ഇന്ത്യ-പാകിസ്താന്‍ ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരായ ഹരജി പരിഗണിക്കാതെ സുപ്രീംകോടതി....

ഇന്ത്യ-പാകിസ്താന്‍ ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരായ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി. ഹര്‍ജി നാളെ തന്നെ ലിസ്റ്റ് ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി നിരാകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന് മുമ്പാകെയാണ് വിഷയം പരാമര്‍ശിച്ചത്.
ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനെതിരായ പൊതുതാല്‍പര്യ ഹരജി നാളെ തന്നെ പരിഗണിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. എന്തിനാണ് ഹര്‍ജി ഇത്രയും തിടുക്കത്തില്‍ ലിസ്റ്റ് ചെയ്യുന്നതെന്ന് ജസ്റ്റിസ് ജെ.കെ മഹേശ്വരി ചോദിച്ചു. ഞായറാഴ്ചയാണ് മത്സരം നടക്കുന്നത് അതിനാല്‍ അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
എന്നാല്‍, ഞായറാഴ്ചയല്ലേ മത്സരം. അതില്‍ ഞങ്ങള്‍ എന്തുചെയ്യാനാണ് മത്സരം നടക്കട്ടെയെന്ന് കോടതി. . ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനെതിരായ മൂന്ന് പേര്‍ ചേര്‍ന്നാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ഇന്ത്യ പാകിസ്താനെതിരെ കളിക്കുന്നത് ദേശീയതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം.
പാകിസ്താനെതിരായ മത്സരം റദ്ദാക്കുന്നതിനൊപ്പം ക്രിക്കറ്റിനെ നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന് കീഴില്‍ കൊണ്ടു വരണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഐ.സി.സി ടൂര്‍ണമെന്റുകളിലായാലും ഇന്ത്യ പാകിസ്താനിലോ പാകിസ്താന്‍ ഇന്ത്യയിലോ കളിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനെ തുടര്‍ന്നാണ് ഇന്ത്യ ആതിഥേയരായ ഏഷ്യാ കപ്പ് യുഎഇയിലേക്ക് മാറ്റിയത്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം 14നാണ് .
https://www.facebook.com/Malayalivartha