Widgets Magazine
11
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി.. ഉടന്‍ തിരികെയെത്തിക്കാനായിരുന്നു കഴിഞ്ഞദിവസത്തെ ഹൈക്കോടതി ഉത്തരവ്..എന്തിനാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്?


ഹമാസ് നേതാക്കള്‍ ഒളിച്ചിരിക്കുന്ന എല്ലാ രാജ്യങ്ങളെയും ആക്രമിക്കാനൊരുങ്ങുകയാണ് ഇസ്രായേല്‍...യെമന്‍ തലസ്ഥാനമായ സനായിലാണ് ഇസ്രയേല്‍ രാവിലെ അതിശക്തമായ ബോംബാക്രമണം നടത്തിയത്...


റാപ്പർ വേടനെതിരെയുള്ള ആരോപണങ്ങൾ..മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം..ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം..റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു..


മുഖ്യമന്ത്രിയെ വിമർശിച്ച് സിപിഐ സംസ്ഥാന സമ്മേളനം ; എംആര്‍ അജിത് കുമാറിനെ സംരക്ഷിക്കുന്നു; പ്രവർത്തനത്തിൽ വീഴ്ച


ചെന്നൈയിലേക്ക് സ്വര്‍ണപാളി കൊണ്ടുപോയത് നടപടിക്രമം പാലിച്ച്... ആചാരങ്ങള്‍ പാലിക്കാനാണ് ബോര്‍ഡ് ശ്രമിച്ചത്, ദേവസ്വം തന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സ്വര്‍ണപാളി നീക്കിയത്...ഇളക്കിക്കൊണ്ടുപോയ സ്വര്‍ണപാളി ഉടന്‍ തിരികെ കൊണ്ടുവരാന്‍ കഴിയില്ല, ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപാളി ഇളക്കിയ നടപടിയില്‍ പ്രതികരിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്

താന്‍ പോയി പണിനോക്ക്...രാഹുല്‍ നിയമസഭയില്‍ എത്തും ; വിഡി സതീശനിട്ട് പൊട്ടിച്ച് ഷാഫി പറമ്പില്‍

11 SEPTEMBER 2025 03:21 PM IST
മലയാളി വാര്‍ത്ത

താന്‍ പോയി പണി നോക്ക് സതീശാ...15ന് രാഹുല്‍ നിയമസഭയിലെത്തും. കോണ്‍ഗ്രസിന് തീയിട്ട് പ്രതിപക്ഷ നേതാവിനിട്ട് പൊട്ടിച്ച് ഷാഫി പറമ്പില്‍. തുടക്കത്തില്‍ പുകഞ്ഞ പോര് കോണ്‍ഗ്രസില്‍ ആളിക്കത്തുന്നു. തന്റെ പിന്നില്‍ നിന്നിരുന്ന പണ്ടത്തെ ഷാഫിയെ അല്ല പ്രതിപക്ഷ നേതാവിന്റെ കരണത്ത് അടിക്കാന്‍ മുഷ്ടിചുരുട്ടി നില്‍ക്കുന്ന ഷാഫിയെക്കണ്ട് പതറി വിഡി സതീശന്‍. രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ കോണ്‍ഗ്രസില്‍ പിളര്‍പ്പ്. ഘോര യുദ്ധം തന്നെ നടന്നാലും രാഹുലിനെ സഭയില്‍ എത്തിക്കില്ലെന്ന് കട്ടായം പ്രഖ്യാപിച്ച് സതീശന്‍. താന്‍ കണക്ക് കൂട്ടുന്നത് നടന്നില്ലെങ്കില്‍ അറ്റകൈ പ്രയോഗിക്കും വിഡി സതീശന്‍. കോണ്‍ഗ്രസ് ജീവിക്കുന്നത് റീലുകളില്‍ അല്ല. രാഹുല്‍ വിഷയം അടഞ്ഞ അദ്ധ്യായമെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അതായത് പാര്‍ട്ടി രാഹുലിനെ താങ്ങാന്‍ നില്‍ക്കില്ലെന്ന സൂചനയാണത്. പ്രതിപക്ഷ നേതാവ് സതീശനായത് കൊണ്ട് കോണ്‍ഗ്രസിന്റെ നിലപാട് ഇതാണെന്ന് വ്യക്തമായി. പക്ഷെ ഷാഫിയും കൂട്ടരും കയറി ചെക്കുവെച്ചു സതീശനെ വരെ തള്ളിപ്പറഞ്ഞിരിക്കുന്നു.

