സംയോജിത ശിശുവികസന സേവന പദ്ധതി 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു: ICDS@50 ലോഗോ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു

സംയോജിത ശിശുവികസന സേവന പദ്ധതിയുടെ 50ആം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള ICDS@50 ലോഗോ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു.
ജീവനക്കാരില്‍ നിന്നും, പൊതുജനങ്ങളില്‍ നിന്നും വകുപ്പിന്റെ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ നിന്നും ലഭ്യമായ 70 ഓളം ലോഗോകളില്‍ നിന്നാണ് മികച്ച ലോഗോ തെരഞ്ഞെടുത്തത്. അന്തിമ പട്ടികയില്‍ 3 ലോഗോകളാണ് ഉള്‍പ്പെട്ടത്. ഈ മൂന്ന് ലോഗോകളില്‍ നിന്നും വകുപ്പിന് കീഴിലെ തലശ്ശേരി ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ താമസിക്കുന്ന കുട്ടി വരച്ചത് മികച്ച ലോഗോ ആയി മന്ത്രി വീണാ ജോര്‍ജ് തിരഞ്ഞെടുത്തു.
'കിളി കൊഞ്ചലുകളുടെ 50 ആണ്ട് ' എന്ന ടാഗ് ലൈനും വാര്‍ഷികാഘോഷ പരിപാടിയുടെ ലോഗോയുടെ ഒപ്പം പ്രകാശനം ചെയ്യുന്നതിന് തിരഞ്ഞെടുത്തു.
2026 ജനുവരിയില്‍ ഐ.സി.ഡി.എസ് അവാര്‍ഡ് വിതരണ പരിപാടികളോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സംയോജിത ശിശുവികസന സേവന പദ്ധതിയുടെ 50ആം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, ജോ. ഡയറക്ടര്‍ ശിവന്യ, പ്രോഗം ഓഫീസര്‍ ലജിന തുടങ്ങിയവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha