മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം കര്‍ണ്ണനെ അനശ്വരമാക്കിയ നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

ടെലിവിഷന്‍ പരമ്പരയായ മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം കര്‍ണ്ണനെ അനശ്വരമാക്കിയ നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു. 68 വയസ്സായിരുന്നു അദ്ദേഹത്തിന്. ഏറെ നാളായി അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നായ കര്‍ണ്ണന്‍ എന്ന വേഷമാണ് പങ്കജ് ധീറിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്.
1980കളില്‍ ചെറിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവന്നതെങ്കിലും മഹാഭാരതമാണ് താരത്തെ ജനപ്രിയനാക്കിയത്.
കര്‍ണ്ണന്‍ എന്ന കഥാപാത്രത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോഴും, 'ചന്ദ്രകാന്ത' എന്ന പരമ്പരയിലെ ചുന്നാര്‍ഗഢ് രാജാവായ ശിവദത്ത് എന്ന പ്രതിനായക കഥാപാത്രത്തിലൂടെയും അദ്ദേഹം ശ്രദ്ധേയനായി. ചന്ദ്രകാന്ത, ബധോ ബഹു, സീ ഹോറര്‍ ഷോ, കാനൂന്‍ തുടങ്ങിയ നിരവധി ടെലിവിഷന്‍ പരമ്പരകളിലും സസുരാല്‍ സിമര്‍ കാ എന്ന പരമ്പരയിലും അദ്ദേഹം അഭിനയിച്ചു.
സോള്‍ജിയര്‍ , അന്താസ് , ബാദ്ഷാ, തുംകോ ന ഭൂല്‍ പായേംഗേ തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടു. 2024ല്‍ പുറത്തിറങ്ങിയ ധ്രുവ് താര സമയ് സദി സേ പര എന്ന പരമ്പരയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. അന്ത്യകര്‍മ്മങ്ങള്‍ ഇന്ന് വൈകീട്ട് മുംബയിലെ സാന്താക്രൂസിലുള്ള പവന്‍ ഹന്‍സ് ശ്മശാനത്തില്‍ നടക്കും.
https://www.facebook.com/Malayalivartha

