ഷാഫി ഈ കടുംപിടുത്തത്തില്‍ നില്‍ക്കുകയാണെങ്കില്‍ സതീശന്‍ ആ ബോംബ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കും. തുടക്കത്തില്‍ രാഹുല്‍ വിവാദം കത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് പറഞ്ഞൊരു നിലപാടുണ്ട് മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കാത്ത മാതൃകാപരമായ നടപടി രാഹുല്‍ വിഷയത്തില്‍ യുഡിഎഫ് എടുക്കുമെനന്. അന്ന് അത് പറഞ്ഞതിന്റെ ധ്വനി രാഹുലിനെ എംഎല്‍എ സ്ഥാനം രാജിവെപ്പിക്കുമെന്ന് തന്നെയായിരുന്നു. എന്നാല്‍ ഷാഫി ഇടംകോലിട്ടത് കൊണ്ടാണ് അന്നത് നടക്കാതെ പോയത്. രാഹുലിനെ സഭയില്‍ എത്തിക്കാന്‍ ഷാഫി പിടിമുറുക്കുമ്പോള്‍ രാഹുല്‍ രാജിവെക്കണമെന്ന ബോംബ് പൊട്ടിച്ചേക്കും സതീശനെന്ന് അഭ്യൂഹങ്ങള്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് സതീശന് ജീവന്‍ മരണ പോരാട്ടമാണ്. കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രഖ്യാപിച്ചത് സതീശനാണ്. അധികാരം കിട്ടുമെന്ന് നൂറല്ല നൂറ്റൊന്ന് ശതമാനം ഉറപ്പിച്ചായിരുന്നു ആ പ്രഖ്യാപനം നടത്തിയത്. പക്ഷെ ഇടിത്തീ പോലെ രാഹുല്‍ മാങ്കൂട്ടത്തലിന്റെ പെണ്ണ് കേസ് ചതിച്ചു. സതീശന്റെ കണക്ക് കൂട്ടല്‍ എല്ലാം അവിടെ പിഴച്ചു. അതിന്റെ വലിയ കലിപ്പ് രാഹുലിനോട് പ്രതിപക്ഷ നേതാവിനുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരം പിടിച്ചില്ലേല്‍ എല്ലാം നഷ്ടപ്പെടുക സതീശനാണ്. ഇതുവരെ സ്വപ്‌നം കണ്ട് കൊണ്ട് നടന്നിരുന്ന മുഖ്യമന്ത്രി കസേര വീണ്ടും കക്ഷത്ത് നിന്ന് പോകും. ഷാഫിക്ക് നഷ്ടം ഒന്നുമില്ല എംപി കസേര ഭദ്രമാണ്. രാഹുല്‍ വിഷയത്തില്‍ പാര്‍ട്ടിയിലെ യുവനിര എതിരായത് കൊണ്ട് പ്രതിപക്ഷ നേതാവിന്റെ കസേര പോലും സതീശന് കിട്ടില്ല. ഇനി അധികാരം കിട്ടിയാലോ കെസി മുഖ്യമന്ത്രി കസേര നോക്കുന്നുണ്ട്. വീണ്ടും സതീശന് ആപ്പ്. ഷാഫിയും രാഹുലും ഒരുപറ്റം യുവനിരയും കെസിക്ക് പിന്നില്‍ അണിനിരന്ന് കഴിഞ്ഞു. ആകെയുള്ള വഴി ജനങ്ങളുടെ പ്രീതി പിടിച്ച് പറ്റുക എന്നുള്ളതാണ്. പിണറായി സര്‍ക്കാരിന്റെ അഴിമതികളും തെറ്റുകളും പിടിപ്പുകേടുകളും ചൂണ്ടിക്കാമിക്കാനുള്ള അവസാന അവസരമാണ് നിയമസഭ സമ്മേളനം. അവിടെ കത്തിക്കയറാന്‍ കാത്തിരിക്കുന്ന സതീശന് വള്ളിയാണ് രാഹുല്‍. കാരണം രാഹുല്‍ വന്നാല്‍ ഭരണപക്ഷം രാഹുല്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ അടിച്ചൊതുക്കും. എന്തുവന്നാലും രാഹുലിനെ സഭയില്‍ അടുപ്പിക്കില്ലെന്ന സതീശന്റെ വാശിക്ക് പിന്നിലെ കാരണം ഇതാണ്. ഗതികെട്ടാല്‍ രാഹുല്‍ രാജിവെക്കണമെന്ന് പറഞ്ഞ് കോണ്‍ഗ്രസിന് തീയിട്ടേക്കും പ്രതിപക്ഷ നേതാവ്.

