Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

മകന്‍ ചിതറിയത് ഖലീല്‍ അല്‍ ഹയ്യയുടെ മുന്‍പില്‍ ; ഹമാസ് തലവനെ നരകം കാണിച്ച് ഇസ്രയേല്‍

10 SEPTEMBER 2025 06:31 PM IST
മലയാളി വാര്‍ത്ത

More Stories...

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഉടലേതാ തലയേതാ എന്നറിയാത്തവണ്ണം സ്വന്തം മകന്‍ ചിതറിത്തെറിച്ചു. ഇസ്രയേല്‍ ആക്രണത്തില്‍ ഹമാസ് തലവന്‍ ഖലീല്‍ അല്‍ ഹയ്യ നരകം കണ്ടു. ഹമാസിനെ നരകം കാണിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത് അച്ചട്ടായി. ദോഹയിലെ കത്താറയില്‍ ഹമാസിന്റെ കൂട്ടനിലവിളി ഉയരുന്നു. ഖലീല്‍ ഹയ്യയും ഖാലിദ് മാഷലും എവിടെ ഇസ്രയേല്‍ ചാരന്മാര്‍ പരതുന്നു. എന്നാല്‍ നേതാക്കന്മാരുടെ പൊടിപോലും കാണാനില്ല. ചത്തുമരച്ച് നില്‍ക്കുന്ന ഹമാസ് വാര്‍ത്ത കുറിപ്പ് പുറത്തിറക്കി. ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ക്ക് ഒരു പോറലും പറ്റിയില്ല. ഖലീലും ഖാലിദും സുരക്ഷിതര്‍. ഇതിന് ഐഡിഎഫിന്റെ മറുപടി. എങ്കില്‍ നേതാക്കള്‍ മാളത്തിലിരുന്നെങ്കിലും ഒരു ലൈവ് ഇടട്ടെയെന്ന്. ഖലീല്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ വ്യാക്തമാക്കി. എന്നാല്‍ അത് അംഗീകരിക്കാന്‍ ഹമാസ് തയ്യാറായകുന്നില്ല. എന്നാല്‍ ഇതേ കെട്ടിടത്തില്‍ ഉണ്ടായിരുന്ന ഖലീലിന്റെ മകന്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഹമാസ് നേതൃത്വം. ഒന്നുകില്‍ ഖലീലും കൊല്ലപ്പെട്ടു അല്ലെങ്കില്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍. ഖത്തറില്‍ ഏറ്റവും സുരക്ഷിതന്‍ തന്റെ കുടുംബവും സുരക്ഷിതമെന്ന് ഖലീല്‍ കരുതി. എന്നാല്‍ ഖത്തറില്‍ക്കയറി ഇസ്രയേല്‍ പണിതു. അവശേഷിക്കുന്ന ഹമാസ് തലവന്മാരെ തീര്‍ക്കാന്‍ ബ്ലൂ പ്രിന്റ് ഇട്ടുകൊടുത്തത് ഖത്തര്‍ ഭരണകൂടം തന്നെ.

ഗാസയിലെ വെടിനിര്‍ത്തലിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് വെച്ച കരാര്‍ ചര്‍ച്ച ചെയ്യുന്നതിനായി ഹമാസ് നേതാക്കള്‍ ഖത്തറിലെ ദോഹയില്‍ കൂടിക്കാഴ്ച നടത്തുമ്പോഴാണ് ഇസ്രയേല്‍ ശക്തമായ തോതിലുള്ള ആക്രമണം നടത്തിയത്. ഇത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇസ്രയേല്‍ ഖത്തറില്‍ ആക്രമണം നടത്താന്‍ പോകുന്ന വിവരം ലഭിച്ച ഉടനെ തന്നെ അമേരിക്ക തങ്ങളുടെ പ്രത്യേക പ്രതിനിധി വിറ്റ്‌കോഫിനെ ഇക്കാര്യം അറിയിച്ചിരുന്നു. അദ്ദേഹം ഇക്കാര്യം ഖത്തര്‍ ഭരണാധികാരികളെ അറിയിച്ചിരുന്നു എങ്കിലും അതിനകം ആക്രമണം നടന്ന് കഴിഞ്ഞിരുന്നു. ഇസ്രായേല്‍ ഈ അവസരം മുതലാക്കിയതാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട് ദോഹയിലെ കത്താറ പ്രവിശ്യയിലുള്ള ലെഗ്തിഫ്യ പെട്രോള്‍ സ്റ്റേഷനു സമീപത്തായുള്ള വസതിയില്‍ വൈകിട്ട് നാലോടെയായിരുന്നു ആക്രമണം. ഹമാസ് ഉന്നത നേതാവ് ഖലീല്‍ അല്‍ ഹയ്യയായിരുന്നു പ്രധാന ലക്ഷ്യം. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഹമാസിന്റെ വെസ്റ്റ് ബാങ്ക് തലവന്‍ സഹീര്‍ ജബാറിന്‍, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ മുഹമ്മദ് ദാര്‍വിഷ്, വിദേശകാര്യ തലവന്‍ ഖാലിദ് മാഷല്‍ എന്നിവരും ആക്രമണം നടക്കുമ്പോള്‍ അല്‍ ഹയ്യയ്‌ക്കൊപ്പം വസതിയില്‍ ഉണ്ടായിരുന്നു. ഖത്തര്‍ സൈന്യത്തിന്റെ സുരക്ഷയിലുള്ള കെട്ടിടത്തിലാണ് ആക്രമണം നടത്തിയത്.

