കൗണ്‍സിലിങ്ങിനിടെ പുറത്തുവന്നത് വര്‍ഷങ്ങള്‍ക്ക് നടന്ന പീഡനം

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസിയായ മാതൃസഹോദരന്‍, നാട്ടുകാരനായ യുവാവ് എന്നിവര്‍ക്കെതിരെ പോക്‌സോ കേസ്. അമ്പലത്തറ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. നാട്ടുകാരനായ പാറപ്പള്ളി കേളുകൊച്ചിയിലെ വിജയനെ (47) പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ പിതാവും പീഡിപ്പിച്ചെന്ന പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് നേരത്തെ മറ്റൊരു കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ വിജയനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മാതൃസഹോദരന്‍ വിദേശത്താണ്.
2018-19ല്‍ പിതാവും കഴിഞ്ഞ വര്‍ഷം മാതൃ സഹോദരനും കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് യുവാവും പീഡിപ്പിച്ചെന്നാണ് പരാതി. കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. അതേസമയം, പതിനാറുകാരിയെ പീഡിപ്പിച്ചതിനു പതിനേഴുകാരനെതിരെ മറ്റൊരു പോക്‌സോ കേസും അമ്പലത്തറ പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha