുവന്‍ ധര്‍മ്മസ്ഥലയില്‍ എത്തിച്ച് ക്ഷേത്രത്തിനും ധര്‍മ്മാധികാരിക്കും എതിരെ പ്രതികാരബുദ്ധിയോടെ കഥകള്‍ വിവരിച്ച ലോറി ഉടമ മനാഫിനെതിരെയും നടപടിയുണ്ടായില്ല? ഹിന്ദു സമുദായത്തില്‍ നിന്നും ക്രിസ്ത്യന്‍ സമുദായത്തിലേക്ക് മതപരിവര്‍ത്തനത്തിന് വിധേയമായ ശുചീകരണത്തൊഴിലാളിയായ ചിന്നയ്യയാണ് കേസില്‍ ഒന്നാം പ്രതി. പക്ഷെ ചിന്നയ്യ പറയുന്നു തന്നോട് ഈ നുണകള്‍ പറയാന്‍ പ്രേരിപ്പിച്ചത് തമിഴ്നാട്ടില്‍ നിന്നുള്ള ഒരു സംഘമാണെന്നാണ്. ആരാണ് ഈ നിഗൂഢശക്തികള്‍? റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായ, ക്ഷേത്രാധികാരികളുമായി തെറ്റിനില്‍ക്കുന്ന മഹേഷ് തിമ്മരോടി, ഗിരീഷ് മട്ടന്നവര്‍, ജയന്ത് ടി എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റുള്ളവര്‍. അപ്പോഴും യഥാര്‍ത്ഥ കുറ്റവാളികള്‍ ഇരുട്ടത്ത് തന്നെയാണ്.ഇന്ത്യൻ മനസാക്ഷിയെ ആകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. 1998നും 2014നുമിടയിൽ പരിസര പ്രദേശത്തുമായി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം കുഴിച്ചു മൂടിയെന്നായിരുന്നു ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ. 10 വർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ പോലീസിന് മുന്നിൽ ഹാജരായി സിആർപിസി സെക്ഷൻ 164 പ്രകാരം മൊഴി നൽകിയത്. ധർമ്മസ്ഥലയിലെ കൊലപാതക പരമ്പരയെക്കുറിച്ച് അന്വേഷിക്കാനായി സംസ്ഥാന സർക്കാർ ഒരു പ്രത്യേക അന്വേഷണസംഘത്തെ ( എസ്ഐടി) രൂപീകരിച്ചു. പ്രണബ് മൊഹന്തിയാണ് എസ്ഐടിയുടെ നേതൃത്വം വഹിക്കുന്നത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥ എസ്ഐടിയിൽ നിന്ന് പിന്മാറിയത് ഉൾപ്പെടെ അന്വേഷണസംഘത്തിലും ആഭ്യന്തര തടസങ്ങൾ നേരിടുന്നതായാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനും സ്ഥാനമൊഴിയാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. ഇത്തരമൊരു കേസിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിരിഞ്ഞുപോകുന്നത് കേസിന്റെ വീഴ്ചയെ സൂചിപ്പിക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് ധർമ്മസ്ഥലയിൽ വച്ച് മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന തന്റെ മകൾ അനന്യയെ കാണാതായതായി ഒരു സ്ത്രീ പരാതി നൽകിയിരുന്നു. മകളെ അന്വേഷിച്ച് ധർമ്മസ്ഥലയിലെത്തിയപ്പോൾ ക്ഷേത്ര ജീവനക്കാർ അവരെ ആക്രമിച്ചതായും പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പൊലീസിൽ പരാതി നൽകിയപ്പോൾ വീണ്ടും ആക്രമിച്ചു. ഇത് സംബന്ധിച്ച് പൊലീസ് ഔദ്യോഗിക പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.ബിജെപി, കോൺഗ്രസ്, ജെഡിഎസ് എന്നീ സംഘടനയിലെ നേതാക്കളുടെ പിന്തുണ വീരേന്ദ്ര ഹെഗ്ഗഡയ്ക്കും ധർമ്മസ്ഥലയ്ക്കുമുണ്ട്. ധർമ്മസ്ഥലയിലെ കൊലപാതക പരമ്പരയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് സി പി എം പറയുന്നത്. ഞാൻ വിദ്യാർത്ഥിയായിരിക്കെയാണ് ധർമ്മസ്ഥലയിൽ ആദ്യമായെത്തുന്നത്. അക്കാലത്ത് ധർമ്മസ്ഥലയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്തിരുന്നു മിസിങ്ങ് കേസുകൾക്കെതിരെ പ്രതികരിക്കാൻ ആരും തയ്യാറായിരുന്നില്ല. എന്നാൽ അന്നും ഇതിനെതിരെ സംഘടിതമായി നിന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്ന് ദക്ഷിണ കന്നടയിലെ സിപിഎം നേതാവായ ബി എം ബട്ട് പറഞ്ഞു. ധര്‍മ്മസ്ഥലയെ പെണ്‍കുട്ടികളുടെ മരണഭൂമിയാക്കിയ യൂട്യൂബര്‍ സമീര്‍എംഡി ഞായറാഴ്ച ബെല്‍തങ്ങിടി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ഇദ്ദേഹത്തെ ആഗസ്ത് 13 മുതലേ ഹാജരാകണമെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെ പിടികൊടുക്കാതെ മാറി നിന്ന ഇയാള്‍ രക്ഷയില്ലെന്ന് കണ്ടപ്പോഴാണ് അഭിഭാഷകനോടൊപ്പം ഹാജരായത്. സമീറാണ് ധര്‍മ്മസ്ഥലയെപ്പറ്റി പേടിപ്പെടുത്തുന്ന ഒരു വീഡിയോ ആദ്യമായി തയ്യാറാക്കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്റെ സഹായത്തോടെ ഭീതിപ്പെടുത്തുന്ന ഗ്രാഫിക് ചിത്രങ്ങളും വീഡിയോകളുമാണ് ഇയാള്‍ ഉപയോഗിച്ചത്.ഇതോടെ ഒരു കോടിയിലധികം പേരാണ് ഈ വീഡിയോ കണ്ടത്. അതില്‍ നിന്നാണ് ധര്‍മ്മസ്ഥല വിവാദത്തിന്റെ തുടക്കം.നവമാധ്യമത്തിന്റെ സാധ്യതകൾ തന്നെയാണ് ഗുരുവായൂരിലും ഉപയോഗിക്കപ്പെട്ടത്. ഇത്തരം നടപടികൾ കേന്ദ്രം അതിവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha