സ്വര്‍ണവിലയില്‍ വരും ദിവസങ്ങളില്‍ വന്‍ വര്‍ധനക്ക് സാധ്യത...

സ്വര്‍ണവിലയില്‍ വരും ദിവസങ്ങളില്‍ വന്‍ വര്‍ധനക്ക് സാധ്യത. ആഗോള വിപണിയിലെ വില ഉയര്‍ന്ന നിരക്കില്‍ തന്നെ തുടരുന്നതും കേരളത്തിലും സ്വാധീനം ചെലത്തും. സ?പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3,636.59 ഡോളറായാണ് ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം സ്വര്‍ണവില ആഗോളവിപണിയില്‍ റെക്കോഡ് നിരക്കായ 3,673.95 ഡോളറിലേക്ക് എത്തിയിരുന്നു. വരും ദിവസങ്ങളിലും ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വര്‍ണത്തെ പരിഗണിക്കുന്നതാണ് വില ഉയരാനുള്ള പ്രധാനകാരണം.
അതേസമയം, കേരളത്തില്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസം കേരളത്തില്‍ സ്വര്‍ണത്തിന് ഗ്രാമിന് 20രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചിരുന്നു ഇതോടെ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമായി. എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്. ഏറ്റവും കുറഞ്ഞ പണിക്കൂലിയും മൂന്ന് ശതമാനം നികുതിയും ഉള്‍പ്പെടെ ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ നിലവില്‍ 90,000 രൂപയുടെ അടുത്ത് ചിലവഴിക്കേണ്ടിവരും.
"
https://www.facebook.com/Malayalivartha


