സതീശനെ താറടിച്ച് കാണിക്കാന്‍ ഷാഫിരാഹുല്‍ കൂട്ടര്‍ പണി തുടങ്ങിയിട്ടുണ്ട്. തമ്മില്‍ തല്ലി സംസ്ഥാന കോണ്‍ഗ്രസ്സിലെ സൈബര്‍ പോരാളികള്‍. വി ഡി സതീശന്‍ ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ പക്ഷങ്ങള്‍ തമ്മിലാണ് തര്‍ക്കം. രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ നേതാക്കള്‍ക്ക് നേരെയായിരുന്നു ആദ്യം സൈബര്‍ ആക്രമണം. പിന്നീട് പ്രതിപക്ഷ നേതാവ് വി ഡി സതീശനായി ഷാഫി രാഹുല്‍ പക്ഷത്തിന്റെ മുഖ്യ ശത്രു. കെപിസിസി ഡിജിറ്റല്‍ മീഡിയ വിഭാഗത്തിലെ ചില അംഗങ്ങളുടെ നേതൃത്വത്തിലാണ് കടന്നാക്രമണം. വിഡി സതീശന്‍ പക്ഷവും പോരിനിറങ്ങിയതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ വിഡി സതീശന്‍ വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഷാഫി രാഹുല്‍ പക്ഷം പ്രചരിപ്പിക്കുന്നുണ്ട്. അതിനിടയില്‍ ഇതേ സംഘം രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. രാഹുല്‍ സഭയില്‍ എത്തണമെന്ന് വാദിക്കുകയാണ് രാഹുല്‍ ഷാഫി കൂട്ടര്‍. ലൈംഗിക ആരോപണം നേരിടുന്ന ഭരണപക്ഷ എംഎല്‍എമാരെ ഉന്നമിട്ട് രാഹുലിനു പ്രതിരോധം തീര്‍ക്കുന്ന പ്രതീതി സൃഷ്ടിക്കേണ്ടതില്ലെന്നാണു പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. രാഹുല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ഒരാള്‍ പോലും ഇതുവരെ പൊലീസിനെ സമീപിക്കാത്ത സാഹചര്യത്തില്‍, അദ്ദേഹത്തെ പാര്‍ട്ടി തഴയുന്നതു ശരിയല്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. ഇക്കാര്യത്തില്‍ സതീശന്‍ അനാവശ്യ കടുംപിടിത്തം കാട്ടുകയാണെന്നാണ് ഇവരുടെ പരാതി. എന്നാല്‍, രാഹുലിനെതിരെ ഇതുവരെ പുറത്തുവന്നതിനെക്കാള്‍ ഗുരുതരമായ പരാതികള്‍ നേതൃത്വത്തിനു മുന്നിലുണ്ടെന്നു പറയുന്നവരുണ്ട്. മാത്രമല്ല, രാഹുലിനെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല. ആരോപണം ഉന്നയിച്ചവരെ നിയമപരമായി നേരിടാന്‍ പോലും രാഹുല്‍ തയ്യാറല്ല.

നിയമസഭയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ഭരണപക്ഷം ആളെ ഇറക്കണ്ട പ്രതിപക്ഷ നേതാവ് തന്നെ ആളുകളെ സെറ്റാക്കിയിട്ടുണ്ടെന്ന് സൂചന. രാഹുല്‍ മാങ്കൂട്ടത്തിലെ കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യാനും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തും നിന്നും നീക്കാനും തീരുമാനിച്ചത് പാര്‍ട്ടിയാണ്. ഈ തീരുമാനത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ഒരുവിഭാഗം ശ്രമിക്കുന്നത്. വിഡി സതീശനെതിരായ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാഹുല്‍ അനുയായികളാണ്. വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെ പ്രതിരോധിക്കാന്‍ നേതാക്കള്‍ തയ്യാറാകാത്തതും കോണ്‍ഗ്രസില്‍ ഉള്‍പോര് കടുക്കുന്നതിന്റെ ലക്ഷണമായി വിലയിരുത്തുന്നു. തനിക്കെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങളെയും തര്‍ക്കാലം വകവെക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പോലീസ് മര്‍ദനമടക്കം സര്‍ക്കാരിനെതിരെ ഒട്ടേറെ വിഷയങ്ങളുള്ളപ്പോള്‍ ചര്‍ച്ചകള്‍ രാഹുലില്‍ കേന്ദ്രീകരിക്കുന്ന സാഹചര്യം പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നാണു വിലയിരുത്തല്‍. ഇത് സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

കേസില്‍ നിയമപരമായി മുന്നോട്ടുപോകാനോ വെളിപ്പെടുത്തലുകള്‍ നടത്താനോ താല്‍പര്യമില്ലെന്നറിയിച്ച് നേതൃത്വത്തിനു മുന്നില്‍ പരാതിയറിയിച്ചവരുണ്ടെന്നാണ് നേതൃത്വത്തിലുള്ള ചിലര്‍ സ്വകാര്യമായി പറയുന്നത്. പരാതികള്‍ വ്യാജമായിരുന്നെങ്കില്‍ രാഹുല്‍ എന്തുകൊണ്ട് അവയൊന്നും ഇതുവരെ നിഷേധിച്ചില്ലെന്നും ഇവര്‍ ചോദിക്കുന്നു. രാഹുലിനെതിരായ പരാതികളില്‍ ഉചിതമായ നടപടിയെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും സംസ്ഥാന നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കൂട്ടായ ചര്‍ച്ചയിലൂടെയാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. അതിനു പിന്നാലെ, സതീശനെ ഉന്നമിട്ട് സൈബര്‍ ആക്രമണം ആരംഭിച്ചതു കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയായി. എത്ര ആക്രമിച്ചാലും രാഹുലിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന നിലപാടിലാണു സതീശന്‍. സൈബര്‍ ആക്രമണം ഷാഫി പറമ്പിലടക്കം ചില നേതാക്കളുടെ അറിവോടെയാണെന്ന് വിചാരിക്കുന്നവരുമുണ്ട്. പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ സെല്ലില്‍ നിന്നു സതീശന്‍ ഇടപെട്ട് മുന്‍പ് പുറത്താക്കിയ ചിലര്‍ക്ക് ഇത്തരം പ്രചാരണങ്ങളില്‍ പങ്കുണ്ടെന്നും ഷാഫിയും സതീശനും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിക്കാനുള്ള ഗൂഢശ്രമം അതിനു പിന്നിലുണ്ടെന്നും നേതൃത്വം കരുതുന്നു.

അതിനിടെ, രാഹുലിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ഡിജിപിക്കു പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് ക്രൈംബ്രാഞ്ചിനു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തന്നെ മൊഴി നല്‍കി. കോണ്‍ഗ്രസിലെ രണ്ട് മുതിര്‍ന്ന നേതാക്കളാണ് രാഹുലിനെതിരെ ഗൂഢാലോചന നടത്തുന്നതെന്നും അവര്‍ക്കെതിരെ കൂടി അന്വേഷണം നടത്തണമെന്നുമാണ് വനിതാ നേതാവിന്റെ മൊഴി. ഡിജിപിക്കു നല്‍കിയ പരാതിയില്‍ ഇവര്‍ ഇതൊന്നും പറഞ്ഞിരുന്നില്ല. തിരുവനന്തപുരത്ത് ജവഹര്‍ നഗരിലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ നേരിട്ടെത്തിയാണ് വനിതാ നേതാവ് മൊഴി നല്‍കിയത്. ഈ നീക്കം കോണ്‍ഗ്രസിനുള്ളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴി തുറന്നേക്കും. രാഹുല്‍ വിഷയം കോണ്‍ഗ്രസില്‍ തന്നെ വലിയ പടലപ്പിണക്കങ്ങള്‍ക്ക് ഇടയാക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിനിടെ യുവനടിയെ പരാതിക്കാരിയാക്കാന്‍ കഴിയുമോ എന്നു നിയമോപദേശം തേടി ക്രൈംബ്രാഞ്ച്. രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു വ്യക്തമാക്കിയ നടി ചാറ്റ് വിവരങ്ങള്‍ ക്രൈംബ്രാഞ്ചിനു നല്‍കി. എന്നാല്‍ കൂടുതല്‍ നിയമനടപടികള്‍ക്ക് ഇല്ലെന്ന നിലപാടാണ് നടി. വെളിപ്പെടുത്തല്‍ നടത്തിയ ആരും കേസുമായി മുന്നോട്ടുപോകാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് നടിയെ പരാതിക്കാരിയായി പരിഗണിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍തല്ലാനുള്ള സ്ഥലമല്ല ക്യാമ്പസെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (16 minutes ago)

Dewaswam-board കുടഞ്ഞ് ഹൈക്കോടതി  (20 minutes ago)

ലളിതമായി നടന്ന വിവാഹത്തെകുറിച്ച് നടി ഗ്രേസ് ആന്റണി പറയുന്നു  (47 minutes ago)

ലോകയുടെ സന്തോഷം പങ്കുവെച്ച് നടന്‍ ശരത് സഭ  (55 minutes ago)

പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്ന യുവാക്കള്‍ അറസ്റ്റില്‍  (1 hour ago)

കൊടുവള്ളി എംഎല്‍എ ഡോ. എം.കെ.മുനീര്‍ ആശുപത്രിയില്‍  (1 hour ago)

മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മണിപ്പൂരില്‍ എയര്‍ ഗണ്ണുകള്‍ക്ക് നിരോധനം  (1 hour ago)

പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ സീനിയേഴ്‌സിന്റെ ലൈംഗിക പീഡനവും റാഗിങും  (1 hour ago)

ഐസക്കിന്റെ ഹൃദയം കൊച്ചിയില്‍ എത്തി  (1 hour ago)

താന്‍ പോയി പണിനോക്ക്...രാഹുല്‍ നിയമസഭയില്‍ എത്തും ; വിഡി സതീശനിട്ട് പൊട്ടിച്ച് ഷാഫി പറമ്പില്‍  (2 hours ago)

ISRAEL പൗരന്മാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉടൻ മാറണം  (2 hours ago)

മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം  (2 hours ago)

പിണറായിയുടെ ചെവിക്കുറ്റി തകർത്ത് ഉമേഷ് ബാബു ചുമ്മാ തീ..! ജനങ്ങൾക്ക് മുന്നിലിട്ട് അടപടലം തേച്ചൊട്ടിച്ചു...!  (3 hours ago)

ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ -ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം  (3 hours ago)

അരവിന്ദ് കെജ്രിവാള്‍ ആയുര്‍വേദ ചികിത്സക്കായി കേരളത്തില്‍  (3 hours ago)

Malayali Vartha Recommends