ഹമാസ് നേതാക്കള്‍ ഒളിച്ചിരിക്കുന്ന എല്ലാ രാജ്യങ്ങളെയും ആക്രമിക്കാനൊരുങ്ങുകയാണ് ഇസ്രായേല്‍...യെമന്‍ തലസ്ഥാനമായ സനായിലാണ് ഇസ്രയേല്‍ രാവിലെ അതിശക്തമായ ബോംബാക്രമണം നടത്തിയത്...

ഹമാസ് തീവ്രവാദി നേതാക്കള്‍ ഒളിച്ചിരിക്കുന്ന എല്ലാ രാജ്യങ്ങളെയും ആക്രമിക്കാനൊരുങ്ങുകയാണ് ഇസ്രായേല്‍. ഗാസ നഗരം ചാമ്പലാക്കുന്ന നടപടി തുടരുന്നതിനിടെഖത്തറിനു പിന്നാലെ യെമനു നേരേ ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തി. യെമന്‍ തലസ്ഥാനമായ സനായിലാണ് ഇസ്രയേല്‍ രാവിലെ അതിശക്തമായ ബോംബാക്രമണം നടത്തിയത്. ഇസ്രായേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ 35പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഹമാസിന്റെ ഒരു നിര നേതാക്കളും ഉള്‍പ്പെട്ടിരിക്കുന്നതായാണ് സൂചനകള്‍.
സനായിലെയും അല്‍ ജാഫിലെയും ഹൂത്തി സൈനിക കേന്ദ്രങ്ങളെ ലക്ഷ്യംവച്ചാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കുന്നു. സനാ വിമാനത്താവളത്തില്‍ ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. സൈനിക ആസ്ഥാനത്തും ഗ്യാസ് സ്റ്റേഷനിലും ബോംബിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൂതി വിമതര്‍ ഇസ്രയേല്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ശക്തമായ തിരിച്ചടി. ഓഗസ്റ്റ് 30ന് സനായില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹൂതികളുടെ പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു.
ഹൂതി തീവ്രവാദികളുടെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റും ഇന്ധന സംഭരണ കേന്ദ്രവും തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെടുന്നു. അല്‍-ജാഫിന്റെ തലസ്ഥാനമായ അല്‍-ഹസ്മിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും സനയുടെ തെക്ക് പടിഞ്ഞാറുള്ള ഒരു തെരുവിലെ ആശുപത്രിക്കു നേരെയും ആക്രമണമുണ്ടായി. ഇസ്രായേല്‍ നടത്തിയ ആക്രമങ്ങളില്‍ പരിക്കേറ്റ ഹമാസുകളെ സനയിലെത്തിച്ച് ചികിത്സ നല്‍കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് യെമനുനേരെയും ഇസ്രായേല്‍ ബോംബുകള്‍ തൊടുത്തത്.ഇസ്രായേലിനെതിരെ രഹസ്യ വിവരങ്ങള്‍ ശേഖരിക്കുകയും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്ന ഹൂതികളുടെ തന്ത്രപ്രധാന കേന്ദ്രങ്ങളെ
ആക്രമിച്ചുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.ദോഹയില്‍ നടത്തിയ ആക്രമണം ഇത്തവണ ലക്ഷ്യം കണ്ടില്ലെങ്കില്‍, ഹമാസ് നേതാക്കളെ അടുത്തവട്ടം ഉറപ്പായും വധിക്കുമെന്ന് അമേരിക്കയിലെ ഇസ്രയേല്‍ അംബാസഡര്‍ യെഹില്‍ ലൈത്തര്‍ പ്രഖ്യാപിച്ചതോടെ ഹമാസ് തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്ന എല്ലാ രാജ്യങ്ങള്‍ക്കു നേരെയും ആക്രമണം ഉറപ്പായിരിക്കുകയാണ്.അതേ സമയം ഖത്തറില്‍ സാധാരണക്കാര്‍ക്ക് അപകടമൊഴിവാക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷമാണ് കൃത്യമായ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ അവകാശവാദം.
ദോഹയില്‍ ചര്‍ച്ചയ്ക്കു വന്ന ഹമാസിന്റെ ഇരുപതംഗ പ്രതിനിധി സംഘമായിരുന്നു ലക്ഷ്യം.ഇസ്രയേലില്‍ നിന്ന് 2000 കിലോമീറ്റര്‍ അകലെയുള്ള ദോഹയില്‍ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്.ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ചര്‍ച്ചചെയ്യാന്‍ ഖത്തറില്‍ ചേര്‍ന്ന ഹമാസ് യോഗത്തിനിടെയായിരുന്നു ആക്രമണം. ഹമാസ് നേതാവ് അല്‍ ഹയ്യയുടെ മകനുള്‍പ്പെടെ അഞ്ചുപേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഹമാസിന്റെ പത്ത് മുന്‍നിര നേതാക്കളെ ഒരുമിച്ചു വധിക്കാനാണ് ഇസ്രായേല്‍ ശ്രമിച്ചതെങ്കിലും തലനാരിഴയ്ക്ക് ഇവര്‍ രക്ഷപ്പെടുകയായിരുന്നു.72 മണിക്കൂറിനിടെ ആറ് രാജ്യങ്ങളെയാണ് ഇസ്രയേല്‍ ആക്രമിച്ചത്.2023 ഒക്ടോബറില്‍ തുടങ്ങിയ ഇസ്രയേല്‍ ആക്രമണങ്ങളില്‍ പലസ്തീനില്‍ 64,656 പേരാണ് കൊല്ലപ്പെട്ടത്. അകാരണമായി ഇസ്രായേലില്‍ കടന്നുകയറി ആയിരത്തിലേറെപ്പേരെ അരുംകൊല ചെയ്ത ഹമാസിനോട് ഒരിക്കലും പൊറുക്കാനാകില്ലെന്ന് നെതന്യാഹു ആവര്‍ത്തിച്ചിരിക്കുകയാണ്.ഇതിനൊപ്പം ഗാസയിലും ഇസ്രായേലിന്റെ ആക്രമണം അതിശക്തമായി തുടരുകയാണ്.
