നേതാക്കളെ ഒരുമിച്ച് തീർക്കാൻ CPM ന്റെ അടവ്...!ഗുണ്ടകൾ ഇറങ്ങി പേരമ്പ്രയിലെത്തിയ അതേ ടീം നെഞ്ച് വിരിച്ച് യൂത്ത് ...!

വോട്ട് പിടിക്കാൻ കാട്ടികൂട്ടിയ കോപ്രായം എന്ന രീതിയിൽ ശബരിമല ആഗോള അയ്യപ്പ സംഘമത്തിനെതിരെ അഭിപ്രായങ്ങൾ ഉയരുകയാണ്. ഇതിനിടെ സിപിഎം ഒരുക്കി നൽകിയ അവസരം കഴിവിൽ പരമാവധി ഉപയോഗിക്കുകയാണ് പ്രതിപക്ഷം. വിശ്വാസി സമൂഹത്തെ വേട്ടയാടുന്ന പിണറായി സർക്കാർ എന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടുള്ള പ്രതിഷേധത്തിനാണ് കോൺഗ്രസ് തിരികൊളുത്തിയത്. അത്തരമൊരു പരിപാടിയാണ് കഴിഞ്ഞ ദിവസം തുടങ്ങിയ വിശ്വാസ സംരക്ഷ യാത്ര.
പക്ഷേ പ്രതീക്ഷിച്ചതിൽ നിന്ന് വിപരീതമായി അപ്രതീക്ഷിതമായി മൂവാറ്റുപുഴയില്‍ വിശ്വാസസംരക്ഷണ യാത്രയുടെ ഉദ്ഘാടനത്തിനായി നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നുവീണു. ഇതോട് കൂടെ പരിപാടി പൊളിക്കാൻ രൂപം മാറി ചിലർ നടക്കുന്നു എന്ന ആക്ഷേപം ഉയരുകയാണ്. എന്തായാലും അപകടമുണ്ടായി മിനുറ്റുകൾക്കുള്ളിൽ തന്നെ രക്ഷാ പ്രവർത്തനം നടന്നു. പന്തലിനകത്ത് കുടുങ്ങിയ ആളുകളെ സുരക്ഷിതമായി പുറത്തെത്തിച്ചു.
ബെന്നി ബെഹ്നാന്‍ എംപി നയിക്കുന്ന യാത്രയുടെ ഉദ്ഘാടനം അല്‍പസമയത്തിനകം തുടങ്ങാനിരിക്കെയാണ് പന്തല്‍ പൊളിഞ്ഞുവീണത്. പന്തലിനുള്ളില്‍ കുടുങ്ങിയവര്‍ക്ക് നിസാരപരിക്കേറ്റിട്ടുണ്ട്. മറ്റ് ആളപായങ്ങളില്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും വലിയ അപകടം ഒഴിവായത് ആശ്വാസമാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സ്ഥിരമായി പന്തല്‍ ഇടുന്നവര്‍ തന്നെയാണ് ഇവിടെയും പന്തല്‍ ഇട്ടത്. പരിപാടി കൃത്യസമയത്ത് നടക്കുമെന്നും ഷിയാസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha