ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന....

ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി... പുലര്‍ച്ചെ നാലു മണിയോടെ റൗണ്ട്‌സിന് എത്തിയ നഴ്‌സുമാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... രക്തം നല്‍കാന്‍ ഉപയോഗിക്കുന്ന ട്യൂബ് കഴുത്തില്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. വൃക്കരോഗിയായ കരകുളം ഹൈസ്കൂൾ ജംക്‌ഷൻ അനുഗ്രഹയിൽ കെ.ജയന്തിയെ (62) കൊലപ്പെടുത്തിയ ശേഷമാണ് ഭര്‍ത്താവ് ഭാസുരാംഗൻ ആചാരി (72) ആശുപത്രിയുടെ മുകള്‍നിലയില്‍ നിന്ന് ചാടിയത്.
പുലര്‍ച്ചെ നാലു മണിയോടെ റൗണ്ട്‌സിന് എത്തിയ നഴ്‌സുമാരാണ് ഭാസുരന്‍ സ്‌റ്റെയര്‍കെയ്‌സില്‍ നിന്നു ചാടുന്നത് കണ്ടത്. ഉടന്‍ ഇവര്‍ വിവരം അറിയിക്കാനായി ജയന്തി കിടന്നിരുന്ന മുറിയിലെത്തി. അപ്പോഴാണ് ജയന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ ഭാസുരനെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇവര്‍ക്കു രണ്ടു മക്കളാണ്. മൂത്ത മകന്‍ വിദേശത്താണ്. കുടുംബത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് മകള്‍ പൊലീസിനു മൊഴി നല്‍കി.
അതേസമയം ഒക്ടോബര്‍ 1നാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്‌യുടി ആശുപത്രിയില്‍ ഡയാലിസിസ് അടക്കമുള്ള ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ജയന്തിക്കു കൂട്ടിരിക്കാൻ എത്തിയതായിരുന്നു ഭാസുരാംഗൻ. മക്കൾ: രഞ്ജിത് (വിദേശം), രചന (എച്ച്ഡിഎഫ്‌സി ബാങ്ക്), മരുമകൻ: നവീൻ.
പട്ടം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകളെന്ന് സൂചന.
"
https://www.facebook.com/Malayalivartha