എല്ലാം ചെയ്തു കൊടുത്തിട്ടും... വിദേശത്ത് പോയതോടെ ബസ് ഡ്രൈവറായ കാമുകനെ വേണ്ട...! എല്ലാം മനസിലാക്കിയ ഗിരീഷ് കിടപ്പ് മുറിയിലിട്ട് 22കാരിയെയും അച്ഛനെയും വെട്ടി; പ്രതിയുടെ ദേഹത്ത് കാമുകിയുടെ മുഖം..!

വിവാഹ അഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും ആക്രമിച്ച് യുവാവ് . പാലക്കാട് നെന്മാറയിലാണ് കാമുകിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടിയത്. മേലാർകോട് സ്വദേശി ഗിരീഷ് ആണ് പ്രതി . സ്വകാര്യ ബസ് ജീവനക്കാരനായ ഗിരീഷും 22 കാരിയും നാലുവർഷമായി അടുപ്പത്തിലായിരുന്നു. ഒന്നരവർഷം മുമ്പ് യുവതി വിദേശത്ത് ജോലിക്ക് പോയി. ഗൾഫിൽ അക്കൗണ്ടൻ്റ് ആയി ജോലി നേടിപ്പോയതായിരുന്നു യുവതി.
നാട്ടിൽ അവധിക്ക് വന്ന യുവതിയോട് ഗിരീഷ് വിവാഹകാര്യം സംസാരിച്ചു. എന്നാൽ ബസ് ഡ്രൈവർ ആയതിനാൽ തന്നെ ഒഴിവാക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് ഗിരീഷ് മൊഴി നൽകിയത്.സഹായം ചെയ്തത് താനാണെന്നും വിദേശത്ത് ജോലി ലഭിച്ചതോടെ തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും ഗിരീഷ് പൊലീസിൽ മൊഴി നൽകി.
ഗിരീഷിൻ്റെ കയ്യിൽ യുവതിയുടെ പേരും മുഖവും പച്ചകുത്തിയിട്ടുണ്ട്. വൈകിട്ട് മദ്യലഹരിയിൽ വീട്ടിൽ എത്തിയ ഗിരീഷ് കിടപ്പുമുറിയിൽ ഉണ്ടായിരുന്ന യുവതിയെ വെട്ടി. തടയാൻ ചെന്ന അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടി . കൈയ്ക്കും മുതുകിനുമാണ് യുവതിയ്ക്ക് പരിയ്ക്കേറ്റത്. പരിക്കേറ്റവർ നെന്മാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ആലത്തൂർ പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻ്റ് ചെയ്തു.
https://www.facebook.com/Malayalivartha





















