Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മന്ത്രിയുടെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ്: സജി ചെറിയാനെതിരെ സാന്ദ്രാ തോമസ്

09 SEPTEMBER 2025 06:09 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് പല ഇടങ്ങളിലായി ഇഡി റെയ്ഡ്... അഞ്ച് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ട്രാപ് ഷൂട്ടർ വിവാൻ കപൂർ...

കണ്ണീർക്കാഴ്ചയായി... പ്ലൈവുഡ് കമ്പനിയിലെ ഡ്രയർ ബെൽറ്റിൽ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് ബൈക്ക് യാത്രികനായ ഐ ടി ഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസ്. ഇരകള്‍ ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപ്പെടലുകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് അവര്‍ പരാതിയുമായി മുന്നോട്ട് വരുന്നത്. ഹേമകമ്മിറ്റിക്ക് സമര്‍പ്പിച്ച പരാതികള്‍ ഇരകളാക്കപ്പെട്ട സ്ത്രീകള്‍ സമ്മര്‍ദ്ദം മൂലം നല്‍കിയെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ സാന്ദ്ര തുറന്നടിച്ചു.

സാന്ദ്രാ തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം

'ഹേമ കമ്മിറ്റിയെ സംബന്ധിച്ച് സാംസ്‌കാരിക മന്ത്രി ഇന്ന് ഒരു സ്വകര്യ ചാനലിന് നല്‍കിയ പ്രസ്താവന സിനിമ മേഖലയിലെ പവര്‍ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ്. ഇരകള്‍ ആക്കപെട്ട സ്ത്രീകള്‍ സമ്മര്‍ദ്ദം മൂലം പരാതി നല്‍കി എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന ഇരകളോടുള്ള അവഹേളനമാണ്.

ഇരകള്‍ ഭാവിയില്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന പ്രതിസന്ധികളെയും ഒറ്റപ്പെടലുകളെയും മുന്നില്‍ കണ്ടുകൊണ്ടാണ് അവര്‍ പരാതിയുമായി മുന്നോട്ട് വരുന്നത്. അങ്ങനെ പരാതി പറയുന്ന സ്ത്രീകളുടെ പരാതികളുടെ ഗൗരവം കുറക്കുന്ന ഇത്തരം പ്രസ്താവനകള്‍ ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.

ഇരകളാക്കപെട്ട സ്ത്രീകള്‍ ഒരു ത്യാഗമാണ് പരാതി പറയുന്നതിലൂടെ ചെയ്യുന്നത്. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഒരു ഗായിക ഒരു ഗാനരചയിതാവിനു നേരെ ലൈംഗികാധിക്ഷേപ പരാതി ഉന്നയിച്ചപ്പോള്‍ ആ ഗായികയെ ഏഴു വര്‍ഷത്തോളം ഒറ്റപ്പെടുത്തി എന്നാണ് ആ ഗായിക തന്നെ പറയുന്നത്. അതിനേക്കാള്‍ ഭീകരമായ ഒറ്റപെടുത്തലുകളാണ് മലയാള സിനിമയില്‍ നടക്കുന്നതെന്ന് ഈ മേഖലയിലുള്ള ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും .

സാംസ്‌കാരിക മന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ 'എനിക്ക് മൂന്ന് പെണ്മക്കളാണെന്നും ഭാര്യയുണ്ടെന്നും അമ്മയുണ്ടെന്നും' എന്നൊക്കെയുള്ള സോ കോള്‍ഡ് മറുപടി പറഞ്ഞു ഞങ്ങളെ കളിയാക്കരുതെന്ന് കൂടി അപേക്ഷിക്കുന്നു'. സാന്ദ്രാതോമസ് കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഞായറാഴ്‌ച തുള്ളിമരുന്ന്‌ നൽകും  (7 minutes ago)

സംസ്ഥാനത്ത് പല ഇടങ്ങളിലായി ഇഡി റെയ്ഡ്... അഞ്ച് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇ.ഡി ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്  (28 minutes ago)

കർഷകർ വീണ്ടും പ്രതിസന്ധിയിൽ... റബ്ബർ വിലയിൽ കുത്തനെയുള്ള ഇടിവ് കർഷകരെ വീണ്ടും പ്രതിസന്ധിയിലാക്കി  (38 minutes ago)

രാജ്യത്തെ കോര്‍പറേറ്റ് മേഖലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി....  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി  (1 hour ago)

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ട്രാപ് ഷൂട്ടർ വിവാൻ കപൂർ...  (1 hour ago)

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 368 റൺസിന് പുറത്ത്...  (1 hour ago)

കണ്ണീർക്കാഴ്ചയായി... പ്ലൈവുഡ് കമ്പനിയിലെ ഡ്രയർ ബെൽറ്റിൽ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകന് ദാരുണാന്ത്യം  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് ബൈക്ക് യാത്രികനായ ഐ ടി ഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

അക്വാൻ തീവ്ര ചുഴലിക്കാറ്റ് കരയിലേക്ക്..... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ്... 69 ട്രെയിനുകൾ റദ്ദാക്കി, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ  (2 hours ago)

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.ഐ (ഇഫി)യുടെ 57ാമത് എഡിഷൻ ഇന്ന് ഗോവയിൽ ആരംഭിക്കും  (3 hours ago)

പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കാൽ മുറിച്ചു മാറ്റേണ്ടി വന്ന അബ്ദുൾ ജബ്ബാറിന് സഹായവാ​ഗ്ദാനവുമായി മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം... സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍, സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കാനൊരുങ്ങി ഉദ്യോ​ഗാർത  (3 hours ago)

തമിഴ്നാട് കൊളത്തൂർ എം.എൽ.എയും ടി.വി.കെ നേതാവുമായ വി.എസ്. ബാബു അന്തരിച്ചു...  (3 hours ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് 11 പ്രതികൾക്കും ശിക്ഷ... ഒന്നാം പ്രതി അമ്പലം മുക്ക് കൃഷ്ണകുമാറിനും 11-ാം പ്രതി ഗോപാലൻ സുരേഷിനും ഇരട്ട ജീവപര്യന്തം തടവ് ,കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7പ്രതികൾക്ക് ജീവപര്  (3 hours ago)

Malayali Vartha Recommends