ലളിതമായി നടന്ന വിവാഹത്തെകുറിച്ച് നടി ഗ്രേസ് ആന്റണി പറയുന്നു

നടി ഗ്രേസ് ആന്റണിയുടെ അപ്രതീക്ഷിത വിവാഹ വിശേഷങ്ങള്‍ തുറന്ന് പറയുകയാണ് താരം. സംഗീത സംവിധായകന്‍ എബി ടോം സിറിയക് ആയിരുന്നു വരന്‍. ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് മുഖേനെയാണ് താരം വിവാഹിതയായ വിവരം പുറംലോകത്തെ അറിയിച്ചത്.
താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലെ വാക്കുകള്‍;
ഹായ് എവരിവണ്‍. നിങ്ങളോട് പങ്കുവെക്കാന്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്. ഞാനും എബി ടോം സിറിയക്കും വിവാഹിതരായി. സെപ്തംബര്‍ 9, 2025 ന് ആയിരുന്നു വിവാഹം. ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളുമായി 15 പേരെ മാത്രം ക്ഷണിച്ച വളരെ സ്വകാര്യമായൊരു വിവാഹമായിരുന്നു.
ആരേയും നേരത്തെ വിളിക്കാനോ നിങ്ങളെ അറിയിക്കാനോ പറ്റിയില്ല. വളരെ ലളിതവും റിലാക്‌സിങുമായൊരു വിവാഹം എന്നത് ഞങ്ങളുടെ സ്വപ്‌നമായിരുന്നു. ഞങ്ങളുടെ മാതാപിതാക്കളും അതിനെ പിന്തുണച്ചു. അതുകാരണം ഞങ്ങളുടെ വിവാഹം സമ്മര്‍ദ്ധമില്ലാതെ വളരെയധികം ആസ്വദിക്കാനായി. ഞങ്ങളെ അനുഗ്രഹിക്കുക, നിങ്ങളുടെ ചിന്തകളില്‍ ഞങ്ങളേയും കരുതുക.
https://www.facebook.com/Malayalivartha