ഗാസയില്‍ കഴിഞ്ഞ മൂന്നുദിവസം മാത്രം ഇസ്രയേല്‍ ആക്രമണങ്ങളില്‍ 150 പേര്‍ കൊല്ലപ്പെടുകയും 540 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച 67 പേരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച 83 പേരും കൊല്ലപ്പെട്ടു. ഇതുകൂടാതെ പട്ടിണിമൂലം ആറ് പേരും മരിച്ചു. ഗാസ സിറ്റിയില്‍നിന്ന് പത്തു ലക്ഷം പേരോടും ഒഴിഞ്ഞുപോകാന്‍ പലസ്തീന്‍കാരോട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഗാസയില്‍ നിന്ന് ഇതോടകം കുടിയൊഴിഞ്ഞവരുടെ വീടുകളും ബഹുനിലകെട്ടിടങ്ങളുമാണ് ഇസ്രയേല്‍ ബോംബിട്ടുതകര്‍ത്തുകൊണ്ടിരിക്കുന്നത്. ആളൊഴിഞ്ഞ വീടുകളില്‍ ഹമാസ് ഒളിവില്‍ പാര്‍ക്കുന്നതായി സംശയിച്ചാണ്
ഇസ്രായേല്‍ ആ വീടുകളെല്ലാം തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നത്.
ലെബനോനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ ആയുധ ഡിപ്പോകളും സൈനിക സൗകര്യങ്ങളും ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നു.
ചൊവ്വാഴ്ച ബെയ്‌റൂട്ടിന് സമീപവും ഇസ്രായേലിന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി.സിറിയെയും ലക്ഷ്യമിട്ട് ഇസ്രയേല്‍തിങ്കളാഴ്ച രാത്രി സിറിയയിലെ ഒട്ടേറെ സ്ഥലങ്ങള്‍ ഇസ്രയേല്‍ ആക്രമിച്ചു. ഹോംസിലെ സിറിയന്‍ വ്യോമസേനാ താവളവും സൈനിക ബാരക്കും അപ്രതീക്ഷിതമായി ആക്രമിച്ചു.
തിങ്കളാഴ്ച രാത്രിയാണ് ഗാസയിലേക്ക് സഹായവുമായി പോയ ഗ്ലോബല്‍ സുമുദ് കൂട്ടായ്മയുടെ പ്രധാന കപ്പലായ ഫാമിലി ബോട്ടിനുനേരെ ടുണീഷ്യയിലെ സിഡി ബൗ സെയ്ദ് തുറമുഖത്തുവച്ച് ഇസ്രയേല്‍ ആക്രമിച്ചത്. ഡ്രോണ്‍ ആക്രമണത്തില്‍ കപ്പലിന്റെ പ്രധാന ഡെക്ക് തകര്‍ന്നു തരിപ്പണമായി.ഗാസയില്‍ ഇസ്രയേല്‍ ഉപരോധം മറികടന്ന് സഹായമെത്തിക്കാന്‍ ശ്രമിക്കുന്ന 44 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുള്ള അന്‍പതിലേറെ കപ്പലുകളുടെ കൂട്ടായ്മയുടെ ഭാഗമാണ് ഫാമിലി ബോട്ട്. ബോട്ടിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ കടലില്‍ നഷ്ടമായി.ഖത്തറില്‍ കടന്നുകയറി ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനെതിരെ പ്രതികരിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഖത്തറിന് പിന്തുണയുമായി ഗള്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കെ ഇസ്രായേല്‍ ആക്രമണം കൂടുതല്‍ രാജ്യങ്ങളില്‍ ശക്തിപ്പെടുത്താനാണ് സാധ്യത.ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തെ സൗദി അറേബ്യയും യുഎഇയും അപലപിച്ചു. ഖത്തറിന് പൂര്‍ണ്ണ പിന്തുണയെന്ന് യുഎഇ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുള ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.ആക്രമണത്തിന് പശ്ചാത്തലത്തില്‍ അമേരിക്കന്‍ എംബസി പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഖത്തറിലെ യുഎസ് പൗരന്മാര്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനാണ് നിര്‍ദ്ദേശം. അമേരിക്കന്‍ പൗരന്മാര്‍ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്നും എംബസി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha