സംസ്ഥാനത്ത് സമുദ്രമത്സ്യബന്ധനത്തിന് പോകുന്നവരില്‍ 58 ശതമാനവും അതിഥിത്തൊഴിലാളികളെന്ന് പഠനം....

സംസ്ഥാനത്ത് സമുദ്രമത്സ്യബന്ധനത്തിന് പോകുന്നവരില്‍ 58 ശതമാനവും അതിഥിത്തൊഴിലാളികളെന്ന് പഠനം. കേരളത്തിലെ ഉയര്‍ന്ന വേതനമാണ് അവരെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നതെന്നാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്.
കേരളത്തിലെ യന്ത്രവല്‍കൃത മത്സ്യബന്ധന മേഖലയില്‍ ഏറ്റവും കൂടുതല്‍ അതിഥിത്തൊഴിലാളികള്‍ ഉള്ളത് എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ്; 78 ശതമാനം. പ്രധാനമായും തമിഴ്നാട്, പശ്ചിമബംഗാള്‍, ഒഡിഷ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് മേഖലയിലുള്ളത്.
സംസ്‌കരണ യൂണിറ്റുകളില്‍ 50 ശതമാനവും വിപണനരംഗത്ത് 40 ശതമാനവും അതിഥിത്തൊഴിലാളികളാണ്. സ്വന്തം നാട്ടിലെ ദാരിദ്ര്യം, തൊഴിലില്ലായ്മ, കേരളത്തിലെ ഉയര്‍ന്ന വേതനം, ആവശ്യകത തുടങ്ങിയവയാണ് അതിഥിത്തൊഴിലാളികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതെന്നുമാണ് പഠനത്തിലുള്ളത്.
https://www.facebook.com/Malayalivartha






















