മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു.... യുവാവിന്റെ സംസ്‌കരിച്ച മൃതദേഹം ഇന്ന് പുറത്തെടുക്കും

മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് സംസ്‌കരിച്ച മൃതദേഹം ഇന്ന് പുറത്തെടുക്കും. കോണാട് ബീച്ചില്‍ തോണിച്ചാല്‍ വീട്ടില്‍ അസീമി(40)ന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തി, മരണകാരണം സ്ഥിരീകരിക്കാനായി വെള്ളയില്‍ പോലീസ് തീരുമാനിച്ചത്.
ബുധനാഴ്ച പുറത്തെടുക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച ജില്ലാഭരണകൂടത്തിന്റെ അനുമതി പോലീസിനു ലഭിക്കാന്‍ വൈകിയതുകൊണ്ടും മൃതദേഹം പുറത്തെടുക്കല്‍ പൂര്‍ണമായും പകല്‍വെളിച്ചത്തിലേ പാടുള്ളൂവെന്നതുകൊണ്ടുമാണ് വ്യാഴാഴ്ചത്തേക്കുമാറ്റിയത്. തോപ്പയില്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഞായറാഴ്ചയാണ് മൃതദേഹം സംസ്‌കരിച്ചത്.
ശനിയാഴ്ച ഒന്‍പതുമണിയോടുകൂടി സ്വന്തംവീട്ടില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന അസീമിനെ ഭാര്യയും ബന്ധുക്കളുംചേര്‍ന്ന് ആദ്യം ബീച്ചാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും വിദഗ്ധചികിത്സയ്ക്കായി എത്തിച്ചു.
എന്നാല്‍, ചികിത്സയിലിരിക്കെ ഏഴിന് പുലര്‍ച്ചെ രണ്ടിന് മരിച്ചു. നെഞ്ചിലും വലതുകൈക്കും മുഖത്തും പരിക്കുണ്ടെന്നും അതിനാല്‍ മരണത്തില്‍ സംശയമുണ്ടെന്നും ഭാര്യ എം. സിമീനയുള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഡോക്ടര്‍മാരോടും പോലീസിനോടും പറഞ്ഞതോടെയാണ് മറവുചെയ്ത മൃതദേഹം പുറത്തെടുക്കാന്‍ തീരുമാനമായത്.
"
https://www.facebook.com/Malayalivartha





















