പവന് വിലയിൽ അത്യപൂർവമായ ചാഞ്ചാട്ടം! എന്താണ് സ്വര്‍ണവില ഇത്തരത്തില്‍ വര്‍ധിക്കാന്‍ കാരണം എന്ന് അറിയാമോ...?

സാധാരണ ദിവസത്തില്‍ ഒരു നേരമാണ് സ്വര്‍ണവില മാറിയിരുന്നത്. രാവിലെ ഇത് സംബന്ധിച്ച് വ്യാപാരികള്‍ പ്രഖ്യാപിക്കും. അപൂര്‍വമായി ദിവസത്തില്‍ രണ്ട് തവണ വിലയില്‍ മാറ്റം വരും. ആഗോള വിപണിയില്‍ സംഭവിക്കുന്ന മാറ്റത്തിന് അനുസരിച്ചാണ് രണ്ട് തവണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുക. എന്നാല്‍ ഇന്നലെ അത്യപൂര്‍വമായ വില മാറ്റമുണ്ടായി. മൂന്ന് തവണ സ്വര്‍ണ വിലയില്‍ മാറ്റം വന്നു.
22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ രാവിലെ രേഖപ്പെടുത്തിയ വില 94360 രൂപയായിരുന്നു. ഉച്ചയോടെ ഇത് 93160 രൂപയായി കുറഞ്ഞു. എന്നാല്‍ രണ്ട് മണിക്കൂറിനകം വിലയില്‍ വീണ്ടും മാറ്റം വന്നു. 94120 രൂപയായി ഉയരുകയായിരുന്നു. ഇനിയും വില ഉയരുമെന്ന് തന്നെയാണ് പ്രവചനങ്ങള്‍. അതിന് ബലമേകുന്ന വിധം ഇന്ന് രാവിലെ സ്വര്‍ണവില വീണ്ടും വര്‍ധിച്ചു...
https://www.facebook.com/Malayalivartha