വിമാനത്താവളത്തില്‍ എന്താണ് ശരിക്കും സംഭവിച്ചതെന്ന് വ്യക്തമാക്കി നവ്യനായര്‍

മെല്‍ബണ്‍ വിമാനത്താവളത്തില്‍ നിന്നും മുല്ലപ്പൂ ബാഗില്‍ കരുതിയതിന് നടി നവ്യ നായര്‍ക്ക് പിഴ ലഭിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. 1980 ഓസ്‌ട്രേലിയന്‍ ഡോളര്‍ അതായത് ഇന്ത്യന്‍ രൂപയായ ഒന്നേകാല്‍ ലക്ഷം രൂപയാണ് രാജ്യത്തെ കൃഷി വകുപ്പ് ഈടാക്കിയത്. ഇപ്പോഴിതാ വിഷയത്തില്‍ എന്താണ് ശരിക്കും സംഭവിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നവ്യനായര്‍.
'ശരിക്കും ഞെട്ടിപ്പോയി. വലിയ പിഴവാണ് ഉണ്ടായത്. ബാഗില്‍വ ച്ച് ഒളിപ്പിച്ചല്ല മുല്ലപ്പൂ കൊണ്ടുപോയത്. അത് എന്റെ തലയിലായിരുന്നു. എന്നാല്‍, മുല്ലപൂവ് ഡിക്ലയര്‍ ചെയ്യാന്‍ വിട്ടുപോയി. യാത്രയുടെ തുടക്കത്തില്‍ ആ പൂക്കള്‍ ബാഗില്‍ വച്ചിരുന്നതുകൊണ്ടാണ് സ്‌നിഫര്‍ നായ്ക്കള്‍ അത് മണത്തറിഞ്ഞത്', നവ്യ വ്യക്തമാക്കി.
'പണമടയ്ക്കാന്‍ 28 ദിവസത്തെ സമയമുണ്ട്. മറുപടി നല്‍കാന്‍ പരിമിതമായ സമയം മാത്രമേ നല്‍കിയിട്ടുള്ളൂ. വിമാനത്താവളത്തിലെ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം, അന്നു രാത്രി തന്നെ ഓസ്‌ട്രേലിയന്‍ കാര്‍ഷിക വകുപ്പിന് എല്ലാ വിവരങ്ങളും ഇമെയില്‍ ചെയ്തുവെന്നും ഇപ്പോള്‍ മറുപടിക്കായി കാത്തിരിക്കുകയാണ്. പിഴ ഒഴിവാക്കപ്പെടുമെന്നാണ് പ്രതീക്ഷ.' നവ്യാനായര്‍ കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഒരു നിയമം അനുസരിച്ചാണ് നവ്യക്കെതിരെ നടപടി എടുത്തിരിക്കുന്നത്. 2015ല്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പാസാക്കിയ ജൈവസുരക്ഷാ നിയമം നിരവധി വസ്തുക്കള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഓസ്‌ട്രേലിയയില്‍ കൊണ്ടുവരുന്നത് വിലക്കിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലെ ചെടികളും പൂക്കളും തങ്ങളുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മജീവികളെയോ രോഗങ്ങളെയോ കൊണ്ടുവരും എന്ന ചിന്തയാണ് ഇത്തരം നിയമം കര്‍ശനമായി നടപ്പാക്കാന്‍ ഓസ്‌ട്രേലിയയെ പ്രേരിപ്പിച്ചത്.
https://www.facebook.com/Malayalivartha