മീരയെ കൊന്ന് കെട്ടിത്തൂക്കിയത്..? ശരീരത്തിൽ പാടുകൾ..?! മരണത്തിന് മണിക്കൂർ മുൻപ് അമ്മവീട്ടിൽ സംഭവിച്ചത്

ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച മീരയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളോ മറ്റു മുറിവുകളോ ഇല്ലെന്ന് പൊലീസ്. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. പ്രണയത്തിലായിരുന്ന മീരയും അനൂപും ഒരു വർഷം മുൻപാണു വിവാഹിതരായത്. മീരയ്ക്ക് ആദ്യത്തെ വിവാഹത്തിൽ ഒരു കുട്ടിയുണ്ട്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായ അനൂപിന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നു യുവതിയുടെ കുടുംബം ആരോപിക്കുന്നു. വിശദമായ അന്വേഷണം വേണമെന്നു മീരയുടെ അമ്മ സുശീല ആവശ്യപ്പെട്ടതിനെ തുടർന്നു ഹേമാംബിക നഗർ പൊലീസ് അവരുടെ മൊഴി രേഖപ്പെടുത്തി. ഇന്നലെ രാവിലെ ആറോടെയാണു യുവതിയെ വീട്ടിലെ വർക്ക് ഏരിയയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അനൂപും അമ്മ പങ്കജവും ചേർന്നു മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിച്ചതായി പൊലീസ് പറഞ്ഞു.
ഒൻപതിനു രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്നു മീര മാട്ടുമന്തയിലെ സ്വന്തം വീട്ടിലേക്കു വന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അന്നു രാത്രി പതിനൊന്നോടെ തിരിച്ച് അനൂപിനൊപ്പം ഭർതൃ വീട്ടിലേക്കു പോയി. അനൂപിനോട് പിണങ്ങിയാണ് മീര സ്വന്തം വീട്ടിലേക്ക് എത്തിയത്. എന്നാൽ പിണക്കം അവസാനിപ്പിച്ചായിരുന്നു അനൂപ് മടക്കിക്കൊണ്ടുപോയത്. ഇതിനു മുൻപ് അനൂപ് മീരയെ മർദിച്ചിരുന്നു. അമ്മയ്ക്കൊപ്പം പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാനിരിക്കെ ആണ് അനൂപ് പിണക്കം അവസാനിപ്പിക്കാൻ എത്തിയത്. പിന്നീട് അനൂപിന്റെ വീട്ടിൽ എന്താണ് നടന്നതെന്ന കാര്യത്തിലാണ് അവ്യക്തത.
പാറശ്ശാല പെരുവിള പുല്ലൂർക്കോണത്ത് ഇന്ന് ബന്ധുവിൻ്റെ വിവാഹം നടക്കാനിരിക്കെ പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാറശ്ശാല ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ നയന (17) ആണ് മരണപ്പെട്ടത്. ലിനു രാജ്- ജതിജാ ദമ്പതികളുടെ മകളാണ് മരിച്ച നയന.
കഴിഞ്ഞ രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷം നയന തൻ്റെ മുറിയിൽ കതകടച്ച് കിടന്നുറങ്ങാൻ പോയതാണ്. രാവിലെയായിട്ടും മുറിയിൽ നിന്ന് യാതൊരു അനക്കവും കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ വാതിൽ മുട്ടിവിളിച്ചു. എന്നാൽ, പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് വീട്ടുകാർ ജനൽ വഴി നോക്കിയപ്പോഴാണ് നയനയെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.
ഇന്ന് ബന്ധുവിൻ്റെ വിവാഹം നടക്കാനിരിക്കുകയാണെന്നും, അതിനായി പുതിയ വസ്ത്രങ്ങൾ ഉൾപ്പെടെ വാങ്ങി തയ്യാറെടുപ്പുകൾ നടത്തിയിരുന്നതായും നാട്ടുകാർ പറഞ്ഞു. വീട്ടിലോ സ്കൂളിലോ വെച്ച് നയനയ്ക്ക് യാതൊരു പ്രശ്നങ്ങളോ പ്രയാസങ്ങളോ ഉണ്ടായിരുന്നതായി തങ്ങൾ അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വിഷയം അറിഞ്ഞയുടൻ വിരലടയാള വിദഗ്ധരടക്കം ഉൾപ്പെട്ട പൊലീസ് സംഘം സ്ഥലത്തെത്തി. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പാറശ്ശാല പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha