ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി.. ഉടന്‍ തിരികെയെത്തിക്കാനായിരുന്നു കഴിഞ്ഞദിവസത്തെ ഹൈക്കോടതി ഉത്തരവ്..എന്തിനാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്?

ശബരിമല ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ സർക്കാർ നടത്താനിരിക്കുന്ന അയ്യപ്പ സംഗമം നിയമകുരുക്കിലായേക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചിലാണ് ദേവസ്വം ബോർഡ് തല വച്ചുകൊടുത്തത്. മാത്രമല്ല ജനവികാരവും ഉയർന്നു നിൽക്കുകയാണ് . ഇപ്പോഴിതാ ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപാളി ഇളക്കിയ നടപടിയിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്.
ബോർഡ് തെറ്റ് ചെയ്‌തെന്ന മട്ടിലാണ് പ്രചാരണം നടക്കുന്നത്. ദേവസ്വം തന്ത്രിയുടെ നിർദേശപ്രകാരമാണ് സ്വർണപാളി നീക്കിയതെന്നും പ്രസിഡന്റ് വ്യക്തമാക്കി.'ഒരു സുപ്രഭാതത്തിലെടുത്ത തീരുമാനമല്ല. ചെന്നൈയിലേക്ക് സ്വർണപാളി കൊണ്ടുപോയത് നടപടിക്രമം പാലിച്ചാണ്. ആചാരങ്ങൾ പാലിക്കാനാണ് ബോർഡ് ശ്രമിച്ചത്. സാങ്കേതിക പ്രശ്‌നത്തിന്റെ പേരിൽ പഴി കേൾക്കുകയാണ്.ഇളക്കിക്കൊണ്ടുപോയ സ്വർണപാളി ഉടൻ തിരികെ കൊണ്ടുവരാൻ കഴിയില്ല. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. ഇലക്‌ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. ആ സാഹചര്യത്തിൽ ഇത് തിരികെ കൊണ്ടുവരാനാകില്ല. ഇത് കോടതിയെ ബോദ്ധ്യപ്പെടുത്തും.
ഞങ്ങൾ ഒരു അപരാധവും ചെയ്‌തിട്ടില്ല. കോടതിയുടെ അനുമതി തേടാതിരുന്നത് സാങ്കേതിക വിഷയം മാത്രമാണ്.ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ല. അയ്യപ്പ സംഗമത്തിന് പണം പിരിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. എല്ലാ കണക്കുകളും കോടതിയെ ബോധിപ്പിക്കും. വിർച്വൽ ക്യൂവിന് നിയന്ത്രണമേർപ്പെടുത്തിയിട്ടില്ല' - പ്രശാന്ത് വ്യക്തമാക്കി.കേസിൽ ദേവസ്വം ബോർഡ് ഇന്ന് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകും. അറ്റകുറ്റപ്പണിക്കായി ചെന്നൈയിൽ കൊണ്ടുപോയ സ്വർണപാളികൾ തിരികെ എത്തിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടും.
കേസിൽ അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരാകും. ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണ പാളികൾ ചെന്നൈയിലേക്ക് അനുമതി ഇല്ലാതെ കൊണ്ടുപോയതിനാൽ ഉടൻ തിരികെ എത്തിക്കണമെന്നായിരുന്നു ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെവി ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടിരുന്നത്.അറ്റകുറ്റപ്പണിക്കായി അനുമതിയില്ലാതെ കൊണ്ടുപോകാന്‍ തീരുമാനിച്ചതിന്റെ ഫയലുകളെല്ലാം വെള്ളിയാഴ്ച ഹാജരാക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിരുന്നു.ഇപ്പോൾ ചില കമന്റുകളിലൂടെയും ജനങ്ങളുടെ വികാരം ഉയർന്നു നിൽക്കുകയാണ് . ദേവസ്വം ബോഡുകൾ പിരിച്ചു വിട് ക്ഷേത്രങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യട്ടെ..
