പണ്ടത്തെ ആളുകളോടൊപ്പം പ്രവര്‍ത്തിക്കുന്ന സൗഹൃദം ഇപ്പോഴുളളവരോടില്ല: അഭിനയ ജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ജനാര്‍ദ്ദനന്‍

വില്ലന്‍ വേഷങ്ങളിലൂടെയും ഹാസ്യവേഷങ്ങളുലൂടെയും മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ജനാര്‍ദ്ദനന്‍. കഴിഞ്ഞ 53 വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് നിരവധി നല്ല കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു. അടുത്തിടെ തീയേറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വത്തിലും അദ്ദേഹം നല്ലൊരു വേഷം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ജനാര്‍ദ്ദനന്‍. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ചില കാര്യങ്ങള്‍ പറഞ്ഞത്.
'അവിചാരിതമായാണ് ഞാന്‍ സിനിമയിലേക്കെത്തുന്നത്. ആദ്യസമയങ്ങളില്‍ കൂടുതലും വില്ലന്‍ വേഷങ്ങളാണ് ചെയ്തിരുന്നത്. സ്ത്രീകള്‍ എന്നോട് സംസാരിക്കില്ലായിരുന്നു. ലൊക്കേഷനിലുളളവര്‍ പോലും എന്നെ തിരിഞ്ഞുനോക്കില്ലായിരുന്നു. ജയറാം നായകനായ മേലേപറമ്പില്‍ ആണ്‍വീടെന്ന ചിത്രം മുതലാണ് ഹാസ്യവേഷങ്ങള്‍ ചെയ്ത് തുടങ്ങിയത്.
പ്രേംനസീര്‍ മുതല്‍ ഇപ്പോഴുളള പല പ്രമുഖ നടന്‍മാരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. പണ്ടത്തെ ആളുകളോടൊപ്പം പ്രവര്‍ത്തിക്കുന്ന സൗഹൃദം ഇപ്പോഴുളളവരോടില്ല. അവര്‍ അധികം അടുപ്പം കാണിക്കാറുമില്ല. ഇപ്പോള്‍ പലരും സിനിമയ്ക്കുവേണ്ടിയാണ് കഥയുണ്ടാക്കുന്നത്. പണ്ട് അങ്ങനെയല്ലായിരുന്നു. സിനിമയില്‍ അധികം ആരുമായും സൗഹൃദം കാത്തിസൂക്ഷിക്കാറില്ല. സിനിമാക്കാരനായി ജീവിച്ചിട്ടില്ല. സിനിമയെ തൊഴിലായിട്ട് മാത്രമേ കണ്ടിട്ടുളളൂ. ജീവിതത്തിലോട്ട് ഞാന്‍ അഭിനയം കൊണ്ടുവരാറില്ല. അങ്ങനെ ചെയ്താല്‍ ജീവിതം നശിച്ചുപോകും' ജനാര്‍ദ്ദനന്‍ പങ്കുവച്ചു.
https://www.facebook.com/Malayalivartha