വിജയിന്റെ സ്വപ്നങ്ങള്‍ പതറുന്നു... കരൂര്‍ ദുരന്തം വിജയിന്റെ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നു; വിജയ് കടുത്ത മാനസിക സംഘര്‍ഷത്തിലെന്ന് റിപ്പോര്‍ട്ട്, ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ അനുമതി തേടി ഹൈക്കോടതിയില്‍ ഹര്‍ജി

കരൂര്‍ ദുരന്തം വിജയിന്റെ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുകയാണ്. കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. വിജയ് അസുഖബാധിതന്‍ ആണെന്നും രോഗം ഉടന്‍ ഭേദമാവട്ടെ എന്നും ബിജെപി നേതാവ് അമര്‍ പ്രസാദ് ആശംസിച്ചു. ആരോഗ്യം സൂക്ഷിക്കണമെന്നും അമര്‍ പ്രസാദ് ഉപദേശിക്കുന്നു. പണയൂരിലെ വീട്ടിലായിരുന്ന വിജയ്, രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടിവികെയുടെ രണ്ടാമത്തെ ഓഫീസ് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനിടെ രാഹുല്‍ ഗാന്ധി വിജയ്‌യെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തേടി. ടിവികെ റാലിയില്‍ ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ അനുശോചനം അറിയിച്ചെന്നും ഫോണ്‍ വിളിക്ക് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
കരൂരിലെ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ അനുമതി തേടി വിജയ് ഹൈക്കോടതിയില്‍. സന്ദര്‍ശനത്തിന് പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കരൂര്‍ ദുരന്തത്തിന് കാരണം ഡിഎംകെ പൊലീസ് ഗുണ്ടാ കൂട്ടുകെട്ടെന്നും ഡിഎംകെ എംഎല്‍എ സെന്തില്‍ ബാലാജിയാണ് ആസൂത്രകന്‍ എന്നും സത്യവങ്മൂലത്തില്‍ ആരോപിക്കുന്നു. അതേസമയം, ടിവികെ അധ്യക്ഷന്‍ വിജയുടെ കരൂര്‍ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലുപ്പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന സുഗുണ എന്ന 65 വയസ്സുകാരി ആണ് ഇന്ന് രാവിലെ മരിച്ചത്. ഇതോടെ ദുരന്തത്തില്‍ മരിച്ച സ്ത്രീകളുടെ എണ്ണം 18 ആയി. ദുരന്തത്തില്‍ പൊലീസിന്റെയും സംഘാടകരുടെയും വീഴ്ചകള്‍ അക്കമിട്ടാണ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി ഡിജിപി ഉത്തരവിറക്കി. എ.ഡി.എസ്.പി പ്രേമാനന്ദന് ആണ് അന്വേഷണ ചുമതല. അതിനിടെ, കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമനും എല്‍ മുരുകനും ആള്‍ക്കൂട്ട ദുരന്തം ഉണ്ടായ കരൂറിലെത്തി, പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പതിനൊന്നരയയോടെ കരൂരില്‍ എത്തിയ ഇരുവരും ആദ്യം ദുരന്തം ഉണ്ടായ വേലുചാമിപുരം സന്ദര്‍ശിച്ചു. പിന്നീട് പരിക്ക് പറ്റിയവര്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തി വിവരങ്ങള്‍ തിരക്കി. ചികിത്സയില്‍ ഉള്ളവരെ സന്ദര്‍ശിച്ചു. എന്നാല്‍, ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
അതേസമയം കരൂര്‍ ദുരന്തത്തില്‍ പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലെ എഫ്‌ഐആറില്‍ ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ ഗുരുതര ആരോപണം. വിജയ് മനപ്പൂര്‍വം റാലിക്കെത്താന്‍ നാല് മണിക്കൂര്‍ വൈകിയെന്നാണ് എഫ്‌ഐആറിലുള്ളത്. എഫ്‌ഐആറിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കരൂരില്‍ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നും എഫ്‌ഐആറിലുണ്ട്. ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും പാര്‍ട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതെന്നും അനുമതി ഇല്ലാതെ റോഡില്‍ നിര്‍ത്തി സ്വീകരണം ഏറ്റുവാങ്ങിയെന്നും ടിവികെ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിച്ചില്ലെന്നും എഫ്‌ഐആറിലുണ്ട്.
അതേസമയം കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ വിജയ് മാത്രം ഉത്തരവാദിയല്ലെന്ന് പിഎംകെ പ്രസിഡന്റ് അന്‍പുമണി രാമദാസ്. നടന്നത് അപകടം മാത്രം എന്ന് പിഎംകെ പ്രസിഡന്റ് അന്‍പുമണി രാമദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. വിജയ് യെ അറസ്റ്റ് ചെയ്യണം എന്ന് പറയുന്നതില്‍ കാര്യമില്ല. ആര്‍സിബി ആള്‍ക്കൂട്ട ദുരന്തം പോലെയൊരു അപകടം ആണ് കരൂരിലുമുണ്ടായത്. ആരെയും കുറ്റപ്പെടുത്താന്‍ താല്‍പര്യമില്ല, എന്നാല്‍ അവഗണിക്കാമായിരുന്ന അപകടമാണ് നടന്നത്. ഒരു ഗ്രൗണ്ടിലോ മറ്റോ ആയിരുന്നു റാലിയെങ്കില്‍ അപകടത്തിന്റെ തോത് കുറഞ്ഞേക്കാമായിരുന്നു. വിജയ് വൈകിവന്നത് അപകടത്തിന്റെ കാരണങ്ങളില്‍ ഒന്നായേക്കാം, എന്നാല്‍ സര്‍ക്കാരിനും ആള്‍ക്കൂട്ടത്തിനും കൂടി ഉത്തരവാദിത്തം ഉണ്ട്. മുഖ്യമന്ത്രിയുടെയും മകന്റെയും യോഗങ്ങള്‍ക്ക് ആയിരത്തിലേറെ പൊലീസുകാര്‍ ഉണ്ട്. മറ്റ് നേതാക്കള്‍ക്ക് മതിയായ സുരക്ഷ നല്‍കാറില്ലെന്നും പിഎംകെ പ്രസിഡന്റ് അന്‍പുമണി രാമദാസ് ആരോപിച്ചു. കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തുകയാണ്.
ജസ്റ്റിസ് അരുണ ജഗദീശന്‍ വേലുചാമിപുരത്ത് വീണ്ടും എത്തി. അതേസമയം കരൂരിലേക്ക് പോകാന്‍ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് വിലക്കി. അനുമതി നിഷേധിച്ച് പൊലീസ് ഇന്നലെ രാത്രി താരം പൊലീസുമായി സംസാരിച്ചെന്നാണ് ടിവികെ വിശദമാക്കുന്നത്. വിജയ് ചെന്നൈയിലെ വീട്ടില്‍ തന്നെ തുടരുകയാണ്. ശനിയാഴ്ച വൈകീട്ട് ടിവികെ റാലിയിലുണ്ടായ അപകടത്തില്‍ 40 പേരാണ് മരിച്ചത്. ചികിത്സയിലുള്ള 100ലേറെ പേരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. സ്ഥലം അനുവദിച്ചതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും 10മണിയോടെ തന്നെ ആളുകള്‍ തടിച്ചു കൂടിയിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നത്. അടിയന്തര സാഹചര്യം നേരിടാന്‍ പാകത്തിന് ഒന്നും ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നുണ്ട്.
