Widgets Magazine
11
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രിയെ വിമർശിച്ച് സിപിഐ സംസ്ഥാന സമ്മേളനം ; എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നു; പ്രവർത്തനത്തിൽ വീഴ്ച


ചെന്നൈയിലേക്ക് സ്വര്‍ണപാളി കൊണ്ടുപോയത് നടപടിക്രമം പാലിച്ച്... ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്, ദേവസ്വം തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണപാളി നീക്കിയത്...ഇളക്കിക്കൊണ്ടുപോയ സ്വര്‍ണപാളി ഉടന്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ല, ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപാളി ഇളക്കിയ നടപടിയില്‍ പ്രതികരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്


33-കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് എയര്‍ ആംബുലന്‍സ് കൊച്ചിയിലേക്ക് .... കൊല്ലം സ്വദേശിയുടെ ഹൃദയം കൊച്ചിയിലെത്തിക്കും


നേപ്പാൾ മന്ത്രിമാരും ബന്ധുക്കളും ഹെലികോപ്റ്റർ കയറിൽ തൂങ്ങി പ്രതിഷേധങ്ങളിൽ നിന്ന് രക്ഷപ്പെടുന്നു; വീഡിയോ വൈറൽ എന്നാൽ ആധികാരിതകയില്‍ സ്ഥിരീകരണമില്ല


സൗദിയില്‍ നിന്ന് വിസിറ്റ് വിസയില്‍ ബഹ്‌റൈനിലേക്ക് പോയ മലയാളി കുഴഞ്ഞ് വീണ് മരിച്ചു...

മാങ്കൂട്ടത്തില്‍ മെന്റൽ ട്രോമയിൽ.? 15 ന് നിയമസഭയിൽ ബോംബ്..!! 4 ദിവസത്തിൽ കാര്യങ്ങൾ മാറിമറിയും..! അടപടലം തിരിയും..

11 SEPTEMBER 2025 09:48 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായിയുടെ ചെവിക്കുറ്റി തകർത്ത് ഉമേഷ് ബാബു ചുമ്മാ തീ..! ജനങ്ങൾക്ക് മുന്നിലിട്ട് അടപടലം തേച്ചൊട്ടിച്ചു...!

യാത്രക്കാര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് പ്രക്രിയ സുഗമമാകും... 'ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ -ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം' തിരുവനന്തപുരം വിമാനത്താവളത്തില്‍ നടപ്പിലാക്കുന്നു...

മട്ടാഞ്ചേരിയില്‍ നിയന്ത്രണംവിട്ട വാന്‍ പിന്നണി ഗായകന്‍ അഫ്‌സലിന്റെ വീട്ടിലേക്ക് ഇടിച്ചുകയറി....

കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ ദേശീയപാത 66-ന്റെ 444 കിലോമീറ്റര്‍ ദൂരത്തിലുള്ള നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി

എടുത്തെടുത്ത് വയ്ക്കട സ്വര്‍ണ്ണപ്പാളി.കുടഞ്ഞ് കോടതി അയ്യന്റെ സ്വര്‍ണ്ണപ്പാളി ചെന്നൈയിൽ ഉരുക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം കോണ്‍ഗ്രസിനുള്ളില്‍ കൂടുതല്‍ വിവാദമായി ആടിപ്പടരുന്നു. കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യാനും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തും നിന്നും നീക്കാനും തീരുമാനിച്ചത് പാര്‍ട്ടിയാണ്. ഈ തീരുമാനത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ഒരുവിഭാഗം ശ്രമിക്കുന്നത്. വിഡി സതീശനെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാഹുല്‍ അനുയായികളാണ്. വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാന്‍ നേതാക്കള്‍ തയ്യാറാകാത്തതും കോണ്‍ഗ്രസില്‍ ഉള്‍പോര് കടുക്കുന്നതിന്റെ ലക്ഷണമായി വിലയിരുത്തുന്നു.

തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കണോ എന്ന ചര്‍ച്ചകളിലേക്കും പാര്‍ട്ടി കടന്നിട്ടുണ്ട്. എന്നാല്‍. ഒരുകാരണവശാലും പങ്കെടുപ്പിക്കാനാവില്ലെന്ന നിലപാടില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉറച്ചുനില്‍ക്കുകയാണ്. തനിക്കെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളെയും തര്‍ക്കാലം വകവെക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, സമ്മേളനത്തില്‍ പങ്കെടുക്കണോയെന്ന കാര്യം തീരുമാനിക്കാനുള്ള അവകാശം എംഎല്‍എയെന്ന നിലയില്‍ രാഹുലിനുണ്ടെന്ന വാദം ഒരുവിഭാഗം ഉന്നയിക്കുന്നു. രാഹുല്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം യോഗം ചേരും.

പങ്കെടുക്കേണ്ടെന്നാണു തീരുമാനമെങ്കില്‍ അക്കാര്യം രാഹുലിനെ ഞായറാഴ്ച അറിയിക്കും. രാഹുല്‍ സഭയിലെത്തിയാല്‍ സമ്മേളനത്തിന്റെ ശ്രദ്ധ അദ്ദേഹത്തിലേക്കു തിരിച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ ഭരണപക്ഷം മുന്നിട്ടിറങ്ങുമെന്ന ചിന്ത കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. പോലീസ് മര്‍ദനമടക്കം സര്‍ക്കാരിനെതിരെ ഒട്ടേറെ വിഷയങ്ങളുള്ളപ്പോള്‍ ചര്‍ച്ചകള്‍ രാഹുലില്‍ കേന്ദ്രീകരിക്കുന്ന സാഹചര്യം പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നാണു വിലയിരുത്തല്‍. ഇത് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

 



ലൈംഗിക ആരോപണം നേരിടുന്ന ഭരണപക്ഷ എംഎല്‍എമാരെ ഉന്നമിട്ട് രാഹുലിനു പ്രതിരോധം തീര്‍ക്കുന്ന പ്രതീതി സൃഷ്ടിക്കേണ്ടതില്ലെന്നാണു പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. രാഹുല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരാള്‍ പോലും ഇതുവരെ പൊലീസിനെ സമീപിക്കാത്ത സാഹചര്യത്തില്‍, അദ്ദേഹത്തെ പാര്‍ട്ടി തഴയുന്നതു ശരിയല്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. ഇക്കാര്യത്തില്‍ സതീശന്‍ അനാവശ്യ കടുംപിടിത്തം കാട്ടുകയാണെന്നാണ് ഇവരുടെ പരാതി. എന്നാല്‍, രാഹുലിനെതിരെ ഇതുവരെ പുറത്തുവന്നതിനെക്കാള്‍ ഗുരുതരമായ പരാതികള്‍ നേതൃത്വത്തിനു മുന്നിലുണ്ടെന്നു പറയുന്നവരുണ്ട്. മാത്രമല്ല, രാഹുലിനെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല. ആരോപണം ഉന്നയിച്ചവരെ നിയമപരമായി നേരിടാന്‍ പോലും രാഹുല്‍ തയ്യാറല്ല.

കേസില്‍ നിയമപരമായി മുന്നോട്ടുപോകാനോ വെളിപ്പെടുത്തലുകള്‍ നടത്താനോ താല്‍പര്യമില്ലെന്നറിയിച്ച് നേതൃത്വത്തിനു മുന്നില്‍ പരാതിയറിയിച്ചവരുണ്ടെന്നാണ് നേതൃത്വത്തിലുള്ള ചിലര്‍ സ്വകാര്യമായി പറയുന്നത്. പരാതികള്‍ വ്യാജമായിരുന്നെങ്കില്‍ രാഹുല്‍ എന്തുകൊണ്ട് അവയൊന്നും ഇതുവരെ നിഷേധിച്ചില്ലെന്നും ഇവര്‍ ചോദിക്കുന്നു. രാഹുലിനെതിരായ പരാതികളില്‍ ഉചിതമായ നടപടിയെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ കൂട്ടായ ചര്‍ച്ചയിലൂടെയാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അതിനു പിന്നാലെ, സതീശനെ ഉന്നമിട്ട് സൈബര്‍ ആക്രമണം ആരംഭിച്ചതു കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയായി. എത്ര ആക്രമിച്ചാലും രാഹുലിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണു സതീശന്‍. സൈബര്‍ ആക്രമണം ഷാഫി പറമ്പിലടക്കം ചില നേതാക്കളുടെ അറിവോടെയാണെന്ന് വിചാരിക്കുന്നവരുമുണ്ട്. പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ നിന്നു സതീശന്‍ ഇടപെട്ട് മുന്‍പ് പുറത്താക്കിയ ചിലര്‍ക്ക് ഇത്തരം പ്രചാരണങ്ങളില്‍ പങ്കുണ്ടെന്നും ഷാഫിയും സതീശനും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കാനുള്ള ഗൂഢശ്രമം അതിനു പിന്നിലുണ്ടെന്നും നേതൃത്വം കരുതുന്നു.

 



അതിനിടെ, രാഹുലിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ഡിജിപിക്കു പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ക്രൈംബ്രാഞ്ചിനു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തന്നെ മൊഴി നല്‍കി. കോണ്‍ഗ്രസിലെ രണ്ട് മുതിര്‍ന്ന നേതാക്കളാണ് രാഹുലിനെതിരെ ഗൂഢാലോചന നടത്തുന്നതെന്നും അവര്‍ക്കെതിരെ കൂടി അന്വേഷണം നടത്തണമെന്നുമാണ് വനിതാ നേതാവിന്റെ മൊഴി. ഡിജിപിക്കു നല്‍കിയ പരാതിയില്‍ ഇവര്‍ ഇതൊന്നും പറഞ്ഞിരുന്നില്ല. തിരുവനന്തപുരത്ത് ജവഹര്‍ നഗരിലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ നേരിട്ടെത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്. ഈ നീക്കം കോണ്‍ഗ്രസിനുള്ളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴി തുറന്നേക്കും.

രാഹുല്‍ വിഷയം കോണ്‍ഗ്രസില്‍ തന്നെ വലിയ പടലപ്പിണക്കങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിനിടെ യുവനടിയെ പരാതിക്കാരിയാക്കാന്‍ കഴിയുമോ എന്നു നിയമോപദേശം തേടി ക്രൈംബ്രാഞ്ച്. രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു വ്യക്തമാക്കിയ നടി ചാറ്റ് വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനു നല്‍കി. എന്നാല്‍ കൂടുതല്‍ നിയമനടപടികള്‍ക്ക് ഇല്ലെന്ന നിലപാടാണ് നടി. വെളിപ്പെടുത്തല്‍ നടത്തിയ ആരും കേസുമായി മുന്നോട്ടുപോകാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് നടിയെ പരാതിക്കാരിയായി പരിഗണിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ ചെവിക്കുറ്റി തകർത്ത് ഉമേഷ് ബാബു ചുമ്മാ തീ..! ജനങ്ങൾക്ക് മുന്നിലിട്ട് അടപടലം തേച്ചൊട്ടിച്ചു...!  (19 minutes ago)

ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ -ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം  (45 minutes ago)

അരവിന്ദ് കെജ്രിവാള്‍ ആയുര്‍വേദ ചികിത്സക്കായി കേരളത്തില്‍  (51 minutes ago)

ടെമ്പോ ട്രാവലറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം....  (53 minutes ago)

ഈ രാശിക്കാര്‍ക്ക് ഇന്ന് എല്ലാ കാര്യങ്ങളിലും വിജയം നേടാന്‍  (59 minutes ago)

66-ന്റെ 444 കിലോമീറ്റര്‍ ദൂരത്തിലുള്ള നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി  (1 hour ago)

എടുത്തെടുത്ത് വയ്ക്കട സ്വര്‍ണ്ണപ്പാളി.കുടഞ്ഞ് കോടതി അയ്യന്റെ സ്വര്‍ണ്ണപ്പാളി ചെന്നൈയിൽ ഉരുക്കി  (1 hour ago)

പ്രവർത്തനത്തിൽ വീഴ്ച  (1 hour ago)

ഇടുക്കിയില്‍ കാണാതായയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ട മധ്യവയസ്‌കന്‍  (1 hour ago)

മീരയെ കൊന്ന് കെട്ടിത്തൂക്കിയത്..? ശരീരത്തിൽ പാടുകൾ..?! മരണത്തിന് മണിക്കൂർ മുൻപ് അമ്മവീട്ടിൽ സംഭവിച്ചത്  (1 hour ago)

ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്, ദേവസ്വം തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണപാളി  (1 hour ago)

കാവൽ സർക്കാർ  (1 hour ago)

കൊല്ലം സ്വദേശിയുടെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് എയര്‍ ആംബുലന്‍സ് ...  (2 hours ago)

ആധികാരിതകയില്‍ സ്ഥിരീകരണമില്ല  (2 hours ago)

പാവം മനുഷ്യൻ എന്ന് സോഷ്യൽ മീഡിയ  (2 hours ago)

Malayali Vartha Recommends