മോശം മെസ്സേജുകൾ അയച്ചെന്ന പരാതിയിൽ ഉറച്ച് വനിതാ ഉദ്യോഗസ്ഥർ ; ബ്രോഡ്കാസ്റ്റ് സന്ദേശം എന്ന് എഐജി; തങ്ങള്‍ക്കാര്‍ക്കും കിട്ടിയില്ലെന്ന് മറ്റ് ഉദ്യോഗസ്ഥര്‍; വനിതാ വിഭാഗത്തിനോട് പ്രത്യേക കരുതലാ പാവം മനുഷ്യൻ എന്ന് സോഷ്യൽ മീഡിയ

ക്രമസമാധാന പാലന ചുമതലയുള്ള എഡിജിപി ഓഫീസിലെ എഐജിയായ വി.ജി. വിനോദ്കുമാറിനെതിരായ പാതിരാ വാട്സാപ്പ് ചാറ്റിങ് സംബന്ധിച്ച പരാതിയിൽ കഴിഞ്ഞ ദിവസം എഐജി വി.ജി വിനോദ് കുമാറിന്റെ മൊഴിയെടുത്തു. ദുരുദ്ദേശപരമായ സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്ന് വിനോദ് കുമാര്‍ മൊഴി നല്‍കി.മെസേജുകള്‍ വനിതാ പോലീസുകാര്‍ക്ക് മാത്രമായി അയച്ചതല്ല. ബ്രോഡ്കാസ്റ്റ് സന്ദേശമായി ഗുഡ് നൈറ്റ്, ഗുഡ് മോര്‍ണിങ് മെസ്സേജുകള്‍ അയച്ചതാണെന്നും വിനോദ് കുമാര്‍ മൊഴി നല്‍കി.
എന്നാൽ പരാതിയിൽ ഉറച്ചു വനിത പൊലീസ് ഉദ്യോഗസ്ഥർ. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പൊലീസ് ആസ്ഥാനത്തെത്തി പരാതിക്കാർ മൊഴി നൽകിയത്. പരാതിയില്‍ എസ്പി മെറിന്‍ ജോസഫാണ് അന്വേഷണം നടത്തുന്നത്.
പ്ലീസ് കാള്‍ മീ, എന്റെ ഇന്നത്തെ സാറ്റ എങ്ങനെ ഉണ്ടായിരുന്നു? ഡയറക്ട് ഐപിഎസുകാര്‍ ഇങ്ങനെ സാറ്റ ചെയ്യുമോ? ഹസ് ഉറങ്ങിയോ? എന്നിങ്ങനെയൊക്കെയുള്ള സന്ദേശങ്ങളാണ് എഐജി അര്‍ധരാത്രി അയച്ചിരിക്കുന്നത് എന്നാണ് വിവരം. സ്വന്തം ചിത്രങ്ങളും അയച്ചിട്ടുണ്ടെന്നും ചാറ്റിന്റെയും ചിത്രങ്ങളുടെയും സ്‌ക്രീന്‍ ഷോട്ടുകളും അന്വേഷണ ഉദ്യേഗസ്ഥയ്ക്ക് പരാതിക്കാര്‍ കൈമാറിയിട്ടുണ്ട്.
ജോലിയുടെ ഭാഗമായുള്ള സന്ദേശങ്ങളാണ് അയച്ചതെന്നും പരാതിക്കിടയാക്കിയത് പോലീസ് തലപ്പത്തുള്ള ചിലരുടെ ഗൂഢാലോചനയാണെന്നുമാണ് വിനോദിന്റെ വാദം. ഡിഐജി അജിതാ ബീഗത്തെ ലക്ഷ്യമിട്ടുള്ളതാണ് വിനോദിന്റെ മൊഴി എന്നും പറയപ്പെടുന്നു. എന്നാൽ മുന്‍ എസ്പിയുടെ ബ്രോഡ്കാസ്റ്റിങ് മെസേജ് തങ്ങള്‍ക്കൊന്നും കിട്ടിയിട്ടില്ല എന്നാണ് പത്തനംതിട്ടയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മാത്രവുമല്ല, എസ്പിയായി ഇരിക്കുന്ന ഒരാള്‍ക്ക് എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ബ്രോഡ്കാസ്റ്റിങ് മെസേജ് അയയ്ക്കേണ്ട കാര്യവുമില്ല.
പരാതി പിന്‍വലിപ്പിക്കാന്‍ കടുത്ത സമ്മര്‍ദം എസ്ഐമാരുടെ മേല്‍ രാഷ്ട്രീയ-സര്‍ക്കാര്‍ തലത്തിലും നടക്കുന്നുണ്ട് എന്നാണ് വിവരം. ഒരു മന്ത്രിയുടെ ഓഫീസില്‍ നിന്ന് കടുത്ത സമ്മര്‍ദം ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്. പോഷ് ആക്ട് പ്രകാരം വിനോദ്കുമാറിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എന്നാല്‍, പല തരം അന്വേഷണത്തിലൂടെ ഇത് വൈകിപ്പിക്കുകയാണ്. ഈ സമയം കൊണ്ട് വനിതാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കാനാണ് ശ്രമം എന്നും പറയപ്പെടുന്നു. വനിതാ ഉദ്യോഗസ്ഥരുടെ രഹസ്യമൊഴി ചോര്‍ത്തി വിനോദ്കുമാര്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കുകയും തന്റെ ഭാഗം ന്യായീകരിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലും വനിതാ എസ്ഐമാര്‍ മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് സൂചന.
കൂടാതെ എഐജി പരാതിക്കാരുടെ സര്‍വീസ് വിവരങ്ങള്‍ ചോദിച്ച് വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുകയാണ്. പുറമേ നിന്നുള്ള ഒരാള്‍ പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് വിവരം ചോദിച്ചാല്‍ വിവരാവകാശ നിയമത്തിലെ വകുപ്പുകള്‍ പറഞ്ഞ് നിഷേധിക്കുകയാണ് പതിവ്. എന്നാല്‍, ഇവിടെ എഐജിക്ക് വിവരം നല്‍കാന്‍ വേണ്ടിയുള്ള നീക്കവും നടക്കുന്നുണ്ട് എന്നും പറയപ്പെടുന്നു.
വാർത്ത വന്നതോടെ വനിതാ വിഭാഗത്തിനോട് പ്രത്യേക കരുതലാ, ഈ പാവം മനുഷ്യൻ്റെ കുടുംബത്തിൽ ഉള്ള സ്ത്രീകൾക്കും ആരെങ്കിലും ഒന്ന് ബ്രോഡ്കാസ്റ്റിംഗ് മെസേജ് ഒന്ന് അയച്ചിരുന്നെങ്കിൽ...ഇവൻ മാർ ആണ് പൂവാലൻ മാരെ പിടിക്കാൻ നടക്കുന്നത്... എന്നിട്ട് കയ്യിൽ കിട്ടുന്നവരെ ഇവരുടെ നടക്കാത്ത ആഗ്രഹത്തിന്റെ പക വെച്ച് ഇടിക്കും എന്നിങ്ങനെയുള്ള കമെന്റുകൾ കൊണ്ട് നിറയുകയാണ്.
https://www.facebook.com/Malayalivartha