കരൂര്‍ അപകടത്തിലെ ഏറ്റവും സങ്കടകരമായ കാഴ്ച രണ്ടു വയസ്സ് മാത്രം പ്രായമുള്ള ധ്രുവ് വിഷ്ണു എന്ന കുഞ്ഞിന്റെ മരണമായിരുന്നു. അപകടം നടന്ന സ്ഥലത്തുനിന്നും 50 മീറ്റര്‍ മാത്രം മാറിയായിരുന്നു ദ്രുവിന്റെ വീട്. സിനിമയില്‍ മാത്രം കണ്ട വിജയ് എന്ന താരത്തെ ഒരു നോക്ക് കാണാന്‍ പോയ മാതൃ സഹോദരിയുടെ കയ്യിലായിരുന്നു കുഞ്ഞ്. വിജയ് എത്തിയതിന് പിന്നാലെ കറണ്ട് പോയപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മാതൃ സഹോദരിയും കുഞ്ഞും നിലത്തു വീണത്. ആശുപത്രിയില്‍ നിന്നുള്ള ടിവി ദൃശ്യങ്ങളില്‍ കുഞ്ഞു മരിച്ചു കിടക്കുന്നതാണ് പിന്നീട് കണ്ടതെന്ന് പിതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ദുരന്തം നടന്ന വേലുച്ചാമി പുരത്തെ തെരുവില്‍ നിന്ന് 50 മീറ്റര്‍ മാത്രം മാറിയുള്ള വീട്ടില്‍ ഇപ്പോഴും കൂട്ട കരച്ചില്‍ അവസാനിച്ചിട്ടില്ല. വെള്ളിത്തിരയിലെ നായകനെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് ലല്ലിയും ഭര്‍ത്താവ് പശുപതിയും സഹോദരന്‍ വിമലും ഭാര്യ മാതേശ്വരിയും ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് പോയത്. ലല്ലിയായിരുന്നു വിമലിന്റെയും മാതേശ്വരിയുടെയും മകന്‍ രണ്ടു വയസ്സുകാരന്‍ ധ്രുവ് വിഷ്ണുവിനെ എടുത്തിരുന്നത്. രാത്രി 7 മണിയോടെ വിജയ് എത്തി. പെട്ടെന്ന് വൈദ്യുതിയും നിലച്ചു. തിക്കിലും തിരക്കിലും പെട്ട കുടുംബത്തിലെ എല്ലാവരും പല വഴിക്കായി. ഒടുവില്‍ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞു ദ്രുവ് ഒപ്പമില്ലെന്ന് അറിയുന്നത്. തേടുന്നതിനിടെ ചാനല്‍ ദൃശ്യങ്ങളില്‍ ധ്രുവിന്റെ നിശ്ചലമായ ശരീരം പിതാവ് കാണുകയായിരുന്നു. കരൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തി കുഞ്ഞിനെ വാരിയെടുത്ത് അലമുറയിടുന്ന പിതാവിന്റെ ദൃശ്യങ്ങള്‍ ഇന്നലത്തെ കണ്ണീര്‍ കാഴ്ചയായിരുന്നു. നാലുകൊല്ലം മുമ്പ് വിവാഹിതരായ വിമല്‍ മാതേശ്വരി ദമ്പതികള്‍ക്ക് രണ്ടുകൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് ധ്രുവ് പിറന്നത്.
തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ അന്വേഷണം സ്വതന്ത്ര ഏജന്‍സിക്ക് കൈമാറണമെന്ന ടിവികെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് പരിഗണിക്കും. സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ്‌ക്കെതിരെ കോടതി പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ പ്രതികരണം എങ്ങനെ ആകുമെന്നതില്‍ ആകാംക്ഷ ശക്തമാണ്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പരിക്കേറ്റവരെ കാണും.
കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സ്ഥലം അനുവദിച്ചതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്നും 10 മണിയോടെ തന്നെ ആളുകള്‍ തടിച്ചു കൂടിയിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ പാകത്തിന് ഒന്നും ഉണ്ടായിരുന്നില്ല. പതിനായിരം പേര്‍ക്കാണ് അനുമതി തേടിയതെങ്കിലും ടിവികെ റാലികളുടെ സ്വഭാ?വം പരി?ഗണിച്ചുകൊണ്ട് ആവശ്യമായ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച പറ്റിയതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വേലുചാമി പുരത്ത് മാത്രം 45,000 ഓളം പേര്‍ ഉണ്ടായിരുന്നു. ഫ്‌ലൈ ഓവര്‍ പരിസരത്ത് 15,000ത്തിലധികം ആളുകളാണ് വിജയ്ക്കായി കാത്തു നിന്നത്. വിജയ് എത്തിയതോടെ ഇവരും ഒപ്പം നീങ്ങി. ഈ ആളുകളെ ഉള്‍ക്കൊള്ളാന്‍ വേലുചാമിപുരത്തിന് കഴിയുമായിരുന്നില്ല. ആള്‍ക്കൂട്ടം ഉണ്ടായാല്‍ നിയന്ത്രിക്കുന്നതിനുമായി ബദല്‍ പ്ലാനുകളും ഉണ്ടായിരുന്നില്ല. ആളുകളെ നിയന്ത്രിക്കുന്നതില്‍ ടിവികെ ക്രമീകരണം മതിയാകാതെ വരികയായിരുന്നു. തിക്കും തിരക്കും ഉണ്ടായപ്പോള്‍ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന ഏകോപനം പാളുകയായിരുന്നു. മുന്നറിയിപ്പ് നല്‍കാനും ആവശ്യമായ സംവിധാനം ഇല്ലാതെയായി. ടിവികെ നേതാക്കള്‍ക്ക് വന്ന ആള്‍ക്കാരെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. പൊലീസിനും നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരികയായിരുന്നു. അടിയന്തര സാഹചര്യം നേരിടാന്‍ പാകത്തിന് ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വിജയ്‌യുടെ കരൂര്‍ റാലിയിലുണ്ടായ ദുരന്തത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്‌നാട് പൊലീസ്. ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണ സംഘമാണ് മതിയഴകനെ അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുന്നതിനിടെയാണ് മതിയഴകന്‍ അറസ്റ്റിലായത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ അഞ്ചു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ടിവികെ ജനറല്‍ സെക്രട്ടറി ആനന്ദിനെയും രാത്രി തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസില്‍ വിജയ്‌യെ പ്രതിസ്ഥാനത്തുനിര്‍ത്തി ഭാരവാ?ഹികളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ്.
അതേസമയം, ടിവികെ സ്ഥാപക നേതാവും നടനുമായ വിജയ് കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്. വിജയ് അസുഖബാധിതന്‍ ആണെന്നും രോഗം ഉടന്‍ ഭേദമാവട്ടെ എന്നും ബിജെപി നേതാവ് അമര്‍ പ്രസാദ് ആശംസിച്ചു. ആരോഗ്യം സൂക്ഷിക്കണമെന്നും അമര്‍ പ്രസാദ് ഉപദേശിക്കുന്നുണ്ട്. പണയൂരിലെ വീട്ടിലായിരുന്ന വിജയ്, രാവിലെ പറ്റണംപക്കത്തെ വീട്ടിലേക്ക് മാറി. ടിവികെയുടെ രണ്ടാമത്തെ ഓഫീസ് ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനിടെ രാഹുല്‍ ഗാന്ധി വിജയ്‌യെ ഫോണില്‍ വിളിച്ചു വിവരങ്ങള്‍ തേടി. ടിവികെ റാലിയില്‍ ആളുകള്‍ മരിക്കാനിടയായ സംഭവത്തില്‍ അനുശോചനം അറിയിച്ചെന്നും ഫോണ്‍ വിളിക്ക് രാഷ്ട്രീയ ലക്ഷ്യം ഇല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ വിശദീകരണം.
കരൂരിലെ ദുരന്തഭൂമി സന്ദര്‍ശിക്കാന്‍ അനുമതി തേടി വിജയ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സന്ദര്‍ശനത്തിന് പൊലീസും ജില്ലാ ഭരണകൂടവും തടസ്സം നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. കരൂര്‍ ദുരന്തത്തിന് കാരണം ഡിഎംകെ പൊലീസ് ഗുണ്ടാ കൂട്ടുകെട്ടെന്നും ഡിഎംകെ എംഎല്‍എ സെന്തില്‍ ബാലാജിയാണ് ആസൂത്രകന്‍ എന്നും സത്യവങ്മൂലത്തില്‍ ആരോപിക്കുന്നു. അതേസമയം, ടിവികെ അധ്യക്ഷന്‍ വിജയുടെ കരൂര്‍ റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലുപ്പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഇതോടെ ദുരന്തത്തില്‍ മരിച്ച സ്ത്രീകളുടെ എണ്ണം 18 ആയി. ദുരന്തത്തില്‍ പൊലീസിന്റെയും സംഘാടകരുടെയും വീഴ്ചകള്‍ അക്കമിട്ടാണ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി ഡിജിപി ഉത്തരവിറക്കി. എഡിഎസ്പി പ്രേമാനന്ദന് ആണ് അന്വേഷണ ചുമതല. അതിനിടെ, കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമനും എല്‍ മുരുകനും ആള്‍ക്കൂട്ട ദുരന്തം ഉണ്ടായ കരൂറിലെത്തി, പരിക്കേറ്റവരെ സന്ദര്‍ശിച്ചു. പതിനൊന്നരയയോടെ കരൂരില്‍ എത്തിയ ഇരുവരും ആദ്യം ദുരന്തം ഉണ്ടായ വേലുചാമിപുരം സന്ദര്‍ശിച്ചു. പിന്നീട് പരിക്ക് പറ്റിയവര്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമെത്തി വിവരങ്ങള്‍ തിരക്കി. ചികിത്സയില്‍ ഉള്ളവരെ സന്ദര്‍ശിച്ചു. എന്നാല്‍, ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
https://www.facebook.com/Malayalivartha





