ഖത്തര്‍ തലസ്ഥാനത്ത് ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നതിനിടെ ഒരു കെട്ടിടത്തില്‍ നിന്ന് വലിയ സ്‌ഫോടനവും കട്ടിയുള്ള കറുത്ത പുകയും ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ആളുകള്‍ ഭയന്നോടുന്നതായും ഇതിലുണ്ട്. ഹമാസിന്റെ മുതിര്‍ന്ന നേതൃത്വത്തെ ലക്ഷ്യമിട്ട് തങ്ങളും ഇസ്രായേല്‍ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റും കൃത്യമായ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. ഉന്നത നേതാക്കള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും ഗാസ തലവന്‍ ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ ഹുമാം ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടുവെന്നും ഹമാസ് നേതാവ് പറഞ്ഞു. ഒരിക്കലും ഒരു കരാറില്‍ എത്താതിരിക്കാനുള്ള ഇസ്രയേല്‍ ശ്രമമാണ് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നതെന്നും ഹമാസ് നേതാവ് പറഞ്ഞു. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നില്‍ അവസാനഘട്ടത്തിലെത്തിയ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച പൊളിക്കുക എന്ന ഉന്നം കൂടി നെതന്യാഹുവിനുണ്ടെന്ന് ആണ് സൂചന. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തിലൂന്നിയുള്ള ചര്‍ച്ചക്ക് മധ്യസ്ഥം വഹിക്കുന്നത് ഖത്തറാണ്. അവിടെ ആതിക്രമിച്ച് കയറി ആക്രമണം നടത്തുന്നതോടെ ഖത്തര്‍ സ്വാഭാവികമായും ചര്‍ച്ചക്ക് മധ്യസ്ഥം വഹിക്കുന്നതില്‍നിന്ന് പിന്മാറുമെന്ന കുതന്ത്രം ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് കരുതപ്പെടുന്നത്

അമേരിക്കയുടെയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും അനുമതിയോടെയാണ് ഖത്തറില്‍ ഇസ്രയേലിന്റെ ആക്രമണമെന്നാണ് വിവരം. രണ്ട് ദിവസം മുമ്പ് ട്രംപ് ഹമാസിന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് തന്റെ അവസാന മുന്നറിയിപ്പാണെന്നും ട്രംപ് വ്യക്തമാക്കുകയുണ്ടായി. ഗാസയിലെ വെടിനിര്‍ത്തലിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടു വച്ച ഏറ്റവും പുതിയ നിര്‍ദേശങ്ങളെ തത്വത്തില്‍ അംഗീകരിക്കുന്നെന്നും ചര്‍ച്ചള്‍ക്ക് ഒരുക്കമാണെന്നും ഹമാസ് അറിയിച്ചതിനു പിന്നാലെയാണ് ഇസ്രയേലിന്റെ ആക്രമണം. അതേസമയം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും നഗ്‌നമായ ലംഘനം എന്നും ഭീരുത്വം നിറഞ്ഞ ആക്രമണം എന്നുമാണ് ഖത്തര്‍ ഇതിനെ വിശേഷിപ്പിച്ചത്. ആക്രമണം നടന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസ നിവാസികളോട് ആവശ്യപ്പെട്ടു. ഇതിലൂടെ യുദ്ധം ഉടനടി അവസാനിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദി നേതാക്കള്‍ക്ക് ഇനി എവിടെയും പ്രതിരോധശേഷിയില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

ട്രംപിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നടന്ന യോഗത്തിനിടെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നാണ് ഹമാസ് ആരോപിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത ചിലര്‍ക്ക് പരിക്കേറ്റതായും ഹമാസ് അറിയിച്ചു. ഹമാസിന്റെ നേതാവ് ഖലീല്‍ അല്‍ഹയ്യ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വിദേശ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു എങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നതില്‍ ഖത്തര്‍ വളരെക്കാലമായി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനം ഖത്തര്‍ മധ്യസ്ഥ ശ്രമങ്ങള്‍ നിര്‍ത്തിവച്ചപ്പോള്‍ ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന നേതാവായ അല്‍ഹയ്യ ദോഹ നഗരം വിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേലിലെ ജെറുസലേമില്‍ നടന്ന ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തതിന് പിന്നാലെയാണ് ഇസ്രയേല്‍ ഹമാസ് നേതാക്കള്‍ക്ക് നേരേ ആക്രമണം നടത്തിയത് എന്ന കാര്യം ശ്രദ്ധേയമാണ്.

2011ല്‍ സിറിയയില്‍ യുദ്ധം ആരംഭിച്ച് ഒരു വര്‍ഷത്തിനുശേഷം ഖാലിദ് മിഷ്അല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സിറിയ വിട്ട് 2012ല്‍ ഖത്തറില്‍ ആദ്യമായി ഹമാസ് രാഷ്ട്രീയ ഓഫിസ് തുറന്നു .തുടര്‍ന്ന് നിരവധി ഹമാസ് നേതാക്കള്‍ ഖത്തറിലേക്ക് തങ്ങളുടെ താമസം മാറ്റി . ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയുടെ മുന്‍ തലവനും 1997ല്‍ ജോര്‍ദാനില്‍ നടന്ന ഇസ്രായേലി വധശ്രമത്തില്‍ നിന്ന് രക്ഷപെടുകയും ചെയ്ത നേരത്തെ സൂചിപ്പിച്ച ഷെയ്ഖ് മിഷ്അല്‍ 2012ലാണ് ഖത്തറിലേക്ക് താമസം മാറുന്നത്. മിഷ്അലിന്റെ പിന്‍ഗാമിയായി മുമ്പ് ഫലസ്തീന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇസ്മായില്‍ ഹനിയ 2017 മുതല്‍ ഖത്തറിലായിരുന്നു താമസം. 2024 ജൂലൈയില്‍ ഇറാനിയന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ വെച്ച് ഇസ്രായേല്‍ ഹനിയയെ വധിച്ചു. ഇപ്പോള്‍ അല്‍ഹയ്യയ്ക്ക് പുറമെ ഖാലിദ് മഷാല്‍, സഹര്‍ ജബാരിന്‍, മുഹമ്മദ് ഇസ്മായില്‍ ദര്‍വിഷ്, മൂസ അബു മര്‍സൂക്ക്, ഹുസ്സാം ബദ്രാന്‍, താഹിര്‍ അല്‍നുനു, നിസാര്‍ അവദള്ള എന്നിവരും ഖത്തറിലുണ്ടെന്ന് കരുതപ്പെടുന്ന മറ്റ് പ്രമുഖരാണ്. എഴുന്നൂറ് ദിവസത്തിലധികം നീണ്ടുനിന്ന യുദ്ധത്തിനുശേഷം ഗാസ മുനമ്പിലെ സ്ഥിതിഗതികള്‍ വഷളായിക്കൊണ്ടിരിക്കുമ്പോള്‍, മഷാലും മര്‍സൂക്കും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഹമാസ് നേതാക്കള്‍ ഖത്തറില്‍ ആഡംബര ജീവിതം ആസ്വദിക്കുകയായിരുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

സ്വന്തം നാട്ടുകാരെ മറന്ന് സ്വത്തുക്കള്‍ സമ്പാദിക്കുന്നവരായാണ് മാധ്യമങ്ങള്‍ ഹമാസ് നേതാക്കളെ വിലയിരുത്തുന്നത്. ഹമാസിന്റെ മുതിര്‍ന്ന നേതാവ് മര്‍സൂക്കിനൊപ്പം വിദേശത്തെ ഹമാസിന്റെ രാഷ്ട്രീയ ബ്യൂറോയുടെ തലവനായ മഷാല്‍ അമേരിക്കയിലെ ഇസ്രായേല്‍ എംബസി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഇരുപത്തിയാറായിരം കോടിയിലധികം ആസ്തിയുള്ള വ്യക്തിയാണ്. ലോകാരോഗ്യ സംഘടന കഴിഞ്ഞ ജൂലൈയില്‍ വെളിപ്പെടുത്തിയത് ഗാസയില്‍ അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 12,000 കുട്ടികളെ ഗുരുതരമായ പോഷകാഹാരക്കുറവ് ബാധിച്ചു എന്നാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ മുതിര്‍ന്ന ഹമാസ് നേതാക്കളുടെ അമിതമായ സമ്പത്ത് അമ്പരപ്പിക്കുന്നതാണ്. ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ഭീകരാക്രമണത്തെത്തുടര്‍ന്ന് യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പുതന്നെ, ഗാസയില്‍ താമസിക്കുന്ന ഫലസ്തീനികളില്‍ പകുതിയും ഐക്യരാഷ്ട്രസഭ നല്‍കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എന്നാല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. കൂടാതെ ഇവിടേക്ക് എത്തുന്ന അവശ്യ വസ്തുക്കളും മരുന്നുകളും എല്ലാം ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി കരിഞ്ചന്തയില്‍ വില്‍ക്കുന്നതും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കി.



എന്നാല്‍ ഇവിടെയും മണിമാളികകളിലും വന്‍കിട ഹോട്ടലുകളിലും താമസിക്കുന്ന ചില കോടീശ്വരന്‍മാരും ഉണ്ട്. ഇസ്രയേല്‍ ചൂണ്ടിക്കാട്ടുന്നത് ഹമാസിന്റെ വാര്‍ഷിക ടേണോവര്‍ നൂറ് കോടി ഡോളറാണ് എന്നാണ്. ഗാസയുടെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ ഹമാസ് നേതാക്കള്‍ ഗാസയിലെ ജനങ്ങളുടെ ദുരിതത്തില്‍ നിന്ന് ലാഭം കൊയ്തു എന്നാണ് കരുതപ്പെടുന്നത്. ഹമാസിന്റെ തലവനായിരുന്ന ഇസ്രയേല്‍ വധിച്ച ഇസ്മായില്‍ ഹനിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പലരും ശതകോടീശ്വരന്‍മാരായിരുന്നു. 13 കുട്ടികളുടെ പിതാവായ ഹനിയ ജീവിതത്തിന്റെ ഭൂരിഭാഗവും ഒളിവിലാണ് ചെലവഴിച്ചത്. ഖത്തറിലെയും തുര്‍ക്കിയിലെയും വമ്പന്‍ ഹോട്ടലുകളില്‍ ഇയാള്‍ ആഡംബര ജീവിതമാണ് നയിച്ചത്. ഹനിയ സ്വകാര്യ ജെറ്റു വിമാനങ്ങളിലാണ് യാത്ര ചെയ്തിരുന്നതും. ഇയാളുടെ മക്കള്‍ ആഡംബര ഹോട്ടലുകളില്‍ ജീവിതം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. മറ്റൊരു ഹമാസ് നേതാവായ മാസ് മദ്യവും മദിരാക്ഷിയും ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളും ശതകോടീശ്വരനാണ്. പല രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക സഹായം അടിച്ചുമാറ്റി വ്യവസായ സാമ്രാജ്യങ്ങള്‍ തീര്‍ത്തവരാണ് ഇവരില്‍ പലരും എന്നും വെളിപ്പെട്ടിട്ടുണ്ട്. ഇവര്‍ ആരും അഞ്ച് പൈസ പോലും ഗാസയിലെ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് നല്‍കാറില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (9 minutes ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (26 minutes ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (43 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (1 hour ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (1 hour ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (1 hour ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (1 hour ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (2 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (2 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (3 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (3 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (3 hours ago)

Malayali Vartha Recommends