ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..

സംസ്ഥാനത്ത് അമീബിക് മസ്‌തിഷ്‌ക ജ്വരം എന്ന മാരക വൈറസ് പടർന്നു കൊണ്ട് ഇരിക്കുകയാണ് . ഒന്നും രണ്ടും ജീവനല്ല നഷ്ടമായിരിക്കുന്നത് . മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ കണക്ക് തിരുത്തി ആരോഗ്യവകുപ്പ് ഇന്ന് രംഗത്ത് വരികയും ചെയ്തിട്ടുണ്ട് . രണ്ടുപേർ മാത്രമാണ് രോഗം ബാധിച്ച് മരിച്ചതെന്നായിരുന്നു നേരത്തേയുള്ള കണക്ക്. എന്നാൽ, പുതിയ കണക്ക് പ്രകാരം, കേരളത്തിൽ ഈ വർഷം 17പേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണം സ്ഥിരീകരിച്ചു. 66പേർക്ക് ഇതുവരെ രോഗം ബാധിച്ചുവെന്നും ആരോഗ്യവകുപ്പിന്റെ കണക്കുകളിൽ പറയുന്നു. നേരത്തേ 18 എന്നായിരുന്നു കണക്ക്.കഴിഞ്ഞ ദിവസം അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ മരിക്കുകയും ഒരു കുട്ടിക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു.
മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി (51) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. മലപ്പുറം അരീക്കോട് സ്വദേശിനിയായ പത്ത് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഏതായാലും ആവശ്യമായ നടപടികൾ ഒക്കെ നമ്മുടെ ബന്ധപ്പെട്ട അധികൃതർ സ്വീകരിച്ചു വരികയാണ് . കൃത്യമായിട്ടുള്ള നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകുന്നുണ്ട് . അതിനിടയിൽ
കേരളത്തിലെ 'അമീബ' മരണത്തിന് കാരണം കണ്ടെത്തി!ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിയാണ് ഈ ഒരു സാഹചര്യത്തിൽ പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത് വരുന്നത് ,
എല്ലാ പ്രശ്‌നത്തിനും കാരണം യുഡിഎഫാണെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത്. കോര്‍ണിയ അള്‍സറിന് കാരണം അമീബയാണെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡോക്ടര്‍മാര്‍ കണ്ടെത്തിയെങ്കിലും യാതൊരുവിധ ഇടപെടലും സര്‍ക്കാര്‍ നടത്തിയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കുറ്റപ്പെടുത്തുന്നു.പ്രിയപ്പെട്ടവരെ ഇന്ന് ഒരു പഠനരേഖ ഇവിടെ പങ്കുവയ്ക്കട്ടെ. 2013ലെ പഠനമാണ് കേട്ടോ. പഠനം നടത്തിയത് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കൽ കോളേജിലെ രണ്ട് ഡോക്ടർമാർ. ഡോ. അന്ന ചെറിയാനും ഡോ.R ജ്യോതിയും. അമീബയും അമീബ മൂലം ഉണ്ടാകുന്ന രോഗങ്ങളും എപ്പോഴെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സ്റ്റേറ്റ് മെഡിക്കല്‍ ബോര്‍ഡിലെ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍ കണ്ടെത്തിത്തന്ന ഈ പഠന രേഖ (ജേർണലിൽ പ്രസിദ്ധീകരിച്ച study) . 2013ലെ പഠനം.
രണ്ട് ഡോക്ടർമാർ. അവര്‍ സ്വന്തം നിലയില്‍ പഠനം നടത്തി അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്‍റെ ആരോഗ്യ വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്താണ് ഈ പഠനത്തിൽ ഉള്ളത് എന്നല്ലേ?. ഇവരുടെ മുന്നിൽ എത്തിയ കോർണിയ അൾസർ കേസുകളുടെ പരിശോധനയിൽ അത് അമീബ മൂലമാണെന്ന് കണ്ടെത്തി. മാത്രമല്ല 64% ആളുകൾക്കും രോഗം ഉണ്ടായത് കിണർ വെള്ളത്തിലെ അമീബയിൽ നിന്നാണെന്ന് സംശയിക്കുന്നതായി ഈ ഡോക്ടര്‍മാര്‍ കണ്ടെത്തി. സ്വാഭാവികമായി നമ്മില്‍ ചിലരെങ്കിലും ചോദിച്ചേക്കാം.. അന്ന് സർക്കാർ എന്ത് നടപടി സ്വീകരിച്ചു? നിർഭാഗ്യകരം എന്ന് പറയട്ടെ.ഈ പഠന റിപ്പോർട്ടോ, അമീബ മൂലമുള്ള കേസുകളോ അന്ന് ആരോഗ്യ വകുപ്പിലെ ഉത്തരവാദിത്വപ്പെട്ടവർ ശ്രദ്ധിച്ചില്ല....
