മൃതദേഹത്തിനരികിൽ വാക്കത്തിയും കറിക്കത്തിയും; മരണ സമയത്ത് വീട്ടിൽ 2 പേർ; വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; മകൻ കണ്ടത് സഹിക്കാനാകാത്ത കാഴ്ച്ച

വീട്ടമ്മയെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തെള്ളകത്ത് ആണ് സംഭവം . തെള്ളകം സ്വദേശി ലീന ജോസിനെയാണ് കഴുത്തിനു ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ലീന മാനസിക വെല്ലുവിളി നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവമുണ്ടായത്. വീടിന്റെ പുറകുവശത്തെ അടുക്കളയുടെ സമീപമായിരുന്നു മൃതദേഹം.
ലീനയുടെ മകൻ ജെറിൻ തോമസ് പുലർച്ചെ ഒരു മണിക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത് . അമ്മയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഏറ്റുമാനൂർ പൊലീസിൽ വിവരം അറിയിച്ചു .
ലീനയുടെ കഴുത്തിന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു വാക്കത്തിയും ഒരു കറിക്കത്തിയും കണ്ടെത്തി. സംഭവ സമയത്ത് ഭർത്താവ് ജോസ് ചാക്കോയും ഇളയ മകൻ തോമസ് ജോസും വീട്ടിൽ ഉണ്ടായിരുന്നു. മരണപ്പെട്ട ലീനയ്ക്കു പുറമെ ഇളയ മകനും ചെറിയ തോതിൽ മാനസിക വെല്ലുവിളി നേരിട്ടിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്.
https://www.facebook.com/Malayalivartha