സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു... പവന് 81,040 രൂപ

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍... സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടരുന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്. ഒരു പവന് 81,040 രൂപയാണ് ഇന്നത്തെ വിപണി വില.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,130 രൂപയാണ്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് സ്വര്‍ണ വില വര്‍ധനയ്ക്ക് കാരണമായത്. സെപ്റ്റംബര്‍ ഒന്നിന് സ്വര്‍ണവില പവന് 77,640 രൂപയായിരുന്നു.
ഇന്നലെ രാവിലെ സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞിരുന്നു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ 50 രൂപ വര്‍ധിച്ച്, ഗ്രാമിന് 10,000 രൂപ കടന്നു. പവന് ഇന്നലത്തെ വില 80,880 രൂപയായിരുന്നു.
"
https://www.facebook.com/Malayalivartha