ഏതായാലും മന്ത്രിയുടെ ഇപ്പോഴത്തെ പോസ്റ്റിന് നല്ല റെസ്പോൺസ് ആണ് കിട്ടികൊണ്ട് ഇരിക്കുന്നത് . നമ്പർ വൺ ഇമേജ് ഒക്കെ അങ്ങ് തലയും കുത്തി താഴെ വീണു കിടക്കുന്ന സമയത്താണ് സ്വന്തം കുറ്റങ്ങളും കുറവുകളും മറച്ചു വച്ച് കൊണ്ട് ഇത്രയും വര്ഷം പുറകിലേക്ക് പോകാൻ കാണിച്ച മന്ത്രിയുടെ മനസ് ആരും കാണാതെ പോവരുത് . പോസ്റ്റിന് താഴെ വന്നിരിക്കുന്ന ചില കമന്റുകൾ വായിക്കാം . അയ്യോ താൻ എന്ത് തോൽവിയാടോ മന്ത്രി. എന്തിനും മോഡി നെഹ്രുവിനെ പറയുന്നത് പ്പോലെ 10 വർഷം ഭരിച്ചിട്ടും കുറ്റം മുയുവാൻ യുഡിഎഫ് ഭരണത്തെ പറയുന്ന തങ്ങളുടെ നിലവാരം പോരാളിഷാജിയെ പോലും നാണിപ്പിക്കും.
കേരളത്തിൽ ഇല്ലാത്ത ഒരു രോഗം ലോകത്ത് എവിടെയുമില്ല...എന്റെ പ്രിയപ്പെട്ട മന്ത്രി നിങ്ങൾ ഇപ്പോഴും പറയുന്നത് പത്തുവർഷമായി കേരളം ഭരിക്കുന്നത് യുഡിഎഫ് ആണ് എന്നാണോ ഇപ്പോഴും നിങ്ങൾ ഉറക്കത്തിലാണോഅതല്ലെങ്കിൽ ഉറക്കം നടിക്കുകയാണോ അതല്ല എന്നുണ്ടെങ്കിൽ മുൻ ആരോഗ്യ മന്ത്രിയായ ടീച്ചർ അമ്മക്ക് ഇട്ടിട്ടുള്ള കൊട്ടാണോ ഈ പോസ്റ്റ് യുഡിഎഫ് ഭരണം കഴിഞ്ഞതിനുശേഷം ടീച്ചർ അമ്മയാണല്ലോ ആരോഗ്യം മന്ത്രി കസേരയിൽ ഇരുന്നത് അപ്പോൾ ഈ ടീച്ചറമ്മ ഈ റിപ്പോർട്ട് കണ്ടിട്ടും ഒരു നടപടിയും എടുത്തില്ല അതുകൊണ്ട് ഞാനല്ല കുറ്റക്കാരി എന്ന് പറയാതെ പറയുകയാണോ നമ്മുടെ ഇപ്പോഴത്തെ ആരോഗ്യമന്ത്രിആദ്യം സ്വന്തം വകുപ്പും സ്വന്തം സിസ്റ്റവും നന്നാക്കുവാൻ ശ്രമിക്കുക ആരോഗ്യമന്ത്രി ഇപ്പോൾ എങ്ങനെയാണ് കോളേജുകളിൽ എല്ലാം വേണ്ട സാധനങ്ങളും മരുന്നുകളും ഒക്കെ ഉണ്ടോ ആവോ...
ബഹുമാനപ്പെട്ട മന്ത്രി താങ്കൾ ദയവുചെയ്ത് ഒരു ദിവസം കോട്ടയം മെഡിക്കൽ കോളേജിലെ ഇൻഷുറൻസ് സൗകര്യമുള്ള ഒരു പേഷ്യന്റിന്റെ ബൈസ്റ്റാൻഡർ ആവണം കാരുണ്യ നീതി ഡി സി എച്ച് ACR പൊടിപാറ പ്രയാണത്തിന്റെ വേദന മനസ്സിലാക്കണം എന്നിട്ട് സിസ്റ്റത്തെ കുറ്റം പറയരുത് കുറ്റമറ്റ സിസ്റ്റം ഉണ്ടാക്കാൻ ആണ് നിങ്ങളെ മന്ത്രിയാക്കിയിരിക്കുന്നത് ഇവിടുത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു മട്ടും ഭാവവും ഉണ്ട് ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്നത് അവരുടെ ഔദാര്യമാണെന്ന് 28% ടാക്സ് നൽകിയാണ് ജനങ്ങൾ സൗജന്യ ചികിത്സ തേടുന്നത് അല്ലാതെ ആരുടെയും ഔദാര്യമല്ല ഒരുത്തന്റെയും കുടുംബത്തിൽ നിന്നുള്ള ഔദാര്യം അല്ല അതുകൊണ്ട് ദയവായി സിസ്റ്റത്തിന്റെ പോരായ്മ മനസ്സിലാക്കി അത് പരിഹരിക്കണം..
https://www.facebook.com/Malayalivartha





