തിരിച്ചു കൊണ്ട് വെക്കുന്നത് ഒറിജിനൽ തന്നെ ആണോ എന്ന് ബഹുമാനപ്പെട്ട കോടതി പരിശോധിക്കണം..എനിക്കപ്പഴേ ഡൗട്ട് അടിച്ചു, ശബരിമലയിൽ ആചാര ലംഘനം നടത്താൻ കൂട്ടുനിന്നവർ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ 'ആഗോള അയ്യപ്പ സംഗമവും' ആയി രംഗത്ത് വന്നപ്പോൾ..എന്തിനാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്? ആരാധനാലയങ്ങൾ ഭരിക്കേണ്ടത് വിശ്വാസികൾ. ഗവ. അല്ല. ദേവസ്വം ബോർഡ് പിരിച്ച് വിടുക. ഇല്ലെങ്കിൽ രാഷ്ട്രീയക്കാർ കട്ടു മുടിക്കും..ദേവസ്വം ബോർഡു പിരിച്ചു വിട്ടു ക്ഷേത്രങ്ങൾ വിശ്വാസികൾക്കു തിരിച്ചു കിട്ടാൻ നിയമനടപടികൾ സ്വീകരിക്കുക ഹിന്ദു സംഘടനകൾ ഇനിയും മൗനം പാലിക്കരുത്.
കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തി ക്ഷേത്രങ്ങൾ ദേവസ്വം ബോർഡിൽ നിന്നും മോചിപ്പിക്കുക അല്ലെങ്കിൽ ഇതുപോലെ പലതും മറിച്ചു കടത്തും ഇതു പ്രത്യക്ഷമായത്. ഇ തുപോലെ ആരും അറിയാതെ എന്തെല്ലാം മോഷ്ടിച്ചിട്ടുണ്ടാകും..തിരികെ കൊണ്ടുവെക്കുന്നത് തീർച്ചയായും പരിശോധിക്കണം..അല്ലെങ്കിൽ പകരം അത്ര തൂക്കത്തിൽ മറ്റുവല്ലതും കൊണ്ടുവെക്കും.. എന്തുകൊണ്ട് ദിവസംബോർഡ് പിരിച്ചുവിടുന്നില്ല ആ സ്വർണപ്പാളിക്ക് എന്തു സംഭവിക്കാനാണ് ? ഇത് കളവ് തന്നെയാണ്.. ജഡ്ജിയുടെയും ഏതെങ്കിലും ഒരു വിദഗ്ധന്റെയും നിരീക്ഷണത്തിലായിരിക്കാം അത് തിരിച്ചെത്തിക്കുന്നത്. ഇല്ലെങ്കിൽ ഒറിജിനൽ സ്വർണം അടിച്ചുമാറ്റാൻ ആർത്തി പണ്ടാരങ്ങൾ കണ്ണും നട്ടിരിക്കുന്നുണ്ടാവും. മാത്രമല്ല ഈ മോഷണത്തിൽ പങ്കാളികളായ എല്ലാ കള്ളാർക്കും എതിരെ നടപടിയും എടുക്കണം..
ആദ്യം ദ്വാര പാലകർ,പിന്നെ കൊടിമരം,പിന്നെ തിരു ആഭരണം അവസാനം അയ്യനെയും എടുത്ത് കൊണ്ട് പോകും..ആഗോള അയ്യപ്പസംഗമത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. പരിപാടിയിൽ സർക്കാരിന്റെ റോൾ എന്താണെന്നും അയ്യപ്പന്റെ പേരിൽ പണം പിരിക്കാൻ കഴിയുമോ എന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചാണ് അയ്യപ്പ സംഗമത്തിന് എതിരായ ഹർജികൾ പരിഗണിക്കുന്നത്. അയ്യപ്പന്റെ പേരില്‍ പണപ്പിരിവ് നടത്തുന്നില്ലെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വ്യക്തമാക്കി.അയ്യപ്പനെ വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് അനുവദിക്കരുതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. എന്നാൽ ക്ഷണിതാക്കള്‍ക്ക് പ്രത്യേക മാനദണ്ഡം ഒന്നുമില്ലെന്നും അയ്യപ്പ വിശ്വാസികള്‍ക്കെല്ലാം സംഗമത്തില്‍ ഭാഗമാകാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha