പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതർ അറിയിച്ചു; കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു: അമ്മയുടെ ആൺ സുഹൃത്തിന്റെ പീഡനത്തിൽ കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു...

കോട്ടയത്ത് പതിനേഴുകാരി പ്രസവിച്ചു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തിലായതിനാല്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം സ്‌കൂള്‍ അധികൃതരാണ് മാസങ്ങള്‍ക്കുമുന്‍പ് വീട്ടുകാരെ അറിയിച്ചത്.
തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയെ വയനാട്ടിലെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കോട്ടയത്തേക്ക് മടങ്ങിയെത്തിയ പെണ്‍കുട്ടിയ്ക്ക് പ്രസവവേദന ഉണ്ടായതിനെ തുടര്‍ന്ന നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും ഇടപെട്ടാണ് ജില്ലാ ആശുപത്രിയില്‍ മാറ്റിയത്. ഇന്നലെ രാവിലെയായിരുന്നു പ്രസവം. കുട്ടിയുടെ അമ്മയേയും അടുത്ത ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ഇതിനിടെ കൊല്ലം കടയ്ക്കലിൽ ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ ഒപ്പം താമസിക്കുന്നയാളാണ് പ്രതി. കണ്ണൂർ സ്വദേശിയായ പ്രതി വാഗമണ്ണിലെ ഒരു ഹോട്ടൽ ജീവനക്കാരനാണ്.
ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കുട്ടി രണ്ട് വർഷമായി പീഡനം നേരിടുന്നതായി പൊലീസ് പറഞ്ഞു. പെണ്‍കുഞ്ഞിനാണ് ഒമ്പതാം ക്ലാസുകാരി ജന്മം നല്‍കിയത്. കുട്ടിയെ ബന്ധുകൾ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha