71ാം നെഹ്‌റുട്രോഫി ജലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍...

71ാം നെഹ്‌റുട്രോഫി ജലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്. സംസ്ഥാന മന്ത്രിമാര്‍, ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാരടക്കം പങ്കെടുക്കും. അഞ്ച് ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴിയും ഓണ്‍ലൈനായും ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു.
ശനിയാഴ്ച രാവലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിനാണ് ഉദ്ഘാടന സമ്മേളനം. വൈകിട്ട് നാല് മുതലാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. വിവിധ വിഭാഗങ്ങളിലായി 71 വള്ളങ്ങളാണ് മത്സരരംഗത്തുള്ളത്. സുരക്ഷാ ഡ്യൂട്ടിക്കും, ട്രാഫിക്ക് ക്രമീകരണങ്ങള്‍ക്കുമായി പുന്നമടയും പരിസര പ്രദേശങ്ങളും 15 സെക്ടറുകളായി തിരിച്ചിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ 16 ഡിവൈ.എസ്.എസ്.പി. 40 ഇന്‍സ്‌പെക്ടര്‍മാര്‍, 360 എസ്.ഐമാര്‍ എന്നിവരുള്‍പ്പടെ 1500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കായലില്‍ പ്രത്യേക നിരീക്ഷണത്തിന് 50 ബോട്ടുകളിലായും ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതാണ്.
https://www.facebook.com/Malayalivartha